മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മുഖാമുഖം യേശുവുമൊത്ത്

40 ദിവസത്തിൽ 30 ദിവസം

രോഗശമനം ചിലപ്പോൾ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നു,ചിലപ്പോൾ ഇത് കുറച്ച് മാസങ്ങളോ വർഷങ്ങളോ എടുത്ത് ഘട്ടങ്ങളായി സംഭവിയ്ക്കുന്നു. എന്തുചെയ്യണമെന്നും,എപ്പോൾ ചെയ്യണമെന്നും,എങ്ങനെ പോകണമെന്നും എന്നും അറിയാവുന്ന ഒരു പരമാധികാരിയായ രാജാവാണ് സുഖമാക്കുന്ന നമ്മുടെ ദൈവം. നമ്മുടെ ആഗ്രഹത്തിന് അനുസരിച്ചോ നമ്മുടെ സമയത്തോ നമുക്ക് രോഗശാന്തിക്കായി ലഭിക്കാനായി നമുക്ക് ദൈവത്തിന്റെ ഇഷ്ടത്തെ വലിച്ചിഴയ്ക്കാൻ കഴിയില്ലെങ്കിലും,നമ്മുടെ അത്ഭുതത്തിനായി നമുക്ക് അവനിൽ വളരെ പ്രതിക്ഷയോടുകൂടി കാത്തിരിക്കാം. പ്രതീക്ഷകൾ എല്ലാം മാറ്റിമറിയ്ക്കുന്നതാകുന്നു,കാരണം ഈ ഭൂമിയിലുള്ള നമ്മുടെ ജീവിതത്തിൽ ദൈവഹിതം കൊണ്ടുവരാൻ ദൈവത്തിനു എന്തും ചെയ്യാനുള്ളക്ഷണമാണ് പ്രതീക്ഷ എന്നത്. യേശുവിന് ഈ മനുഷ്യനെ ഒറ്റയടിക്ക് പൂർണ്ണമായി സുഖപ്പെടുത്താമായിരുന്നു,പക്ഷേ അവൻ അത് രണ്ട് ഘട്ടങ്ങളുള്ള ഒരു പ്രക്രിയയി തിരഞ്ഞെടുത്തു. അവനോട് എന്തെങ്കിലും കാണാൻ കഴിയുമോ എന്ന് ചോദിച്ചുകൊണ്ട് യേശു ആ മനുഷ്യനെ തന്റെ രോഗശാന്തിയുടെ വഴിയിൽ ഉൾപ്പെടുത്തി. തനിയ്ക്ക് ഭാഗികമായി ലഭിച്ച കാഴ്ചയെക്കുറിച്ച് പറയുന്നതിൽ ൻ ആ മനുഷ്യൻ സത്യസന്ധനായിരുന്നു,അതിനാൽ അവന് "എല്ലാം വ്യക്തമായി" കാണാൻ കഴിയത്തക്കവിധം തന്റെ കാഴ്ച പൂർണ്ണമായും പരിഹരിച്ചുകൊണ്ട് യേശു അവനിൽ ആരംഭിച്ചത് പൂർത്തിയാക്കി. നമ്മുടെ ജീവിതത്തിൽ നടക്കുന്ന അത്ഭുതത്തിൽ പങ്ക് വഹിയ്ക്കുന്നത് ഒരു വലിയ അനുഗ്രഹം തന്നെയാണ്. ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനുമായവന്റെ രാജ്യം ഭൂമിയിൽ വരുന്നത് കാണാൻ നാം അവനുമായി പങ്കാളികളാകുന്നു. അതിനെ നമുക്ക് ഒരിക്കലും നിസ്സാരമായി കാണാനാവില്ല.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
നിങ്ങളുടെ ജീവിതത്തിലെ അത്ഭുതത്തിൽ ദൈവം നിങ്ങളെ എങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
ഭാഗികമായതിന് വിപരീതമായുള്ള പൂർണ്ണമായ പുനരുദ്ധാരണം നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ എവിടെയാണ് വേണ്ടത്?

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

മുഖാമുഖം യേശുവുമൊത്ത്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/