മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

ഒരു വസ്ത്രത്തിന്റെ അഗ്രം ഒരാളുടെ വസ്ത്രത്തിന്റെ അറ്റമാണ്. നീണ്ട പന്ത്രണ്ട് വർഷമായി രക്തം സ്രവത്തിൽ ആയിരുന്ന ഒരു സ്ത്രീ ഒരു അവസരത്തിൽ തനിയ്ക്ക് രോഗശാന്തി ലഭിക്കുവാനായി യേശുവിന്റെ വസ്ത്രത്തിന്റെ അഗ്രം തൊടാൻ തീരുമാനിച്ചു. അവൾ മറ്റെല്ലാ വഴികളും ശ്രമിച്ചു,അതൊന്നും പ്രവർത്തികമായില്ല. ഇത് ഒരുപക്ഷേ അവളുടെ അവസാനത്തെ ശ്രമമായിരിയ്ക്കാം,എന്നിരുന്നാലും യേശുവിന്റെ ശക്തിയിലുള്ള അവളുടെ വിശ്വാസം വളരെ കൃത്യവും ദൃഢവുമായിരുന്നു. തിരക്കുപിടിച്ച ജനക്കൂട്ടത്തിനിടയിലും,യേശുവിന് തന്നിൽ നിന്ന് ശക്തി പുറപ്പെട്ടു പോകുന്നത് മനസ്സിലായതും ആരോ തന്നെ സ്പർശിച്ചതായി മനസ്സിലാക്കിയതും വളരെ അതിശയിപ്പിയ്ക്കുന്നതാണ്. അവൻ അതിനെക്കുറിച്ചു അന്വേഷിച്ചപ്പോൾ അവൾ മുന്നോട്ട് പോയി അവളുടെ കഥ പങ്കുവച്ചു. അവളുടെ വിശ്വാസം അവളെ സുഖപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് അവൻ അവളുടെ രോഗശാന്തി സ്ഥിരീകരിച്ചു!
നമുക്ക് ഒരു മുന്നേറ്റം ആവശ്യമായി വരുമ്പോൾ, "എനിക്ക് എന്താണ് വേണ്ടതെന്ന് ദൈവത്തിന് ഇതിനകം അറിയാമെന്നും" അല്ലെങ്കിൽ "ഒരുപക്ഷേ ഇത് എന്നെന്നേക്കുമായി ഇങ്ങനെയായിരിക്കും" എന്ന് പറഞ്ഞുകൊണ്ട് നമ്മൾ പിന്നോട്ട് പോകാറുണ്ട്. എന്നാൽ നിങ്ങൾക്ക് അവനിൽ നിന്നും വേണ്ട രോഗശാന്തി നിങ്ങൾ രക്ഷകനെ തൊട്ടാൽ അവനിൽ നിന്നും നിങ്ങളിയ്ക്ക് ഒഴുകുമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് എന്താണ്?എന്നാൽ നിങ്ങൾ വർഷങ്ങളായി കാത്തിരിന്ന അത്ഭുതങ്ങൾക്കായി,യേശുവിനോട് അടുത്തിടപഴകിക്കൊണ്ട് അവന്റെ "വസ്ത്രത്തിന്റെ അഗ്രത്തിൽ " തൊടാനുള്ള സമയം ഇപ്പോൾ ആണെങ്കിലോ?
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
എന്നെ സുഖപ്പെടുത്താനുള്ള ദൈവത്തിൻറെ സ്പർശനത്തിനായി അവനെ തുറന്നുകാട്ടാൻ ഞാൻ ഭയപ്പെടുന്ന ഏതെങ്കിലും മേഖല എന്റെ ജീവിതത്തിൽ ഉണ്ടോ?
ദിവസേന ദൈവസാന്നിദ്ധ്യത്തിലേക്ക് പ്രവേശിക്കാൻ എന്നെ സഹായിക്കുന്ന ഒരു ശിക്ഷണം എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടതുണ്ടോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും
