മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മുഖാമുഖം യേശുവുമൊത്ത്

40 ദിവസത്തിൽ 26 ദിവസം

സ്വയരക്ഷ എന്നത് എല്ലാ മനുഷ്യരിലും പൊതുവായ് കാണുന്ന ഒരു സ്വഭാവമാണ്. നമ്മുടെ ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും നമ്മുടെ മസ്തിഷ്കം ഘടിപ്പിച്ചിരിക്കുന്നതും നമ്മെത്തന്നെ സംരക്ഷിക്കുവാനും ഏതെങ്കിലും അപകടങ്ങൾ വന്നാൽ അതിൽ നിന്ന് നമ്മെ സംരക്ഷിയ്‌ക്കേണ്ടതിനുമാണ്. അതുകൊണ്ട് സുരക്ഷിതമായി ജീവിയ്ക്കാനുള്ള പത്രോസിന്റെ സ്വാഭാവിക പ്രവണതയെ യേശുവിന് ശാന്തമാക്കേണ്ടി വന്നതിൽ അതിശയിക്കാനൊന്നുമില്ല. യേശു അവിടംകൊണ്ട് കാര്യങ്ങൾ പറഞ്ഞു നിർത്താതെ അവനോട് ശിഷ്യത്വത്തിന്റെ വിലയെക്കുറിച്ച് സംസാരിച്ചു. യേശുവിന്റെ ഏതൊരു അനുഗാമിയും കൊടുക്കേണ്ട വലിയ വിലയെക്കുറിച്ച് അവൻ സംസാരിക്കുന്നു,അത് ഒരുപക്ഷെ ആത്യന്തികമായി നിത്യജീവനിലേയ്ക്ക് എത്തിച്ചേരൻ കാരണമാകുന്ന മരണംപോലുമാകാം. പലപ്പോഴും നമ്മൾ നമ്മളെത്തന്നെ സ്വയ സംരക്ഷയ്ക്കാനായി എടുക്കുന്ന വഴികൾ നമ്മെ ദൈവത്തിൽ പൂർണ്ണമായി സമർപ്പിക്കുന്നതിൽ നിന്നും സേവിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. അവ നമ്മെ ക്രിസ്തുവിനെ പൂർണ്ണ മനസ്സോടെ അനുഗമിക്കുന്നതിൽ നിന്നും പലവിധ ഒഴികഴിവുകൾ നൽകുകയും,അത് കൂടാതെ ചൂടുമല്ല തണുപ്പുമല്ല ഒരു ക്രിസ്തീയ ജീവിതം നയിക്കാൻ പ്രേരപ്പിയ്ക്കുകയും ചെയ്യും. സ്വർഗ്ഗത്തിലെ പ്രതിഫല വ്യവസ്ഥയെക്കുറിച്ച് യേശുവിന് വളരെ വ്യക്തമാണ്. ഓരോ വ്യക്തിക്കും (അവന്റെ രണ്ടാം വരവിൽ ) അവർ ചെയ്തതനുസരിച്ച് അവൻ അവർക്കുള്ള പ്രതിഫലം നൽകുമെന്ന് അവൻ പറയുന്നു.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
നിങ്ങൾ ജീവിയ്ക്കുന്ന ലോകത്തിന്റെ ചെറിയ ഭാഗത്തിൽ ദൈവത്തെ സേവിക്കുന്നതിനായി നിങ്ങൾ എന്താണ് ചെയ്യുന്നത്?
ക്രിസ്തുവിൽ നിന്നും അവന്റെ ശരീരത്തിൽ നിന്നും അകന്നു നിന്നുകൊണ്ട് നിങ്ങളെത്തന്നെ സംരക്ഷിക്കാനും,പരിപാലിയ്ക്കാനും നിങ്ങൾ ശ്രമിക്കുന്നുണ്ടോ?നിങ്ങൾക്ക് അത് എങ്ങനെ മാറ്റാനാകും?

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

മുഖാമുഖം യേശുവുമൊത്ത്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/