മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

യോനാ നമ്മളെ എല്ലാവരെയും പോലെ ഒരു മനുഷ്യനായിരുന്നു. ദൈവവചനം കേട്ടതിനുശേഷം അയാൾ എതിർദിശയിലേക്ക് ഓടി. അവന്റെ ഏറ്റെടുടുക്കേണ്ട ജോലി വളരെ അകലെയാണെന്ന് അവനു തോന്നി,കൂടാതെ തനിക്ക് ദൈവത്തെ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം കരുതി. എന്തൊരു തമാശയാണത്! സങ്കീർത്തനം139-ന്റെ7മുതൽ12വരെയുള്ള വാക്യങ്ങളിൽ നമുക്ക് എങ്ങനെ ദൈവത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് ദാവീദ് എഴുതുന്നു. ദൈവത്തിന്റെ ശക്തിയും ബലവും ഉപയോഗിച്ച് യോനായെ എങ്ങനെയോ തിരികെ അവൻ ചെയ്യണ്ട ജോലിയിലേയ്ക്ക് കൊണ്ടുവരുന്നു,ഒടുവിൽ അത് നീനവേയുടെ രക്ഷയായി മാറുന്നു. ദൈവം തന്നോട് എത്രമാത്രം കൃപ കാണിച്ചുവെന്ന് മറന്നുകൊണ്ട്,ദുഷ്ടരായ ഒരു ജനതയോടുള്ള ദൈവത്തിന്റെ കൃപയെയും ദയയെയും കുറിച്ച് ആക്രോശിച്ചും പ്രശംസിച്ചുംകൊണ്ട് അയാൾക്ക് ചെയ്യണ്ട കാര്യം ചെയ്യാതെ പോകുന്നു.
ദൈവത്തിനു വേണ്ടി നമ്മൾ എത്ര തവണ മറ്റൊരാളെ എഴുതിത്തള്ളിയിട്ടുണ്ട്. അവരുടെ പാപം വളരെ വലുതാണെന്നും അവരുടെ ജീവിതം വളരെ നീചമാണെന്നും അല്ലെങ്കിൽ അവരുടെ തിരഞ്ഞെടുപ്പുകൾ ദൈവത്തിന് ഇടപെടാനും മാറ്റാനും കഴിയുന്നതിലും മോശമാണെന്നും നമ്മൾ അനുമാനിച്ചു. നമ്മുടെ എണ്ണമറ്റ പാപങ്ങളും കുറവുകളും ക്ഷമിച്ചുകൊണ്ട് ദൈവം നമ്മോട് എത്രമാത്രം കൃപ കാണിച്ചുവെന്ന് നമ്മൾ മറന്നു. കൃപയും,കരുണയും,ദയയും ഏറ്റവും ആവശ്യമുള്ളവർക്ക് ലഭിയ്ക്കുന്നതിൽ നിന്നും നാം പലപോഴും തടഞ്ഞു. നാം യേശുവിൽ വിശ്വാസവും ആശ്രയവും അർപ്പിച്ചപ്പോൾ നമുക് കൃപ ലഭിച്ചു. നമ്മൾ അത് സമ്പാദിച്ചതോ അർഹിക്കുന്നതോ അല്ല. അതൊരു സൗജന്യ സമ്മാനമായിരുന്നു അത് നമുക്ക് കഴിയുന്നത്ര തവണ മറ്റുള്ളവർക്ക് നൽകേണ്ട ഒന്നാണ്.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
ദൈവം എന്നെ എന്നിൽ നിന്ന് രക്ഷിച്ചതെങ്ങനെയെന്ന് ഞാൻ മറന്നുപോയോ?
ആരിൽ നിന്നാണ് ഞാൻ കൃപയും കരുണയും തടഞ്ഞത്?
ഞാൻ ഇതിൽ മനസാന്തരപെട്ടു ആളുകളെ വീണ്ടും സ്നേഹിക്കാനും സ്വീകരിക്കാനും തുടങ്ങാനാകുമോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
