മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

"കരയുന്ന പ്രവാചകൻ" എന്ന വിളിപ്പേര് നൽകിയ പ്രവാചകനാണ് യിരെമ്യാവ്. ഇത് ഏറ്റവും വലിയൊരു പദവിയല്ല,പക്ഷേ ഇത് വളരെ വേദനാജനകമായാ ഒന്നാണ് അതിനു കാരണം അദ്ദേഹം തന്റെ വിളിയോട് വളരെ പ്രതിബദ്ധത പുലർത്തുകയും അത്യന്തം ശ്രദ്ധയോടെയും അനുകമ്പയോടെയും അത് നിർവഹിക്കുകയും ചെയ്തു. തന്റെ ജനത്തെക്കുറിച്ചും,അവരുടെ പാപങ്ങളെക്കുറിച്ചും,അവർ ദൈവത്തിൽ നിന്ന് അകന്നുപോകുന്നതിനാലും അവൻ വളരെ ദുഃഖിച്ചു. ദൈവം തന്റെ നാവിൽ നൽകുന്ന വാക്കുകൾ സംസാരിക്കാൻ അവൻ അവനോട് നിർദ്ദേശിച്ചു,തകർന്നതും പിടയുന്നതുമായ ഹൃദയത്തോടെ അവൻ അത് ഉത്സാഹത്തോടെ ചെയ്തു. ഒരേയൊരു സത്യദൈവത്തോടു ദുഃഖവും തകർച്ചയും പേറിയ ഹൃദയത്തിനോടുള്ള ആദരസൂചകമായി
യിരെമ്യാവ് വിലാപങ്ങൾ എന്ന കവിതാപുസ്തകവും എഴുതി.
ദൈവത്തെ സ്നേഹിക്കുകയും അവനുവേണ്ടി ജീവിക്കുകയും ചെയ്യുന്നവർ എന്ന നിലയിൽ നാം വിലപിക്കാൻ പഠിക്കേണ്ടത് വളരെ പ്രധാനമാണ്. വിലപിക്കുന്നത് പരാതിയല്ല,മറിച്ച് നിങ്ങളുടെ സ്രഷ്ടാവിന്റെ മുമ്പാകെ പരസ്യമായും സത്യസന്ധമായും ദുഃഖിക്കാൻ നിങ്ങളെ അനുവദിക്കുന്നതാണ്. അത് ദൈവത്തിന്റെ സന്നിധിയിൽ നിങ്ങളെത്തന്നെ പൂർവാവസ്ഥയിലാക്കാൻ അനുവദിക്കുന്നു,അതുവഴി അവൻ നിങ്ങൾക്കായി ആഗ്രഹിച്ച എല്ലാ വഴികളിലും നിങ്ങളെ പുനർനിർമ്മിക്കുവാനും ആകും.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
ഞാൻ അടച്ചുവയ്ക്കപ്പെട്ട സങ്കടങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടോ?
എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമുള്ള എന്തെങ്കിലും ഭാരങ്ങൾ എന്റെ ജീവിതത്തിലുണ്ടോ?
എനിക്ക് ദൈവത്തോടുള്ള കാവൽ ഉപേക്ഷിച്ച് അവന്റെ മുമ്പാകെ വിലപിക്കാൻ കഴിയുമോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
