അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

ഉദ്യോഗസ്ഥന്റെ മകന്റെ സൗഖ്യം
യേശു തന്റെ അധികാരവും ശക്തിയും കൊണ്ട് ആളുകളെ വീണ്ടും വീണ്ടും അതിശയിപ്പിച്ചു കൊണ്ടിരുന്നു. കഫെർന്നഹൂമിൽ ഒരു റോമൻ അധികാരിയുടെ മകൻ രോഗബാധിതനായിരുന്നു. എന്നാൽ യേശു അന്ന് ഗലീലായിലെ കാനയിൽ ഉണ്ടായിരുന്നു. കഫർന്നഹൂം കാനയിൽ നിന്ന് ഏകദേശം 18 മൈൽ (ഒരു ദിവസം മുഴുവൻ നടന്ന് പോകേണ്ട ദൂരം) അകലെയായിരുന്നു. തന്റെ മകനെ സൌഖ്യമാക്കാൻ യേശുവിന്റെ സഹായം വേണമെന്ന് ആ മനുഷ്യൻ അത്യന്തം ആകുലനായിരുന്നതിനാൽ, യേശുവിനെ വീട്ടിലേക്കു കൊണ്ടുപോകാനായി അവൻ യാത്ര ചെയ്തു. എന്നാൽ യേശു അവനോട് പറഞ്ഞു: “നിന്റെ വീട്ടിലേക്കു പോകുക; നിന്റെ മകൻ ജീവനോടെ ഇരിക്കും.”അവിടത്തെ അത്ഭുതകരമായ കാര്യം, യെഹൂദന്മാരുടെ വിശ്വാസത്തിൽ അന്യനായിരുന്ന ആ മനുഷ്യൻ യേശുവിന്റെ വാക്ക് കേട്ട് വിശ്വസിച്ചു തന്റെ വീട്ടിലേക്കു പോയി. വീട്ടിൽ എത്തിയപ്പോൾ തന്റെ മകൻ പൂർണ്ണമായും സൌഖ്യമായതായി കണ്ടു. അന്വേഷിച്ചപ്പോൾ, യേശു “നിന്റെ മകൻ ജീവിക്കും” എന്ന് പറഞ്ഞ അതേ സമയത്താണ് അവൻ സൌഖ്യമുണ്ടായത് എന്ന് മനസ്സിലായി.
സങ്കീർത്തനകാരൻ ശക്തനായ ദൈവത്തെയും അവന്റെ അതുല്യഗുണത്തെയും — തന്റെ വചനം അയച്ചു ജനങ്ങളെ സൌഖ്യമാക്കുന്നതിനെക്കുറിച്ചും (സങ്കീർത്തനം 107:20) — വളരെ നന്നായി അറിയുന്നവനായിരുന്നു. പ്രവാചകനായ യെശയ്യാവും ദൈവത്തിന്റെ വചനത്തിന്റെ ശക്തിയെ കുറിച്ചു സംസാരിച്ചു; അത് ശൂന്യമായി തിരികെ പോകുകയില്ല, ദൈവം ഉദ്ദേശിച്ച കാര്യങ്ങൾ നിറവേറ്റും (യെശയ്യാവ് 55:10-11). ജഡത്തിലുള്ള ദൈവമായ യേശു, ഒരു വിജാതീയ കുടുംബത്തിന് ഈ ശക്തി കാണിച്ചുകൊടുത്തു, ഒരു കൊച്ചുകുട്ടി അത്ഭുതകരമായി ജീവൻ പ്രാപിക്കുന്നത് കണ്ടപ്പോൾആ കുടുംബം മുഴുവൻ യേശുവിൽ വിശ്വാസം വെച്ചു! കുടുംബത്തിലെ മറ്റു അംഗങ്ങൾ യേശുവിനെ നേരിട്ട് കണ്ടില്ല, എങ്കിലും അവൻറെ വചനത്തിൽ അവർ വിശ്വസിച്ചു. എന്തൊരു വിശ്വാസം!എത്ര വലിയ വിശ്വാസം!
