YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 13

13
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം
1യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും?
നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറയ്ക്കും?
2എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരം പിടിച്ച്
എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും?
എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?
3എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ;
എനിക്ക് ഉത്തരം അരുളേണമേ;
ഞാൻ മരണനിദ്ര പ്രാപിക്കാതിരിപ്പാൻ
എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.
4ഞാൻ അവനെ തോല്പിച്ചുകളഞ്ഞു എന്ന് എന്റെ ശത്രു പറയരുതേ;
ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കയുമരുതേ.
5ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു;
എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.
6യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ട് ഞാൻ അവനു പാട്ടുപാടും.

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 13