മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നാം ഈ ലോകത്തിലെ പൗരന്മാരാണ്,പ്രത്യേകിച്ച് നാം ജനിച്ച രാജ്യത്തിന്റെ. നാം യേശുവിനെ നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കുമ്പോൾ,നാം ദൈവത്തിന്റെ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെടുന്നു,തുടർന്ന് നാം സ്വർഗ്ഗത്തിലെ പൗരന്മാരാണ്. ഇതിനർത്ഥം,നാം നമ്മുടെ ഭൗമിക വേഷങ്ങളിൽ നിന്നും കടമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നല്ല. നമുക്ക് ഇപ്പോൾ ഇരട്ട പൗരത്വമുണ്ടെന്നാണ് ഏത് അർത്ഥമാക്കുന്നത്. ഇതിനർത്ഥം,നമ്മൾ ഭൂമിയിൽ ജീവിയ്ക്കുമ്പോൾ നാം നമ്മുടെ ജോലികളിൽ ഏർപെടുമ്പോഴും,നമ്മുടെ കുടുംബം നയിക്കുമ്പോഴും,മറ്റുള്ളവരുമായി ഇടപഴകുമ്പോഴും,നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ നാം നിറവേറ്റണം എന്നാണ്. ഇതിനർത്ഥം,നാം നമ്മുടെ ജോലികൾ അല്ലെങ്കിൽ നമുക്ക് ലഭിച്ചിരിയ്ക്കുന്ന വിളിയ്ക്കനുസരിച്ചു ദൈവത്തോട് അങ്ങേയറ്റം ഭക്തിയോടും,ഈ മറിയ്‌ക്കൊണ്ടിരിയ്ക്കുന്ന ലോകത്തിൽ അവനെ പ്രസാദിപ്പിയ്ക്കുന്നത് എല്ലാം ചെയുക എന്നതാണ്. നാം ഇരട്ട പൗരത്വമുള്ളവരായി ജീവിക്കുമ്പോൾ വിശുദ്ധവും മതേതരവും തമ്മിലുള്ള വിഭജനം അപ്രത്യക്ഷമാകുന്നു.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
ഞാൻ താമസിക്കുന്ന രാജ്യത്തിൽ ഞാൻ ഒരു വിശ്വസ്ത പൗരനാണോ?
ഈ ഭൂമിയിൽ,സ്വർഗത്തിലെ ഒരു പൗരൻ എന്ന നിലയിൽ ഞാൻ ഉത്തരവാദിത്തത്തോടെയാണോ ജീവിക്കുന്നത്?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

ഒരു പുതിയ തുടക്കം
