YouVersion Logo
Search Icon

ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ്Sample

ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ്

DAY 1 OF 7

ജെറുശലേമിലേക്കുള്ള ജൈത്രയാത്ര | ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് ദിനം 1

ആമുഖം

യേശു പല പ്രാവശ്യം യെരുശലേം സന്ദര്‍ശിച്ചിരുന്നുവെങ്കിലും "ഓശാന ഞായര്” എന്ന് വിളിക്കപ്പെടുന്ന ആ ദിവസം ഒലിവ് മലയില്‍ നിന്നും യെരുശലേമിലേക്ക് താന്‍ നടത്തിയ ആ പ്രവേശനം വലിയ പ്രാധാന്യമുള്ളതായിരുന്നു. പ്രവചനത്തിന്‍റെ പൂര്‍ത്തീകരണത്തിനായി കഴുതക്കുട്ടിയുടെ പുറത്ത് കയറി വന്നത് ഒരു വിജയിയുടെ എളിമ നമ്മെ കാട്ടിത്തരുന്നു. തന്‍റെ ക്രൂശികരണത്തിനും മരണത്തിനും ഒരാഴ്ച മുമ്പുള്ള ആ വരവില്‍ ജനങ്ങള്‍ തങ്ങളുടെ അങ്കികളും മരച്ചില്ലകളും വഴിയില്‍ വിരിക്കുന്നു. ദൈവരാജ്യത്തിന്‍റെ വരവിനായി കാത്തിരുന്ന അവര്‍ പാടുന്നു - ‘യഹോവയുടെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍’ (സങ്കീ.118:26). 

ഒരു നിമിഷം ചിന്തിക്കുക 

· ദേവാലയാങ്കണത്തിലെ കച്ചവടം എന്ത് കൊണ്ട് യേശുവിനെ അസന്തുഷ്ടനാക്കി ?

· ക്രിസ്തുവിന്‍റെ എളിമ എങ്ങനെ നിങ്ങളുടെ ജീവിതത്തിന് ഒരു മാതൃകയാക്കാം ?

വിശ്വാസത്തിന്‍റെ ചുവട്

എളിമയുള്ള രാജാവായ കര്‍ത്താവിന് നന്ദി പറയുവാന്‍ ഒരു നിമിഷം വേര്‍തിരിക്കുക. നിങ്ങളുടെ ജീവിതത്തിലെ നാശകരമായ അഹങ്കാരത്തെ ചൂണ്ടി കാണിക്കുവാന്‍ അദ്ദേഹത്തെ നിങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുക 

Scripture

About this Plan

ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ്

യേശുവിന്റെ ജെറുശലേമിലേക്കുള്ള ജൈത്രയാത്ര മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള ജീവിതകഥ 7 ചെറു വീഡിയോ ക്ലിപ്പുകൾ ആയി ഈ പ്ലാനില്‍ ലഭ്യമാക്കിയിരുന്നു. അതോടൊപ്പം തന്നെ ബൈബിൾ വായന ഭാഗവും, ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങൾ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ വിശ്വാസത്തിന്റെ ചുവട് വെയ്ക്കാനുള്ള മാർഗ്ഗം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

More