മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

പത്രോസ് വളരെ താല്‍പര്യമുണര്‍ത്തുന്ന ഒരു മനുഷ്യനായിരുന്നു,തീർച്ചയായും ഓർക്കേണ്ട ഒരു ശിഷ്യനായിരുന്നു. യേശു വെള്ളത്തിന് മുകളിലൂടെ നടക്കുന്നത് അവൻ കാണുകയും അവന്റെ അടുക്കൽ അവനും പോണമെന്നു ആവശ്യപ്പെടുകയും ചെയ്യുന്നു (അസാധാരണമായ ഒരു അഭ്യർത്ഥന). യേശു അവനെ വരാൻ വിളിച്ചു,പത്രോസ് അത് അനുസരിച്ചു,അവൻ ചുറ്റും നോക്കി കൊടുങ്കാറ്റ് വീശുന്നത് കാണുന്നതുവരെയും കുറച്ച് നിമിഷങ്ങൾ വെള്ളത്തിന് മുകളിലൂടെ അവൻ നടക്കുകായും ചെയ്തു. അവൻ മുങ്ങാൻ തുടങ്ങുമ്പോൾ യേശു കൈ നീട്ടി അവനെ പിടിക്കുകയും മൃദുവായി അവനെ ശകാരിയ്ക്കുകയും ചെയ്തു. പത്രോസിനെക്കുറിച്ചുള്ള യേശുവിന്റെ ചോദ്യം നമ്മുടെ സ്വന്തം ജീവിതത്തിലേക്ക് നോക്കാൻ കഴിയുന്ന ഒന്നാണ്. നമ്മുടെ വിശ്വാസത്തെ തകർക്കാനും ദൈവത്തിന്റെ ശക്തിയെയും കഴിവുകളെയും തുരങ്കം വയ്ക്കാനും ശത്രുക്കൾ പലതവണ ഉപയോഗിക്കുന്ന രണ്ട് ആയുധങ്ങളാണ് സംശയവും ഭയവും. നമുക്ക് ചുറ്റും ക്ലേശങ്ങളും,കഷ്ടപ്പാടുകളും ഉണ്ടാകുമ്പോൾ,ചിലപ്പോൾ രക്ഷകനെക്കാൾ നമുക്ക് ചുറ്റുമുള്ള പ്രയാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സർവസാദാരണമാണ്. എന്നാൽ സംശയവും ഭയവും നമ്മെ അലട്ടുമ്പോഴും നമ്മുടെ സഹായത്തിനായി മനപ്പൂർവ്വം നാം ദൈവത്തിലേക്ക് നോക്കേണ്ട സമയമാണത്.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
എനിക്ക് ഇപ്പോൾ ഉള്ള ഏറ്റവും വലിയ ഭയം എന്താണ്?
യേശുവിന്റെ കാൽക്കൽ കൊണ്ടുവരാൻ എനിക്ക് ദൈവത്തെക്കുറിച്ചുള്ള സംശയങ്ങൾ എന്തൊക്കെയാണ്?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
