അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 4 ദിവസം

പത്രോസിന്റെ അമ്മായിയമ്മ സുഖം പ്രാപിച്ചു

യേശു തന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തിയതിനാലാണ് പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞതെന്ന് അവകാശപ്പെടുന്ന ഒരു തമാശ പണ്ട് പ്രചരിച്ചിരുന്നു. തമാശകൾ മാറ്റിനിർത്തിയാൽ, ഇത് വളരെ ലളിതമായ ഒരു സാധാരണ അത്ഭുതമാണ്, നമ്മൾ അതിനെ അവഗണിക്കുകയോ നിസ്സാരീകരിക്കുകയോ ചെയ്യാം. ഈ ചെറിയ സംഭവത്തിന്റെ ഭംഗി യേശു നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മെ എങ്ങനെ കണ്ടുമുട്ടുന്നു എന്നതാണ്.യേശു പത്രൊസിന്റെ വീട്ടിൽ കയറി, അമ്മായിയമ്മ രോഗിയായിരിക്കുന്നതു കണ്ടപ്പോൾ, അവളെ സ്പർശിച്ച് സൌഖ്യമാക്കി.

നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ യേശു നിങ്ങളെ കണ്ടുമുട്ടുന്നത് എങ്ങനെയായിരിക്കും? നിങ്ങളുടെ ജോലി, ശരീരം, മനസ്സ്, നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധങ്ങൾ, സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ എന്നിവയെ സ്പർശിക്കാൻ നിങ്ങൾ അവനെ ക്ഷണിച്ചിട്ടുണ്ടോ? നമ്മൾ എവിടെയാണോ അവിടെയാണ് യേശു നമ്മെ കണ്ടുമുട്ടുന്നത്. ആത്മീയമായി ഉയർന്ന തലത്തിൽ എത്തുന്നതിനായി അവൻ കാത്തിരിക്കുന്നില്ല, പകരം എമ്മാവൂസിലേക്കുള്ള വഴിയിൽ ആ രണ്ടു പുരുഷന്മാരെപ്പോലെ, നിങ്ങൾ ഓരോ ദിവസവും യാത്ര ചെയ്യുമ്പോൾ അവൻ നിങ്ങളെ കണ്ടുമുട്ടുന്നു.അവന്റെ വചനത്തെയും വഴികളെയും മനസ്സിലാക്കാൻ നമ്മൾ ബുദ്ധിമുട്ടുമ്പോൾ, അവൻ എത്യോപ്യൻ രാജ്യഭരണ ഉദ്യോഗസ്ഥനോടു ചെയ്തത് പോലെ, നമുക്കും സഹായം അയയ്ക്കാൻ കഴിയും. വഴിയരികിലെ രഥത്തിൽ ഫിലിപ്പോസിനെ അയച്ചതുപോലെ, അവൻ നമുക്കും സഹായികളെ അയക്കുന്നു.

നമ്മുടെ ദൈനംദിന ജീവിതത്തിൽ വലിയ ആഘോഷങ്ങളോ ഭംഗിയൊന്നുമില്ലാതെ, നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മെ കണ്ടുമുട്ടുന്ന ദൈവം. സാധാരണ കാര്യങ്ങൾ പോലും അവൻ മനോഹരമാക്കുന്നു. അത്ഭുതങ്ങൾക്കായി കാത്തിരിക്കുമ്പോൾ, സാധാരണ ജീവിതത്തിലെ ദൈവാനുഭവങ്ങളെ നഷ്ടപ്പെടുത്തുന്ന തെറ്റ് ചെയ്യരുത്. ക്രിസ്തു നമ്മുടെ ജീവിതത്തിലെ സാധാരണ കാര്യങ്ങളിലേക്ക് കടന്നു വന്ന് തന്റെ കരങ്ങളാൽ തൊടുമ്പോൾ, ആ സാധാരണ കാര്യങ്ങൾ തന്നെ മഹിമാപൂർണ്ണമാകുന്നു.

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in