YouVersion Logo
Search Icon

1 തിമത്തോസ് ഈ ബുക്ക്‌ണ പറ്റി സിന്നൊരു സേദി

ഈ ബുക്ക്‌ണ പറ്റി സിന്നൊരു സേദി
തിമത്തോസ് ആസ്യ ണാഡ്‌ക്ക് പട്ടവാന്‌മ് ഏസുണ ണമ്പി ണഡാക്ക ഒരു ബാലിവെക്കാറാന്‌മ് ആയിര്‌ന്താ്. അവാന്‌ദ് അവ്വാസി എഗുദ ജാദിക്ക് പട്ടവാമ് അപ്പനച്ചാ് ഗ്‌റീക്ക് ജാദിക്ക് പട്ടവാന്‌മ് ആയിര്‌ന്താര്. സാമിക്ക് ബേ്ണ്ടി പവുലോസ് സെയ്‌ദ ബേലേലി തിമത്തോസ് അവാനോഡെ ബേലെ സെയ്‌രവാന്‌മ് തൊണെക്കാറാന്‌മ് ആയിര്‌ന്താ്. പവുലോസ് തിമത്തോസ്‌ക്ക് എ്ള്‌ദിന ഒണ്ണാവദ് എ്ള്‌ത്തിലി മൂണ് മുക്ക്യമാന കാര്യഗാത്തെ സൊല്ലിര്‌ക്കാദ്.
ഈ ഉലഗ കെ്ട്ടാദ് ആനാദ്‌ണാലെ ഒരുത്താ് ഒരേപെ്ട്ട് ദെങ്കി കഡാക്ക്യ മറേന്തിര്‌ക്ക മ്‌ഗ്‌ന്ത അറുവു ബേ്ഡു എന്ത്‌മ്, തിങ്ക ജാദിഗളിലി പലാദ്‌ണാമ്, പെ്ണ്ണ് എ്ഡ്‌ക്കാദ്‌ണാമ് തള്ള്യെക്ക്‌റ ദിന്‌സിലി പല കാര്യഗാമ് സെയ്‌ഡൊ എന്ത്‌മ് ണമ്പ്യ ബെക്ക ബുദ്ദിണായഗണ ഏസുക്കാറാര്‌ക്ക് തപ്പായി പഡിസിര്‌ന്താര്. അച്ചെ പഡിസിര്‌ന്താദ്‌ണ സൂസാരിക്ക്യ ബേ്ണ്ടി സൊല്ലുറ കാര്യഗാത്തെ ഒണ്ണാവദായി പവുലോസ് സൊല്ലിര്‌ക്കാദ്. ഏസുക്കാറാര് കൂട്ട തലെവലാമ് കയ്യിതാങ്ക്‌റവാര്‌മ് എച്ച്‌ള ഗുണഗ ഇര്‌ക്കവാര് ആയിര്‌ക്കുഡൊ എന്ത്‌മ് ഏസുക്കാറാര് കൂട്ടണ എച്ചെ ണോഡി ണഡാത്തുഡൊ എങ്കാദ്‌ണ പറ്റ്യുള്ള കാര്യഗാമ് ഈ എ്ള്‌ത്തിലി എ്ള്‌ദിര്‌ക്ക്‌ദ്. കഡേസിലി ഏസു ക്‌റ്‌സ്‌ത്ത്‌ദ് ഒരു ണല്ല ബേലെക്കാറാനായി തിമത്തോസ് എച്ചെ ബേലെ സെയ്‌ഡൊ എന്ത്‌മ് പല പല എ്ഡേഗളിലി ഇര്‌ക്ക ഏസുക്കാറാരോഡെ തനാക്ക് ഇര്‌ക്ക പൊറുപ്പ്‌ണ പറ്റിമ് പവുലോസ് തിമത്തോസ്‌ക്ക് ബുദ്ദി സൊല്ലുറാ്.
ഈ ബുക്കിലി അഡാങ്കിര്‌ക്കാദ്
ഈ എ്ള്‌ത്ത്‌ണ പറ്റി സിന്നൊരു സേദി 1:1–2
ഏസുക്കാറാര് കൂട്ടാക്ക്‌മ് ഏസുക്കാറാര് കൂട്ടണ ണോഡി ണഡാത്ത്‌റവാര്‌ക്ക്‌മ് ഉള്ള ബുദ്ദിണായ 1:3—3:16
തിമത്തോസ്‌ദ് ബേലെന പറ്റി അയാള്‌ക്ക് പഡ്‌സ്‌റ കാര്യഗ 4:1—6:21