മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

സമ്പന്നരും ദൈവരാജ്യവും ദൈവത്തോളം തന്നെ വലിപ്പത്തിലുള്ള ഒരു ആശയക്കുഴപ്പമാണ്. അവരുടെ എല്ലാ സ്വത്തുക്കളും കാരണം,ദൈവത്തിന്റെ ഇടപെടലുകളോ അവന്റെ കരുതലിന്റെയോ ആവശ്യം അവർക്കില്ല. ലോകത്തിന്റെ നിലവാരമനുസരിച്ച് സമ്പന്നനാകുന്നത് ദൈവരാജ്യത്തിൽ സമ്പന്നനായിരിക്കുന്നതിന് തുല്യമല്ല. ഇതിനർത്ഥം ഓരോ ധനികനും തങ്ങൾക്കുള്ളതെല്ലാം ദൈവത്തിൽ നിന്നുള്ളതാണെന്നും തങ്ങൾ ഒരു അനുഗ്രഹമാകാൻ അനുഗ്രഹിക്കപ്പെട്ടവരാണെന്നും തിരിച്ചറിയുന്ന ഒരു സ്ഥലത്തേക്ക് വരണം എന്നാണ്. നമുക്കുള്ളതെല്ലാം ദൈവത്തിൽ നിന്നുള്ളതാണ്,നമ്മുടെ സമ്പത്ത് വർദ്ധിപ്പിയ്ക്കാനും,സമ്പാദിക്കാനും,സ്വരുക്കൂട്ടാനുമുള്ള കഴിവ് പോലും അവനിൽ നിന്നുള്ള അനുഗ്രഹമാണ്. സമ്പത്തിനെക്കുറിച്ചുള്ള നമ്മുടെ അറിവിൽ നിന്ന് നാം ദൈവത്തെ വേർപെടുത്തുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. സ്വാർത്ഥമോഹം,അത്യാഗ്രഹം,പൂഴ്ത്തിവയ്പ്പ്,അഹങ്കാരം എന്നിവ ഇക്കൂട്ടത്തിൽ നമ്മളിൽ എത്തിപെടാവുന്ന പാപങ്ങളിൽ ചിലതാണ്.
ധനം മോശമാണെന്ന് യേശു ഒരിക്കലും പറഞ്ഞിട്ടില്ല. തിന്മയുടെ മൂലകാരണം “ധനത്തോടുള്ള സ്നേഹം” ആണെന്ന് അവൻ പറഞ്ഞു. ഭൂമിയിലല്ല,സ്വർഗത്തിലാണ് നമ്മുടെ നിക്ഷേപം സംഭരികേണ്ടതെന്ന തത്ത്വത്തെക്കുറിച്ച് അവൻ ധാരാളം പഠിപ്പിച്ചു. അതിനുള്ള ഒരു മാർഗം,നമുക്ക് അനുഗൃഹിയ്ക്കപ്പെട്ട കാര്യങ്ങളിൽ നാം ഉദാരമനസ്കത പുലർത്തുക എന്നതാണ്. ദരിദ്രരും,അഗതികളും നമുക്ക് ചുറ്റും ഉണ്ട്. അവരുടെ അനുഗ്രഹത്തിനായി നാം മാറേണ്ട ഒരുസമയമാണിത്.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
ലോകത്തിന്റെ നിലവാരമനുസരിച്ചാണോ അതോ ദൈവരാജ്യത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ എന്നെ സമ്പന്നനായി കണക്കാക്കുന്നത്?
എനിയ്ക്ക് ഇന്ന് ആരെ അനുഗ്രഹിക്കാനാകും?
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
