മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

"ഞാൻ വിശ്വസിക്കുന്നു;എന്റെ അവിശ്വാസത്തെ മറികടക്കാൻ എന്നെ സഹായിക്കൂ" എന്നത് ബൈബിളിലെ തന്നെ ഏറ്റവും ചെറിയ പ്രാർത്ഥനകളിൽ ഒന്നും,കൂടാതെ ഒരു സാധാരണ വ്യക്തി പ്രാർത്ഥിക്കുന്ന ഏറ്റവും സത്യസന്ധമായ പ്രാർത്ഥനകളിൽ ഒന്നുമായിരിയ്ക്കാം. പൈശാചിക ബന്ധനം നിമിത്തം തന്റെ മകൻ വർഷങ്ങളായി കഷ്ടപ്പെടുന്നത് ഈ മനുഷ്യൻ വീക്ഷിച്ചു വരികയായിരുന്നു. അവൻ ഒരു അത്ഭുതത്തിനായി വളരെ കാത്തിരിയ്ക്കുകയായിരുന്നു,എന്നിട്ടും യേശു തന്റെ കുഞ്ഞിനെ എന്നെന്നേക്കുമായി മോചിപ്പിക്കുമോ എന്ന് നമ്മളെപ്പോലെ അവനും സംശയമുണ്ടായിരുന്നു. അശുദ്ധാത്മാവിനെ ശാസിക്കുകയും "ഇനി ഒരിക്കലും അവനിൽ പ്രവേശിക്കരുത്" എന്ന് കൽപ്പിക്കുകയും ചെയ്യുതുകൊണ്ട് യേശു അശുദ്ധാത്മാവിനെ തറച്ചു. എന്തൊരു അധികാരം,എന്തൊരു ശക്തി. ഇതാണ് നമ്മുടെ ദൈവം. അവൻ ഇപ്പോഴും അങ്ങനെ തന്നെയാണ്! ദൈവത്തിന് എന്തും ചെയ്യാൻ കഴിയുമെന്ന് നമുക്ക് അറിയാമെങ്കിലും,പലപ്പോഴും നമ്മുടെ അവിശ്വാസം കാരണം നാം വഴിതെറ്റി പോകുന്നു. ജീവിതത്തിൽ ഒരു മുന്നേറ്റത്തിനായ് വർഷങ്ങലായുള്ള കാത്തിരിപ്പോ അല്ലെങ്കിൽ വിട്ടുമാറാത്ത കഷ്ടപ്പാടുകൾ മൂലമോ ഈ അവിശ്വാസം നമ്മിലേക്ക് കടന്നു വരം. നമ്മുടെ വിശ്വാസത്തിന്റെ രചയിതാവിന്റെ അടുത്ത് വന്ന് നമ്മുടെ അവിശ്വാസത്തിൽ നിന്നും പുറത്തുവരൻസഹായിക്കാൻ നാം താഴ്മയോടെ അവനോട് ആവശ്യപ്പെടെണ്ടത് വളരെ പ്രധാനമായ ഒരു കാര്യമാണ്. ക്ഷയിച്ചുപോകുന്ന കാലാവസ്ഥയിൽ തകർന്നപോയ വിശ്വാസം പുതുക്കാനും പുനഃസ്ഥാപിക്കാനും അവനു മാത്രമേ കഴിയൂ.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
എന്റെ വിശ്വാസം ആടിയുലയുന്ന അടിസ്ഥാനത്തിന്മേലാണോ?
ഇങ്ങനെയുള്ള സാഹചര്യത്തിൽ ശിഷ്യന്മാർക്ക് ആവശ്യമുണ്ടായിരുന്നത് പോലുള്ള പ്രാർത്ഥനാജീവിതം ഞാനും ഒരു അത്ഭുതത്തിനായി ഉയർത്തേണ്ടതുണ്ടോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക
