BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രSample

ഇന്നത്തെ ഭാഗങ്ങൾ യേശുവിന്റെ ദൗത്യത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നു. താൻ യഥാർത്ഥത്തിൽ മിശിഹാ (ക്രിസ്തു) ആണെന്ന് യേശു പറയുന്നു, എന്നാൽ ഒരു രാജാവും മുമ്പ് ചെയ്തതുപോലെ ഇസ്രായേലിനുമേൽ തന്റെ ഭരണം ഉറപ്പിക്കുകയില്ലെന്ന് അദ്ദേഹം പറയുന്നു. യെശയ്യാവു 53 ന്റെ കഷ്ടതയനുഭവിക്കുന്നതിലൂടെ അവൻ ഭരിക്കും. അവൻ മരണത്തിലൂടെ അവൻറെ സിംഹാസനത്തിലേക്ക് ഉയർത്തപ്പെടും. ലൂക്ക് ഈ തലകീഴായ ആശയം അടുത്ത കഥയിൽ പര്യവേക്ഷണം ചെയ്യുന്നു.
ഈ കഥയിൽ, യേശു തന്റെ ശിഷ്യന്മാരിൽ ചിലരെ ഒരു പർവതത്തിൽ കയറ്റുന്നു, അവിടെ ദൈവത്തിന്റെ മഹത്വകരമായ സാന്നിദ്ധ്യം ശോഭയുള്ള ഒരു മേഘമായി പ്രത്യക്ഷപ്പെടുകയും യേശു പെട്ടെന്ന് രൂപാന്തരപ്പെടുകയും ചെയ്യുന്നു. പർവ്വതത്തിൽ ദൈവത്തിന്റെ മഹത്വം അനുഭവിച്ച രണ്ട് പൂര്‍വ്വിക പ്രവാചകന്മാരായ മോശയുടെയും ഏലിയാവിന്റെയും മറ്റ് രണ്ട് രൂപങ്ങൾ പ്രത്യക്ഷപ്പെടുന്നു. ദൈവം മേഘത്തിൽ നിന്ന് സംസാരിക്കുന്നു, “ഇതാണ് എന്റെ മകൻ ഇവനെ ശ്രവിക്കുവിൻ.” ഇതൊരു അത്ഭുതകരമായ രംഗമാണ്! യേശുവും ഏലിയാവും മോശയും യേശുവിന്റെ പുറപ്പാടിനെക്കുറിച്ച് അല്ലെങ്കില്‍ പ്രായാണത്തെക്കുറിച്ച് സംസാരിച്ചതായി ലൂക്കാ പറയുന്നു യേശു ജെറുസലേമിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെ ഈജിപ്തിൽ നിന്നുള്ള ഇസ്രായേലിന്റെ പുറപ്പാടുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ലൂക്ക എക്സോഡോസ് (ഗ്രീക്കുകാർ മരണത്തെ വിവരിക്കാൻ ഉപയോഗിച്ച ഒരു വാക്ക്) എന്ന വാക്ക് ഉപയോഗിക്കുന്നു. യേശു അവസാനത്തെ പ്രവാചകനാണെന്ന് ഇതിലൂടെ ലൂക്ക നമുക്ക് കാണിച്ചുതരുന്നു. അവൻ ഒരു പുതിയ മോശയാണ്, തന്റെ പുറപ്പാടിലൂടെ (മരണത്തിലൂടെ) ഇസ്രായേലിനെ അതിന്റെ എല്ലാ രൂപങ്ങളിലും പാപത്തിന്റെയും തിന്മയുടെയും സ്വേച്ഛാധിപത്യത്തിൽ നിന്ന് മോചിപ്പിക്കും.
ഞെട്ടിപ്പിക്കുന്ന ആ വെളിപ്പെടുത്തലിലൂടെ, ഗലീലിയിലെ യേശുവിന്റെ ദൗത്യം അവസാനിച്ചു, തലസ്ഥാനനഗരത്തിലേക്കുള്ള യേശുവിന്റെ നീണ്ട യാത്രയുടെ കഥ ലൂക്ക ആരംഭിക്കുന്നു, അവിടെ ഇസ്രായേലിന്റെ യഥാർത്ഥ രാജാവായി സിംഹാസനസ്ഥനാകാൻ അവൻ മരിക്കും.
വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:
യെശയ്യാവു 53-ലെ പ്രവാചകന്റെ വാക്കുകൾ ഇസ്രായേലിന്റെ സിംഹാസനം എങ്ങനെ ഏറ്റെടുക്കുമെന്നതിനെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകളുമായി താരതമ്യം ചെയ്യുക (9:20-25). നിങ്ങൾ ശ്രദ്ധിച്ചത് എന്താണ്?
മേഘസ്തംഭത്തിലെ (9:35) ദൈവത്തിന്റെ വാക്കുകൾ ആവർത്തനപുസ്‌തകം 18:15-19 ലെ ദൈവവചനങ്ങളുമായി താരതമ്യം ചെയ്യുക. നിങ്ങൾ മനസ്സിലാക്കിയത് എന്താണ്?
ഈ ലോകത്തിലെ രാജ്യങ്ങളിലുള്ളവർ തങ്ങളുടെ ആത്മാക്കൾക്ക് സൂക്ഷിക്കാൻ കഴിയാത്തവ നേടുന്നതിനായി കഷ്ടപ്പെടുന്നത് ഒഴിവാക്കുന്നു. എന്നാൽ യേശു തന്റെ രാജ്യത്തിലെ ആളുകൾ അവന്റെ ജീവിതവാക്കുകൾ പിന്തുടരുമ്പോൾ ബോധപൂർവ്വം കഷ്ടപ്പെടുന്നുവെന്നും അതിലും ഉപകാരപ്രദമായി മറ്റൊന്നില്ലെന്നും യേശു പറഞ്ഞു! യേശുവിന്റെ തലകീഴായ രാജ്യത്തോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്? മാനക്കേടും (9:46-50), സമൂഹത്തിൻറെ കുറ്റപ്പെടുത്തലും (9:51-56) പരിചിതത്വവും (9:57-60) ഈശോയ്ക് വേണ്ടി സഹിക്കാനും അവനെ പിന്തുടരാനും നിങ്ങൾ ശീലിച്ചത് എങ്ങനെ?
•നിങ്ങളുടെ വായനയും ചിന്തയും ഒരു പ്രാർത്ഥനയാവട്ടെ. ദൈവത്തിന്റെ അതിശയകരമായ പദ്ധതിയിൽ ആശ്ചര്യപ്പെടുക, നിങ്ങൾ എവിടെയാണ് കഷ്ടപ്പെടുന്നതെന്നതില്‍ സത്യസന്ധത പുലർത്തുക, കഷ്ടപ്പാടുകളിൽ അവനെ പിന്തുടരാൻ അവന്റെ സഹായം തേടുക.
About this Plan

ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.
More
Related Plans

God’s Little Oceanographer: A 5-Day Reading Plan for Kids

Daniel: Remembering Who's King in the Chaos

Peace in Chaos for Families: 3 Days to Resilient Faith

Hero Worship

Music: Romans 8 in Song

Watch With Me Series 6

Managing Your Anger

I Don't Even Like Women

40 Rockets Tips - Workplace Evangelism (1-5)