ഒരു ഉദ്യോഗസ്ഥന്റെ വിശ്വാസത്തോടെയാണ് എല്ലാം ആരംഭിച്ചത്. രോഗത്തിന് മീതെ പരമാധികാരം ഉള്ളവനായി യേശുവിനെ അദ്ദേഹം വിശ്വസിച്ചു, അവന്റെ ഒരു വാക്ക് മതിയെന്നു കരുതി രോഗശാന്തി സംഭവിക്കുമെന്നു ധൈര്യമായി വിശ്വസിച്ചു.യാതൊരുമാതാപിതാവിനും തെളിവില്ലാതെ മകന്റെ രോഗനിർണ്ണയം ആരുടേയും വായിൽ നിന്നു വിശ്വസിക്കാൻ കഴിയില്ല. എന്നാൽ ഇവിടെ ഒരു ചെറിയ പട്ടണത്തിലെ ഒരു ‘റബ്ബിയുടെ’ വാക്കിനെയാണ് ആ മനുഷ്യൻ തെളിവൊന്നുമില്ലാതെ വിശ്വസിച്ചത്.
ദൈവത്തിന്റെ വചനത്തെ നിങ്ങൾ എത്രത്തോളം വിശ്വസിക്കുന്നു? ദൈവത്തിന്റെ ഓരോ വചനവും നിങ്ങളുടെ ജീവിതത്തിന് ജീവൻ നൽകുന്നവചനമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? നിങ്ങളുടെ ജീവിതത്തിൽ ഏറെ പ്രയാസമുള്ള കാലങ്ങളിൽ, നിങ്ങൾ ആശ്രയിക്കുന്നത് ദൈവത്തിന്റെ വചനത്തെയാണോ, മനുഷ്യരുടെ ഉറപ്പുകളെയാണോ?
ഇന്നത്തെ തിരുവെഴുത്തുകളിൽ ധ്യാനിക്കുമ്പോൾ, ദൈവം നിങ്ങളെ അവന്റെ കൈറോസ് (നിയമിത) സമയത്തെ കാത്തിരിക്കാനുള്ള കൃപയും ക്ഷമയും തരണമെന്നു ചോദിക്കുക. നമുക്ക് ദൈവത്തെ നിർബന്ധിപ്പിക്കാനോ, നമ്മുടെ സമയക്രമത്തിൽ കാര്യങ്ങൾ നടത്തിപ്പിക്കാനോ കഴിയില്ല. അവൻ പരമാധികാരിയാകുന്നു, എല്ലാം നമ്മുടെ നന്മക്കായി അവൻപ്രവർത്തിപ്പിക്കുന്നു. അതായത്, നമ്മുടെ ജീവിതങ്ങൾ അവൻ പരസ്പരം ബന്ധിപ്പിക്കുമ്പോൾ, അവൻ മറ്റുള്ളവരുടെ ജീവിതങ്ങളിലും കാര്യങ്ങൾ ചെയ്യുന്നു, കൂടാതെ അവൻ കണക്കിലെടുക്കുന്ന ചില കാര്യങ്ങളിലും വ്യത്യാസങ്ങളുണ്ട്. അവിടെ സംഗമങ്ങളും വേർപാടുകളും ഉണ്ടാകാം—അവയെല്ലാം അവൻ ഗണിക്കുന്നവയാണ്. നമുക്കു കുഴപ്പമെന്നും നമ്മുടെ സമയക്രമത്തിനപ്പുറത്തുമാണെന്നു തോന്നുന്നതെല്ലാം അവന്റെ സമ്പൂർണ്ണ പദ്ധതിയിലും പ്രവർത്തനത്തിലും ഒത്തുചേരുന്നവയാണ്.
ഈ പദ്ധതിയെക്കുറിച്ച്

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.
More
ഈ പ്ലാൻ നൽകിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in
ബന്ധപ്പെട്ട പദ്ധതികൾ

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

മരുഭൂമിയിലെ അത്ഭുതം

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം
