YouVersion Logo
Search Icon

അപ്പോശ്‌ത്തലര് തെയ്‌വ വേലെ 14

14
പവുലോശും ബർന്നബാശും ഇക്കോനിയാവിൽ
1അന്തിയോക്കിയാവിൽ പവുലോശുക്കും ബർന്നബാശുക്കും ആയവോലയേ ഇക്കോനിയാവിലും നടന്തെ. പവുലോശും ബർന്നബാശും മൊത്തമാ എകൂതാ പള്ളീക്ക് പോയാലെ എകൂതരും എകൂതരല്ലാത്തവേരാളും കരുത്താവുകാൽ നമ്പിക്കെ വച്ച് വരിളവോലെ തെയ്‌വ വശനമെ കുരവുട്ടെ. 2ഒണ്ണാ നമ്പാതെ ഇരുന്തെ എകൂതര് നമ്പിക്കയാനവേരാക്ക് വുറോതമാ എകൂതരല്ലാത്തവേരാളെ ഉളപ്പി വുട്ടെ. 3അരിശുകമാം അടകാളമാം കാട്ടുവേക്ക് അവറാത്തുക്ക് ചക്കിതിയെ കൊടുത്തതിനാലെ അവൻ ഇരക്കമെചൊല്ലി വുളിച്ച് ചൊല്ലിയത് ചരിതാൻ ഒൺ തെളിവെ കൊടുത്തെ കരുത്താവെചൊല്ലി പേടിനാതെ ചൊല്ലികിടന്ത് ബൊകുനാ അപ്പോശ്‌ത്തലരുകാട് അങ്ക് ഇരുന്തെ. 4ഒണ്ണാ പട്ടണത്തിലെ മാനടവൻ മുച്ചൂടും ഇരണ്ടു പങ്കായ് പുറിഞ്ച് ചിലവേരാ എകൂതര് കൂട്ടത്തുക്കും ചിലവേരാ അപ്പോശ്‌ത്തലര് കൂട്ടത്തുക്കും കൂടിയെ.
5അപ്പോശ്‌ത്തലരളെ നിച്ചനാതെ ചൊൽകേക്കും കല്ലെ ഒറീവേക്കും എകൂതരും എകൂതരല്ലാത്തവേരാളും പുറമാണികളും ചൊല്ലി കൂട്ടിയെ. 6-7ഇത് തിക്കിനൊണ്ടായതും അപ്പോശ്‌ത്തലര് അങ്ക് ഇരുന്ത് ഓടിപ്പോയ് ലുശ്‌ത്തിറാ, തെർവാ ഒണ്ണീ ലുക്കവോനിയാ പട്ടണത്തുക്ക് ചുത്തുമിരുക്കിനെ കൂറായെല്ലാം തെയ്‌വ വശനമെ വുളിച്ച് ചൊല്ലിയെ.
പവുലോശും ബർന്നബാശും ലുശ്‌ത്തിറാവിലും തെർവായിലും
8ലുശ്‌ത്തിറാവിൽ ഒരു കാൽനോവത്താളി പിശച്ചിരുന്തെ; പുറവീലിരുന്തേ അം മനിശൻ ഒരുത്തിനകൂടി നടന്തതില്ലെ. 9പവുലോശ് കുരവുടിനതെ കേട്ട് അവൻ വുറയ്‌ക്കെ വുറയ്‌ക്കെ നോയ്‌ക്ക് ഇരുന്തെ; ചുകമാവെ അവനുക്ക് നമ്പിക്കെ ഇരുക്കിനെ ഒൺ കണ്ടാലെ, 10“നീ എന്തി കാലക്കുത്തി നട്ടമാ നിൽ” ഒൺ പവുലോശ് വലിയതാ വുളിച്ച് ചൊല്ലിയെ; അവൻ തിടുക്കൊൺ എന്തിയാപ്പിലെ ചുത്തുക്കും നടന്തെ. 11പവുലോശ് ചെയ്യതെ മാനടവനെല്ലാം കണ്ടതും, “തെയ്‌വം തേവാതി താൻ മനിശൻവോലെ നങ്കാക്ക് മില്ലോട് ഉറങ്കി വന്തു നിക്കിനത്!” ഒൺ ലുക്കവോനിയാ പാശേൽ വലിയെ വായിൽ വുളിച്ച് ചൊല്ലിയെ. 12അവറെ ബർന്നബാശുക്ക് ശിയൂശ്#14:12 ശിയൂശ്കിരീക്കിലവേരാ കനേകം തേവാതികാട്ടിൽ നമ്പി ഇരുന്തെ. അത്തിൽ വലിയവൻതാൻ ശിയൂശ്. (ഇന്തിരൻ) ഒണ്ണും കൂട്ടത്തിൽ തെയ്‌വ വശനമെ വുളിച്ച് ചൊൽമത്തിൽ മുയ്‌ക്കമാനവൻനാലെ പവുലോശുക്ക് കെരുമീശ്#14:12 കെരുമീശ് തേവാതികാട് കന്നിതാൻ കെരുമീശ് ഒൺ കിരീക്കിലവേരാ നമ്പി ഇരുന്തെ. (ബുതൻ) ഒണ്ണും പേരിട്ട് വുളിച്ചെ. 13പട്ടണത്തുക്ക് പുറത്തോളെ ശിയൂശ് കോവിലിലെ പൂയാരി കാളകാടാം പൂമാലയാം പട്ടണെ വാതലുകാക്ക് കുടത്തെ. മാനടവനും മത്തും മാടെ അറുത്തു അപ്പോശ്‌ത്തലരുക്ക് ആകമെ നടത്തുകേക്കുതാൻ വന്തത്.
14അവറെ ചെയ്‌വെ പോനത് എന്തൊൺ പവുലോശുക്കും ബർന്നബാശുക്കും കേൾവിപ്പട്ടവോളെ ഉടവറെ തുണിയെ കിച്ച് വലിയെ വായിൽ ഇകനെ വുളിച്ച് ചൊല്ലികിടന്ത് അവറെ കൂട്ടത്തുക്ക് ഓടിപ്പോയെ. 15“മാളേ, നിങ്കെ എന്തെ ചെയ്യിനെ? എങ്കളും നിങ്കവോലത്തെ പുശു മനിശൻതാൻ; നിങ്കെ മതെ നിച്ചംകെട്ടെ വേലയെ വുട്ട് വാനമാം പൂമിയാം കടലാം അത്തിൽ ഒള്ളതുകാടെ മുച്ചൂടാം പടച്ചവനാനെ ഉശിരൊള്ളെ തെയ്‌വത്തുകാക്ക് തിരുമ്പിനൊണ്ണെ നല്ലെ ചേതിയെ നിങ്കകാൽ വുളിച്ച് ചൊൽവതാൻ എങ്കെ ഇങ്ക് വന്തിരുക്കിനത്. 16പോയെ കാലമെല്ലാം ഉലകത്തിലെ മനിശെ മാനടവനയെല്ലാം ഉടവുറാത്തുക്ക് ഒത്തവോലയേ പിശപ്പേക്ക് തെയ്‌വം അനുമതി കൊടുത്തെ. 17ഒണ്ണാ അവൻ ചെയ്യിനെ നല്ലനല്ലെ കാരിയംനാലെ താൻ ഇപ്പണും ഒള്ളതൊൺ എപ്പണും കാട്ടി തരിനെ; അവൻ നിങ്കാക്ക് വാനത്തിലിരുന്ത് മശയാം വേണ്ടവോളെ അന്നമാം തന്ത് മനശെ നുറയ്‌ക്കിനെ.” 18ഇത്തിനാരമെ ചൊല്ലിയപ്പണും തങ്കാക്കുചൂട്ടി ചെയ്‌വെ വന്തെ ആകത്തിലിരുന്ത് അവറളെ മാത്തി വുടുക്കേക്ക് ചരിയാനത്തിൽ പങ്കപ്പട്ടെ.
19പിശിത്തിയാവിലെ അന്തിയോക്കിയാവിലിരുന്തും ഇക്കോനിയാവിലിരുന്തും വന്തെ എകൂതര് അങ്കിളെ മാനടവനെ കങ്കണം കെട്ടി പവുലോശുക്ക് കല്ലെ ഒറീയൊറീ ഒൺ ഒറിഞ്ചെ; അവൻ ചത്തേയെ ഒൺ നിനച്ചാലെ, പട്ടണത്തിലെ പുറത്തുക്ക് വലിച്ച് കൊണ്ടേയെ. 20ഒണ്ണാ ഏശുവെ നമ്പിയവേരാ അവനുക്ക് ചുത്തും നുണ്ണനാലെ അവൻ എന്തി പട്ടണത്തുക്ക് താൻ തിരുമ്പി പോയെ; പിത്തുനാ ബർന്നബാശും മത്തും പവുലോശ് തെർവ്വായ്‌ക്ക് പോയെ.
പവുലോശും ബർന്നബാശും ശിറിയാവിലെ അന്തിയോക്കിയാവുക്ക് തിരുമ്പി പോനെ
21തെർവായ് പട്ടണത്തിലും പവുലോശും ബർന്നബാശും ഇം നല്ലെ ചേതിയെ വുളിച്ച് ചൊല്ലി കനേമാളുകളെ ശിശിയരായ്‌ക്കെ. പിന്നെ അവറെ ലുശ്‌ത്തിറാവുക്കും ഇക്കോനിയാവുക്കും പിശിത്തിയാവിലെ അന്തിയോക്കിയാവുക്കും തിരുമ്പി പോയെ. 22“കിരിശ്ത്തുവിൽ നമ്പിക്കയാ നുണ്ണോകോണും ഒണ്ണും ചരിയാനത്തിൽ കറുമമാം തണ്ടനയാം ഏത്തുവേണം തെയ്‌വ രാച്ചത്തുക്ക് പോവെ” ഒണ്ണും പടിയ്‌ക്കെ വച്ച് ശിശിയരുക്ക് തയിരിയമെ കൊടുത്തെ. 23പവുലോശും ബർന്നബാശും ഒവ്വൊരു ശവേലും പോയ് ചിലവേരാളെ മൂപ്പരുകാടായ് പട്ടമെ കൊടുത്ത് ആയ്‌ക്കി വയ്‌ക്കുകേം നോയ്‌മ്പെ ഇരുന്തും വായാതി കിടന്തും തങ്കെ നമ്പിക്കെ വച്ച കരുത്താവുകാൽ അവറളെ ഒപ്പണയ്‌ക്കുകേം ചെയ്യെ.
24അതോഞ്ച് അവറെ പിശിത്തിയാവ് വശി പമ്പുല്ലിയാവുക്ക് പോയെ. 25പെരുക്കിയാ പട്ടണമെല്ലാം പോയ് തെയ്‌വ വശനമെ വുളിച്ച് ചൊല്ലികിടന്ത് അത്തല്ലിയാവ് ഒണ്ണെ കടവിലെ പട്ടണത്തുക്ക് പോയെ. 26അവറെ ചെയ്യോച്ചെ തെയ്‌വ വേലേക്ക്, തെയ്‌വ ഇരക്കത്തിൽ ഒപ്പണച്ച് ഏത്തുവുട്ടെ ഇടമാനെ ശിറിയാവിലെ അന്തിയോക്കിയാവുക്ക് അവറെ കപ്പലിലോറി തിരുമ്പി പോയെ. 27അന്തിയോക്കിയാവുക്ക് തിരുമ്പി വന്താലെ നമ്പിക്കയാനവേരാളെ വുളിച്ചുകൂട്ടി തെയ്‌വം തങ്കെ കൂട്ടത്തിൽ ഇരുന്ത് ചെയ്യെ അടകാളമാം അരിശുകമാം എകൂതരല്ലാത്തവേരാ തെയ്‌വത്തിൽ നമ്പിക്കെ വച്ച് വന്തതാം ചൊല്ലിയെ. 28പിന്നെ അവറെ നമ്പിക്കയാനവേരാളും മത്തും ബൊകുനാ അങ്ക് ഇരുന്തെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in