മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മുഖാമുഖം യേശുവുമൊത്ത്

40 ദിവസത്തിൽ 22 ദിവസം

ഒരു മനുഷ്യൻ യേശുവിന്റെ ശ്രദ്ധ അവന്റെ അമ്മയിലേക്കും അവനെ കാത്ത് പുറത്തു നിൽക്കുന്ന സഹോദരങ്ങളിലേക്കും ക്ഷണിക്കുന്നു. തന്റെ ചുറ്റുമുള്ളവരെ ദൈവരാജ്യത്തെക്കുറിച്ച് കുറച്ചുകൂടി പഠിപ്പിക്കാൻ യേശു ആ കേവലമായ നിമിഷംപോലും ഉപയോഗിക്കുന്നു. അവന്റെ അമ്മയും സഹോദരന്മാരും സ്വർഗ്ഗിയ പിതാവിന്റെ ഇഷ്ടം ചെയ്തവരാണ് (തന്റെ ശിഷ്യന്മാരെപ്പോലെ) എന്ന് അവൻ ആ മനുഷ്യനോട് പറയുന്നു. യേശു പറഞ്ഞ കാര്യം,ഒരിക്കൽ നാം അവനിൽ വിശ്വസിച്ച് അവനെ അനുഗമിച്ചാൽ,നമ്മളും ദൈവത്തിന്റെ കുടുംബത്തിലേക്ക് ചേർക്കപെടുന്നു എന്നതാണ്. നമ്മൾ ഇപ്പോൾ ക്രിസ്തുവിനോടൊപ്പം (പൗലോസ് പറഞ്ഞതുപോലെ) സഹ-അവകാശികളാണ്. നാം ഇപ്പോൾ ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരുമാണ്,അവർക്ക് അവന്റെ മുമ്പാകെ ധൈര്യത്തോടെ വരാൻ കഴിയും. അവൻ ഓരോ വിശ്വാസിയെയും വലിയ നേട്ടങ്ങളും വലിയ ഉത്തരവാദിത്തവും നൽകുന്നു പുത്രത്വത്തിന്റെ സ്ഥാനത്തേക്ക് ഉയർത്തി! ക്രിസ്തുയേശുവിൽ നമുക്ക് പേരെടുത്തു പറയാൻ കഴിയുന്ന അനേകം അനുഗ്രഹങ്ങളിൽ ചിലത് അവന്റെ അടുത്തേയ്ക്ക് സ്വാതന്ത്ര്യത്തോടെ പ്രേവേശിയ്ക്കാവുന്നതും ശാശ്വതമായ അവകാശങ്ങളുമാകുന്നു. നമുക്കുള്ള ചില ഉത്തരവാദിത്തങ്ങൾ എന്നത് കഷ്ടപ്പാടുകളുടെ നടുവിലും നമ്മിൽ അതിന്റെ പ്രവർത്തനം പൂർത്തിയാക്കാൻ അനുവദിക്കുകയും പരിശുദ്ധാത്മാവിനാൽ ദിനംപ്രതി നിറയ്ക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുക എന്നതാണ്,അങ്ങനെ നാം അവനെ മഹത്വപ്പെടുത്തുന്നു.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
ദൈവകുടുംബത്തിന്റെ ഭാഗമായിരിക്കുന്നതുകൊണ്ട് ഞാൻ എന്തൊക്കെ പ്രയോജനങ്ങളാണ് കണ്ടെത്തുക?
ഒരു ദൈവമകൻ എന്ന നിലയിൽ ഞാൻ എന്തൊക്കെ ഉത്തരവാദിത്തങ്ങളാണ് ഒഴിവാക്കിയത്?

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

മുഖാമുഖം യേശുവുമൊത്ത്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/