മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മുഖാമുഖം യേശുവുമൊത്ത്

40 ദിവസത്തിൽ 11 ദിവസം

ദൈവം യെഹെസ്‌കേലിനെ ഇസ്രായേലിന്റെ കാവൽക്കാരനായും,സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ കാണുകയും അത് വിശ്വസ്തതയോടെ ജനത്തെ അറിയിക്കുകയും ചെയ്യാനായി വിളിച്ചു. അവൻ അവന്റെ സ്വന്തം ആളുകളോട്,പ്രതേകിച്ചും അനുസരണക്കേട് പ്രവർത്തിയ്ക്കുന്നവരും വിഗ്രഹാരാധികൾ ആയിരിയ്ക്കുന്നതുമായ ഒരു ജനതോയോട് സംസാരിയ്ക്കുന്നത് വളരെ പ്രയാസമുള്ളതും,ഭയപ്പെടുത്തുന്നതും അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതും ആകയാൽ അവന്റെ ജോലി വളരെ കഠിനമായിരുന്നു. എന്നിരുന്നാലും,ദൈവജനത്തോട് നല്ലതും ചീത്തയുമെന്തന്ന വാർത്തകൾ അറിയിക്കുന്നതിൽ യെഹെസ്‌കേൽ ഉറച്ചുനിന്നു.

ഈ പുസ്തകത്തിലെ ആവർത്തിച്ചുള്ള ഒരു വിഷയം ദൈവത്തിന്റെ മഹത്വമാണ്. ഇസ്രായേലിനെ ശത്രുരാജ്യങ്ങൾ ബന്ദികളാക്കിയപ്പോൾ,ഒരു രാജ്യമെന്ന നിലയിൽ ഇസ്രായേലിന്റെ മഹത്വം നഷ്ടപ്പെട്ടെന്നും അത് സത്യമാണെന്നോ അവർ കരുതുകയും ചെയ്തു. എന്നിരുന്നാലും,താൻ ഇസ്രായേലിന്റെ മഹത്വമാണെന്ന് തന്റെ പ്രവാചകന്മാരിലൂടെ ദൈവം വെളിപ്പെടുത്തുന്നു. പ്രവാസത്തിന്റെയും കഷ്ടപ്പാടുകളുടെയും നഷ്ടങ്ങളുടെയും ഏറ്റവും കഠിനമായ കാലങ്ങളിൽ പോലും ദൈവം അവർക്കൊപ്പമുണ്ടായിരുന്നു. അവൻ ഒരിക്കലും അവരെ വിട്ടുപോയിരുന്നില്ല. തന്റെ ആളുകൾ തന്നിൽ നിന്ന് അകന്നുപോയതിൽ അവൻ ദുഃഖിതനായി,തന്റെ ദൈവത്തിന്റെ മഹത്വം ഭൂമിയിൽ നിറഞ്ഞുകൊണ്ടേയിരിക്കുന്നു,അവനെ സ്നേഹിക്കുകയും അവനെ അനുഗമിക്കുകയും ചെയ്യന്നവരുടെന്മേൽ അവന്റെ മഹത്വം നിലനിൽക്കുന്നു. വലിയ സ്നേഹത്താൽ അവൻ അവരെ ശിക്ഷിച്ചു. നമ്മുടെ ജീവിത്തത്തിലെ ഏറ്റവും ഇരുളടഞ്ഞ സമയത്തുപോലും,അവനെ സ്നേഹിക്കുന്നതിൽ നാം ശ്രദ്ധക്കുകയും,പ്രതിജ്ഞാബദ്ധതയോടെ നിലകൊള്ളുകയും ചെയ്താൽ,അവന്റെ മഹത്വം നമ്മുടെ ജീവിതത്തിൽ ഒരിക്കലും കുറഞ്ഞുപോകില്ല.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
പ്രകൃതിയിലും എനിക്ക് ചുറ്റും ദൈവത്തിന്റെ മഹത്വം കാണാനും ആസ്വദിക്കാനും എനിക്ക് കഴിയുമോ?
എന്റെ ജീവിതത്തിൽ ഈ വർഷം ദൈവത്തിന്റെ മഹത്വം എവിടെയാണ് പ്രകടമായത്?
ദിവസം 10ദിവസം 12

ഈ പദ്ധതിയെക്കുറിച്ച്

മുഖാമുഖം യേശുവുമൊത്ത്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/