YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 14

14
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;
അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു;
നന്മ ചെയ്യുന്നവൻ ആരുമില്ല.
2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാൺമാൻ
യഹോവ സ്വർഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
3എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു;
നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
4നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ?
അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു;
യഹോവയോട് അവർ പ്രാർഥിക്കുന്നില്ല.
5അവർ അവിടെ അത്യന്തം ഭയപ്പെട്ടു;
യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ.
6നിങ്ങൾ ദരിദ്രന്റെ ആലോചനയ്ക്കു ഭംഗം വരുത്തുന്നു;
എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.
7സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ!
യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ
യാക്കോബ് സന്തോഷിക്കയും
യിസ്രായേൽ ആനന്ദിക്കയും ചെയ്യും.

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 14