മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

യഹൂദ വംശജർ മനസ്സിലാക്കാൻ തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ കനാൻ ദേശത്തു നിന്നുള്ള ഒരു വിജാതീയ സ്ത്രീ കൃപയുടെ ആശയം മനസ്സിലാക്കിയിരുന്നു. യേശു അവളെ അപമാനിക്കാൻ സംസാരിച്ചില്ല,അത് ഒരുപക്ഷെ പരുഷവും താല്പര്യമില്ലായ്മയായി തോന്നിയേക്കാം എങ്കിലും,അവളുടെ വിശ്വാസത്തെ പ്രകടിപ്പിക്കാൻ അവൻ അവളെ പ്രേരിപ്പിക്കുകയാണ് അവിടെ ചെയ്തത്. ആ ഉച്ചാരണത്തിൽ,കുട്ടികൾക്ക് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്ന ഭക്ഷണത്തിന്റെ അലങ്കാരപ്രയോഗം യേശു ഉപയോഗിക്കുമ്പോൾ,യജമാനന്റെ മേശയിൽ നിന്ന് വീഴുന്ന നുറുക്കുകൾ നായ്ക്കൾ തിന്നുന്നുവെന്ന് അവൾ പറയുന്നു. യേശു തന്റെ യജമാനനാണെന്നും അവൾ അർഹയല്ലെന്ന് അവൾക്കറിയാമായിരുന്നിട്ടും അവൻ അവൾക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നുമെന്നും അവൾക്കുണ്ടായധാരണയാണ് അവൾക്കുവേണ്ടി പ്രവർത്തിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്.
നമ്മൾ എന്തിനാണ് ദൈവത്തോട് എന്തെങ്കിലും ചോദിക്കുന്നതെന്നറിയാതെ അല്ലെങ്കിൽ തെറ്റായ ഉദ്ദേശ്യത്തോടെ അവനോട് ചോദിക്കുന്ന നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിയ്ക്കുമ്പോഴാണ് നാം എന്തിനു വേണ്ടിയാണ് അവനിൽ വിശ്വസിക്കുന്നതെന്നും ദൈവത്തിന്റെ ശക്തി,സാന്നിദ്ധ്യം,പദ്ധതികൾ എന്നിവയെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടോ എന്നും വ്യക്തമായി മനസ്സിലാക്കുന്നത്. നാം അവന്റെ സ്നേഹം,ക്ഷമ,രോഗശാന്തി എന്നിവയിൽ എത്രമാത്രം ആശ്രയിക്കുന്നുണ്ടെന്നും അപ്പോൾത്തന്നെ അതിനൊന്നിനും അർഹതയില്ലാത്തവരാണെന്നും മനസ്സിലാക്കുന്നത്.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
എന്റെ വിശ്വാസം മറ്റാരെങ്കിലുമായി പങ്കിടാനുള്ള തയ്യാറെടുപ്പിൽ എനിക്ക് എങ്ങനെഅതിനെ മികച്ച രീതിയിൽ പ്രകടിപ്പിക്കാനാകും?
യേശു എന്റെ യജമാനനാണോ?ഞാൻ അവനെ സേവിക്കണോ അതോ അവൻ എന്നെ സേവിക്കണോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
