മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മുഖാമുഖം യേശുവുമൊത്ത്

40 ദിവസത്തിൽ 27 ദിവസം

പിശാചു ബാധിതനായ ഒരു ആൺകുട്ടിയെ യേശു മോചിപ്പിച്ച സംഭവത്തിൽ നമ്മുക്ക് എത്ര വിശ്വാസമുണ്ടതെന്നതല്ല മറിച്ചു നമ്മുടെ വിശ്വാസത്തിന്റെ ഗുണമാണ് പ്രധാനം. ആ കുട്ടി ശത്രുവിനാൽ ബന്ധിക്കപ്പെടുകയും ബാധിയ്ക്കപ്പെടുകയും ചെയ്തതിന് കാരണമായ തന്റെ ശിഷ്യന്മാരെ വിശ്വാസമില്ലായ്മയെ യേശു ശാസിക്കുന്നു. വലിയ കാര്യങ്ങൾ ചെയ്യാൻ നമുക്ക് വേണ്ടത് കടുക് മണിയോളം വലിപ്പമുള്ള വിശ്വാസമാണെന്ന് യേശു നമ്മോട് പറയുന്നത് കേൾക്കുന്നത് നമ്മെ അമ്പരപ്പിക്കന്നു,കാരണം ആ വലുപ്പത്തിലുള്ള വിശ്വാസം പോലും നമുക്ക് പലപ്പോഴും ഇല്ലാ എന്നത് വ്യക്തമാണ്. അവൻ അവിടെ നിർത്തുന്നില്ല,അവൻ പറയുന്നു അവൻ നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും നിയന്ത്രിയ്ക്കാൻ കഴിയാത്ത വിശ്വാസത്തിന്റെ മഹത്തായ ശക്തിയിലേക്ക് നയിക്കുന്നു എന്ന്. ഏതൊരു ദിവസത്തെയും പോലെ ഒരു ദിവസം പ്രകൃതിയിൽ മനുഷ്യന് അസാധ്യമായ ഒരു കാര്യം അതായത് ഒരു പർപർവ്വതത്തെ നമുക്ക് മാറ്റി മറ്റൊരിടത്തു സ്ഥാപിക്കാൻ കഴിയുമെന്ന് അവൻ പറയുന്നു. വിശ്വസിക്കുന്ന നമുക്ക് അസാധ്യമായി ഒന്നുമില്ല എന്നതാണ് അവൻ ഇതിലൂടെ ഉദ്ദേശിക്കുന്നത്! ഒന്നുമില്ലേ?യേശു മറ്റൊന്നും ഒന്നും പറഞ്ഞില്ലെങ്കിൽ,അതാണ് സത്യം. നമ്മുടെ വിശ്വാസം പർവതത്തിന്റെ വലുപ്പമുള്ളതായിരിക്കണമെന്നില്ല,അത് കടുകുമണിയോളം വലിപ്പമുള്ളതായിരുന്നാലതും,അത് മുഴുവനായും ഒന്നിനും തകർക്കാനാകാത്ത ദൈവത്തോടുള്ള വിശ്വാസത്തൽ നിറവുള്ളതാകണം,എങ്കിലേ അവന് നിങ്ങളിളുടെ വലിയ കാര്യങ്ങൾ പ്രവർത്തിയകനാകു.

സംശയം കലർന്ന വിശ്വാസം വിശ്വാസമേയല്ല.

അപ്പോൾ നമ്മൾ എന്തിനാണ് കാത്തിരിക്കുന്നത്?അവന്റെ വചനത്തിൽ ഉറച്ചുകൊണ്ട് നമുക്ക് ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങുകയും,അവനുവേണ്ടി ഈ ലോകത്തെ അവനിലേക്ക് നയിക്കുകയും ചെയ്യാം.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
നിങ്ങളുടെ വിശ്വാസത്തിന്റെ ഗുണനിലവാരം എന്താണ്?
സംശയമോ ഭയമോ നിങ്ങളുടെ വിശ്വാസത്തെ മലിനമാക്കുന്നുണ്ടോ?

ഈ പദ്ധതിയെക്കുറിച്ച്

മുഖാമുഖം യേശുവുമൊത്ത്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/