YouVersion Logo
Search Icon

ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ്Sample

ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ്

DAY 3 OF 7

ഗത്സമനെ അനുഭവം | ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് ദിനം 3

ആമുഖം

മാനസികമോ ആത്മികമോ ആയ വലിയ വ്യഥയെ ആണ് ഗത്സമനെ അനുഭവം എന്നു പറയുന്നത്. തന്‍റെ മരണത്തിന് തൊട്ട് മുമ്പുള്ള രാത്രിയില്‍ യേശു ഗത്സമനെ തോട്ടത്തില്‍ മൂന്ന് ശിഷ്യന്മാരുമായി എത്തി. ഇവിടെയാണ് യേശു നമ്മുടെ മാനുഷിക അവസ്ഥ പങ്ക് വെച്ചത് - വേദന, ആകാംക്ഷ, ഭയം. ആ രാത്രി മുഴുവന്‍ താന്‍ പോരാടി പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നു. അനേക മണിക്കൂറുകളിലെ പ്രാര്‍ത്ഥനയുടെ അവസാനം പിതാവ് തനിക്കായി ഒരുക്കിയ പാതയെ അഭിമുഖീകരിക്കുവാന്‍ യേശു തയ്യാറായി.

ഒരു നിമിഷം ചിന്തിക്കുക 

· കഴിഞ്ഞ കാലങ്ങളില്‍ കര്‍ത്താവ് നിങ്ങളെ നില നിര്‍ത്തിയ ഒരു അവസരം ഏതായിരുന്നു ?

· സ്വയം കടന്നു പോകാന്‍ സാധിക്കാതിരുന്ന ദു:ഖകരമായ ഒരു അവസരം ഏതായിരുന്നു ?

വിശ്വാസത്തിന്‍റെ ചുവട്

നിങ്ങളുടെ ഹൃദയത്തിലെ മുറിവ് സുഖപ്പെടുത്താന്‍ യേശുവിനെ ക്ഷണിക്കുക. സ്വയം കടന്നു പോകാന്‍ സാധിക്കാതിരുന്ന സന്ദര്‍ഭങ്ങളില്‍ നിങ്ങളെ നിലനിര്‍ത്തിയതിന് നന്ദി പറയുക.

 

Scripture

About this Plan

ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ്

യേശുവിന്റെ ജെറുശലേമിലേക്കുള്ള ജൈത്രയാത്ര മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള ജീവിതകഥ 7 ചെറു വീഡിയോ ക്ലിപ്പുകൾ ആയി ഈ പ്ലാനില്‍ ലഭ്യമാക്കിയിരുന്നു. അതോടൊപ്പം തന്നെ ബൈബിൾ വായന ഭാഗവും, ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങൾ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ വിശ്വാസത്തിന്റെ ചുവട് വെയ്ക്കാനുള്ള മാർഗ്ഗം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

More