അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 3 ദിവസം

പിശാചുബാധിതനായ മനുഷ്യന്റെ വിടുതൽ

യേശു പഠിപ്പിച്ചതുപോലെതന്നെയാണ് ജീവിച്ചത്. അതിന്റെ അർത്ഥമെന്താണ്? ശരി, നിയമജ്ഞരിൽ നിന്ന് വ്യത്യസ്തമായി അധികാരത്തോടെയാണ് അദ്ദേഹം സിനഗോഗിൽ പഠിപ്പിച്ചത്. എന്നാൽ അത് വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും തെളിയിച്ചു—ഒരു മനുഷ്യനിൽ നിന്ന് ഒരു ദുരാത്മാവിനെ പുറത്താക്കിക്കൊണ്ട് അവൻ അത് പ്രായോഗികമാക്കി. അതിലും അത്ഭുതകരമായ കാര്യം, ആ ദുഷ്ടാത്മാവിന് യേശുവിന്റെ ദൗത്യം വ്യക്തമായി അറിയാമായിരുന്നു. അതിനാൽ തന്നെയാണ് അത് ചോദിച്ചത്: നീ ഞങ്ങളെ നശിപ്പിക്കാനാണോ വന്നത് എന്ന്? യേശു തന്റെ ജീവിതലക്ഷ്യം ആരംഭം മുതൽ അവസാനം വരെ പൂർണ്ണമായി നിറവേറ്റി. അവൻ അധികാരത്തോടെ ഉപദേശിക്കുകയും, ആ അധികാരം പ്രയോഗിച്ച് മനുഷ്യരെ മോചിപ്പിക്കുകയും ചെയ്തു.

നിങ്ങൾ ഒരിക്കലെങ്കിലും മാനസികമായും, ആത്മീയമായും, വികാരപരമായും, ശരീരപരമായും മുഴുവൻ തളർന്ന്, ഒന്നും ചെയ്യാൻ കഴിയാതെ, വ്യക്തത ഇല്ലാതെ കുടുങ്ങിയതായി തോന്നിയിട്ടുണ്ടെങ്കിൽ, അദൃശ്യമായെങ്കിലും നിങ്ങളെ പിടിച്ചുകെട്ടുന്ന ബന്ധനങ്ങളിൽ നിന്ന് മോചിതരാകുന്നത് എത്ര വിലപ്പെട്ടതാണെന്ന് നിങ്ങൾക്കറിയാം. നമ്മെ ബന്ധനസ്ഥരാക്കി തകർത്തിരിക്കുന്ന ഏതൊരു കാര്യത്തിൽ നിന്നും നമ്മെ സ്വതന്ത്രരാക്കാൻ വിമോചകനായ യേശുവിന് എല്ലാ അധികാരവുമുണ്ട്.ദൈവപുത്രനായതിനാൽ, ഇരുട്ടിന്റെ എല്ലാ ശക്തികളിന്മേലുംഅദ്ദേഹത്തിന് അധികാരം ഉണ്ടായിരുന്നു. ഇന്നും അദ്ദേഹം സാത്താനെ ജയിച്ചവനാണ്. ഈ ശക്തി യേശു തന്റെ പക്കൽ മാത്രം സൂക്ഷിച്ചില്ല. അവനെ രക്ഷിതാവായി സ്വീകരിച്ചിരിക്കുന്ന നമുക്ക് ഓരോരുത്തർക്കും അദ്ദേഹം അത് കൈമാറി തന്നു.ദൈവമക്കളും ക്രിസ്തുവിന്റെ സഹ അവകാശികളും എന്ന നിലയിൽ, പാമ്പുകളെയും തേളുകളെയും നരകത്തിലെ എല്ലാ ശക്തികളെയും ചവിട്ടിമെതിക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലും നമുക്കെല്ലാവർക്കും അധികാരമുണ്ട്. അത് അതിശയകരമല്ലേ? എന്നിരുന്നാലും, പലപ്പോഴും നാം നിസ്സഹായരും ബലഹീനരും ആയി അനുഭവപ്പെടുന്നത്, കാരണം നാം യേശുവിനെ നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിച്ചപ്പോൾ നമുക്ക് നൽകിയ അധികാരത്തെക്കുറിച്ച് നാം മറന്നുപോകുന്നതിനാലാണ്. പാപത്തിന്റെ അടിമത്തത്തിന്റെ അദൃശ്യവും എന്നാൽ യഥാർത്ഥവുമായ കൂടുകളിൽ നമ്മെ പൂട്ടിയിടാനുള്ള ശത്രുവിന്റെ ശ്രമങ്ങളെ ജയിച്ചു ജീവിക്കാൻ ഈ അധികാരം നമ്മെ പ്രാപ്തരാക്കുന്നു.

യേശു പഠിപ്പിച്ചതെല്ലാം നിങ്ങൾ പാലിക്കുന്നുണ്ടോ? ദൈവമകനെന്ന നിലയിൽ അവൻ നിങ്ങൾക്ക് നൽകിയ അധികാരത്തിലാണോ നിങ്ങൾ നടക്കുന്നത്? ശത്രുവിനാൽ ബന്ധിതമായും തകർന്നും ജീവിക്കുകയാണോ നിങ്ങൾ? ദൈവം നൽകിയ നിങ്ങളുടെ അധികാരത്തിൽ എഴുന്നേൽക്കാനും നിങ്ങളിൽ വസിക്കുന്ന ദൈവത്തിന്റെ ശക്തിയാൽ അവന്റെ ആത്മാവിനാൽ ശത്രുവിനെ ചവിട്ടിമെതിക്കാനും സമയമായി.

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in