മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

ഏലിയാവ് മഹാന്മാരിൽ ഒരാളായിരുന്നു. അവൻ ഒരു പ്രധാനപ്പെട്ട (ഏറ്റവും മൂല്യമുള്ള പ്രവാചകൻ) വ്യക്തിയാണ്. ഏറ്റവും നീചന്മാരും ദുഷ്ടനുന്മാര്മായ ഒരു കൂട്ടം ഭരണാധികാരിക്കെതിരെ അദ്ദേഹം നിലയുറപ്പിക്കുകയും അവരെ ദ്വന്ദയുദ്ധത്തിന് വെല്ലുവിളിക്കുകയും ചെയ്തു. കഠിനഹൃദയരായ ഒരു ജനതയോട് അവൻ ദൈവത്തിന്റെ സത്യം സംസാരിക്കുകയും അവർ കേൾക്കാതെ പോയപ്പോഴും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. അവൻ വളരെ പരുക്കൻ സ്വഭാവും ശക്തനുമായിരുന്നെ ങ്കിലും,ഒരു പ്രതേക സാഹചര്യത്തിൽ അവൻ പോലും ഏതാണ്ട് പലതും ഉപേക്ഷിച്ചു. കർമ്മേൽ പർവതത്തിൽ ബാലിന്റെ പ്രവാചകന്മാരുടെ മേൽ അവൻ നേടിയ വിജയത്തോടെ,അവൻ ആവേശഭരിതനും,വലിയ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കപ്പെടുകയും ചെയ്യേണ്ടതായിരുന്നു. നിർഭാഗ്യവശാൽ,ഈസേബെൽ രാജ്ഞിയുടെ വധഭീഷണിയെക്കുറിച്ച് കേട്ടപ്പോൾ അവൻ നിരാശനായി ഒളിവിൽ പോയി.
ഓടാനും ഒളിക്കാനും ദൈവം ഒരിക്കലും അവനോട് ആവശ്യപ്പെട്ടിട്ടില്ല എന്നത് താത്പര്യമുണർത്തുന്നതാണ്,പക്ഷേ അവൻ അത് ചെയ്യാൻ തിരഞ്ഞെടുത്തു,പക്ഷേ ദൈവം അവന്റെ നാശത്തിനും ഇരുട്ടുനിറഞ്ഞതുമായ ജീവിതത്തിൽ ഇടപെട്ടു. മരുഭൂമിയിൽ രണ്ട് ദിവസം ഒരു മാലാഖ അവനു ആഹാരവും നൽകുകയും,അവിടെ അവൻ വിശ്രമിച്ചതിനും ശേഷം കർത്താവിന്റെ പർവതമായ ഹോരേബ് പർവതത്തിലേക്ക് നാൽപ്പത് ദിവസത്തെ യാത്ര ചെയ്തു പോകുവാൻ അവനോട് ആവശ്യപ്പെടുകയും ചെയ്തു. ദൈവം അവനെ അവിടെ കണ്ടുമുട്ടുകയും അവന്റെ ഉപദേശം അവനോട് മന്ത്രിക്കുകയും ചെയ്തു.
അവിടെ എന്താണ് അവൻ ചെയ്യുന്നതെന്ന് അവനോട് ആവർത്തിച്ച് വിളിച്ചു ചോദിച്ചയാളോട് ഏലിയാവിന്റെ പക്കലുണ്ടായിരുന്നു ഒരു എഴുത്തുപ്രതിയിൽ നിന്നും അവൻ വിവരിച്ചുകൊടുത്തു. ദൈവം അവന്റെ യാഥാർത്ഥിയുമായ ദുഃഖത്തോടും സഹതാപത്തോടും ഒരു പുതുക്കിയ ദർശനത്തോടെയും നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തോടുകുടെയും പ്രതികരിച്ചു. രണ്ട് രാജാക്കന്മാരെയും ഒരു പ്രവാചകനെയും അഭിഷേകം ചെയ്യാൻ ഏലിയാവിനെ തിരിച്ചയച്ചു,ബാലിനെ വണങ്ങാത്ത ഒരു ശേഷിപ്പ് അവിടെ ഉണ്ടെന്ന് അവനോട് വെളിപ്പെടുത്തി. സാരാംശത്തിൽ,ദൈവം ഏലിയാവിനു പ്രത്യാശിക്കാനും ഉപേക്ഷിക്കാതിരിക്കാനും ഒരു കാരണം നൽകി.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
എന്റെ ജീവിതം ഒരു പ്രതേക രീതിയിൽ മാറിയതിനാൽ ഞാൻ നിരുത്സാഹപ്പെട്ടിട്ടുണ്ടോ?
ഞാൻ വെറുതെ കളയാൻ ആഗ്രഹിച്ച സമയങ്ങൾ ഉണ്ടായിട്ടുണ്ടോ?
എന്താണ് എന്നെ മുന്നോട്ട് നയിക്കുന്നത്?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ഒരു പുതിയ തുടക്കം

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും
