അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 18 ദിവസം

യേശു ബേഥെസ്ദായിൽ ഒരു രോഗിയെ സുഖപ്പെടുത്തുന്നു

ഒരു വഴിത്തിരിവിന് അവസരം ലഭിക്കാത്ത ഒരു സാഹചര്യം നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? മുപ്പത്തിയെട്ട് വർഷമായി വികലാംഗനായിരുന്ന ആ മനുഷ്യൻ അത്തരമൊരു അവസ്ഥയിലായിരുന്നു. അവൻ തന്റെ വൈകല്യവുമായി പൊരുത്തപ്പെട്ടിട്ടുണ്ടാകാം, കൂടാതെ എല്ലാ ദിവസവും മറ്റ് വികലാംഗരുടെ അരികിൽ കിടക്കുന്ന തന്റെ ജീവിത അവസ്ഥയോട്അവന് വിയോജിപ്പ് തോന്നിയിരിയ്ക്കാം. അത് അദ്ദേഹത്തെ തന്റെ ജീവിതാവസ്ഥയെക്കുറിച്ച് കൂടുതൽ നിരാശയിലാക്കിയിരിക്കാം. ഈ ഭാഗം നാം പലപ്പോഴും വായിക്കുകയും ആ മനുഷ്യൻ ഒഴികഴിവുകൾ പറയുന്നതായി കുറ്റപ്പെടുത്തുകയും ചെയ്യുന്നു, എന്നാൽ വാസ്തവത്തിൽ, ഒരു ദൂതൻ വെള്ളത്തിലേക്ക് വെള്ളം ഇളക്കുന്ന അപൂർവ നിമിഷങ്ങളിൽ ഒഴികെ, അയാൾക്ക് അതിലേക്ക് കടക്കാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല. യേശു അവിടെ പ്രവേശിക്കുന്നതുവരെ അവന്റെ ജീവിതം നിരാശാജനകമായി തോന്നി. യേശു അവനെ കണ്ടുമുട്ടുകയും അവന്റെ കഥ കേട്ട് തൽക്ഷണം അവനെ സുഖപ്പെടുത്തുകയും ചെയ്തു.

"നിന്റെ കിടക്ക എടുത്ത് നടക്കൂ" എന്ന യേശുവിന്റെ കൽപ്പന കുറച്ച് കടുപ്പമുള്ളതുപോലെ തോന്നിയേക്കാം: പക്ഷേ ഇതുവരെ ഒരു പായമേൽ കിടക്കുന്നതു ഒഴികെ ഒന്നും ചെയ്യാൻ കഴിയാത്ത മനുഷ്യനോട്, അവൻ തന്റെ സൗഖ്യത്തിൽ പങ്കാളിയാകുന്നതിന് നിർണ്ണായകവും ഉദ്ദേശ്യപൂർണ്ണവുമായ ഒരു കാര്യത്തിൽ പങ്കെടുക്കുവാൻ പറയുന്നത് ശരിയായതു പോലെ തോന്നുന്നു. യേശു അവിടെ നിർത്തുന്നില്ല, പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ആ മനുഷ്യനെ കണ്ടുമുട്ടുമ്പോൾ, പാപം ചെയ്യുന്നത് നിർത്താൻ അവൻ അവനോട് പറയുന്നു, അതിനേക്കാൾ ഭീകരമായ ഒന്നും അവനു സംഭവിക്കാതിരിക്കാൻ. മനുഷ്യനെ, അവന്റെ നിരുപാധികമായ ജീവിതത്തിൽ നിന്നും, ആത്മനിയന്ത്രണവും ദൈവബോധവും നിറഞ്ഞ ജീവിതത്തിലേക്കു വിളിച്ചുവരുത്തുകയാണ് യേശു ഇവിടെ ചെയ്യുന്നത്.

നാം പലപ്പോഴും പരിമിതമായ വഴികളിൽ കുടുങ്ങിപ്പോകാറുണ്ട്. അത് ഒരിക്കലും പ്രതീക്ഷിക്കാത്ത ആരോഗ്യപ്രശ്നമോ, ജോലി നഷ്ടമോ, ബന്ധത്തിലെ തകർച്ചയോ ആയിരിക്കാം. എന്തുതന്നെയായാലും, നിങ്ങളുടെ നിലവിലുള്ള അവസ്ഥ മാറ്റാൻ നിങ്ങൾക്ക് അവസരം ഇല്ലാത്ത സാഹചര്യം ഉണ്ടായേക്കാം, പക്ഷേ നിങ്ങൾ യേശുവിനെ ഇടപെടാൻ വിളിക്കുമ്പോൾ, അവൻ നിങ്ങളെ നിങ്ങളുടെ അത്ഭുതത്തിലേക്ക് ക്ഷണിക്കുന്നു. നാടുകടത്തപ്പെട്ട ഇസ്രായേലിനെ പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിനായി ദൈവം സൈറസ് രാജാവിന്റെ മുമ്പാകെ എങ്ങനെ പോകുമെന്ന് പ്രവാചകനായ യെശയ്യാവ് എഴുതുന്നു. എന്നാൽ അതിനായി സൈറസിന് ദൈവത്തിന്റെ കല്പന അനുസരിച്ച് നിർണ്ണായകമായ ചുവടുകൾ മുന്നോട്ടുവെയ്ക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ചെയ്‌താൽ ദൈവം അവന്റെ മുമ്പിൽ ചെന്നു, അവൻ ചെയ്യുന്ന എല്ലാറ്റിലും വിജയിപ്പിക്കും. നിങ്ങളുടെ രോഗശാന്തി, അനുരഞ്ജനം, അല്ലെങ്കിൽ നിങ്ങൾ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കപ്പെടുന്ന പ്രാർത്ഥനകൾ എന്നിവയ്ക്കായി പ്രത്യേക ചുവടുകൾ സ്വീകരിക്കുന്നത് പോലെ ലളിതമായിരിക്കാം അത്. ദൈവം നിങ്ങളെ എന്തിലേക്ക് നയിച്ചാലും, യേശുവുമായുള്ളപങ്കാളിത്തത്തിന്റെ അത്ഭുതം നിങ്ങൾ കാണാൻ തുടങ്ങും.

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in