YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 15

15
ദാവീദിന്റെ ഒരു സങ്കീർത്തനം
1യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും?
നിന്റെ വിശുദ്ധപർവതത്തിൽ ആർ വസിക്കും?
2നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കയും
ഹൃദയപൂർവം സത്യം സംസാരിക്കയും ചെയ്യുന്നവൻ.
3നാവുകൊണ്ട് കുരള പറയാതെയും
തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും
കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
4വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ;
സത്യം ചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ;
5തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും
കുറ്റമില്ലാത്തവനു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ;
ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല.

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 15