YouVersion Logo
Search Icon

അപ്പോശ്‌ത്തലര് തെയ്‌വ വേലെ 15

15
എരുശലേമിലെ ശന്നത്തിരീം കൂട്ടം
1മോശെ ചട്ടത്തിൽ ചൊന്നതുവോലെ പരിച്ചേതനയെ ഏലാതിര്‌ന്താ തെയ്‌വത്തുക്ക് നിങ്കളെ രച്ചിപ്പേക്ക് മുടിയാത്ത് ഒൺ എകൂതിയാ ഒണ്ണെ തേശത്തിലിരുന്ത് അന്തിയോക്കിയാവുക്ക് വന്തെ ചിലരെ അക്കാലത്തിൽ നമ്പിക്കയാ വന്തവേരാളെ പടിയ്‌ക്കെ വയ്‌ക്കുമെ. 2പവുലോശും ബർന്നബാശും ഇം കാരിയമെ ചൊല്ലി എകൂതിയാവിലിരുന്ത് വന്തവേരാകാക്ക് ചരിയാനത്തിൽ ഏയ്‌ലവാനമെ കെട്ടിയെ; അതുനാലെ പവുലോശും ബർന്നബാശും അന്തിയോക്കിയാവിലെ ചിലവേരാളും മത്തും എരുശലേമുക്ക് പോയ് അപ്പോശ്‌ത്തലരുകാലും പള്ളീലെ മൂപ്പൻമാരുകാലും ഇം കാരിയമെ കോപ്പേക്ക് തണ്ടമാനമിട്ടെ.
3അകനെ ശവേലവേരാ അവറളെ കടത്തിവുട്ടെ. അവറെ പൊയ്‌നീനിക്കാവ്, ശമരിയാവ് ഒണ്ണാനിലെ വശിയേ പോയവോളെ എകൂതരല്ലാത്തവേരാ ഉടവനുടവൻ പാപമെ വുട്ട് തെയ്‌വത്തുകാക്ക് തിരുമ്പിയെ ചേതിയെ അങ്കിളവേരാകാക്കെല്ലാം ചൊല്ലികിടന്ത് പോയെ; അതെ നമ്പിക്കയാനവേരാക്കെല്ലാം ചരിയാനത്തിൽ പിരിയമായെ. 4പവുലോശും ബർന്നബാശും കൂട്ടത്തിൽ പോയവേരാളും എരുശലേമിൽ പോയവോളെ ശവേലവേരാളും അപ്പോശ്‌ത്തലരളും മൂപ്പൻമാരുകാടും അവറളെ പിരിയമാ കൂട്ടിയെടുത്ത് കൊണ്ടേയെ; തെയ്‌വം തങ്കെ കൂട്ടത്തിൽ ഇരുന്ത് ചെയ്യതെ എല്ലാം അവറെ അങ്ക് ഇരുന്തവേരാകാൽ ചൊല്ലിയെ. 5ഒണ്ണാ ഏശുവുകാൽ നമ്പിക്കെ വച്ചെ പരീശര് കൂട്ടത്തിലെ ചിലരെ ഇകനെ ചൊല്ലിയെ, “എകൂതരല്ലാത്തെ വേരാ പരിച്ചേതനയെ ഏൽക്കോണുമൊണ്ണും മോശെ ചട്ടത്തിലെ ചൊൽപ്പടീക്ക് നിക്കോണുമൊണ്ണും നിങ്കെ അവറകാൽ ചൊല്ലോണും” ഒണ്ണും ചൊല്ലിയെ.
6ഇം കാരിയമെ ചൊൽവച്ചൂട്ടി അപ്പോശ്‌ത്തലരളും മൂപ്പൻമാരുകാടും ഒരു കൂട്ടമെ ഇട്ടെ. 7ബൊകുനേരം ഏയ്‌ലെ കെട്ടിയോഞ്ചി പത്തിരോശ് എന്തി നുണ്ണോൺ ഇകനെ ചൊല്ലിയെ, “ഉടപ്പുറവികളേ, എകൂതരുകാട് അല്ലാത്തവേരാ കേട്ട് നമ്പിക്കെ വയ്‌ക്കിളത്തുക്ക് അവറകാൽ നല്ലെ ചേതിയെ വുളിച്ച് ചൊൽകേക്ക് തെയ്‌വം നിങ്കെ ഇടേലിരുന്ത് ചിലനാളേക്ക് മില്ലോടേ എന്ന വുളിച്ചെടുത്തിര്‌ക്ക്ന കാരിയം നിങ്കാക്ക് തിക്കിനൊള്ളതാനെ? 8എല്ലാരുകാട്ടിലേം നിനപ്പാം തിക്കിനൊള്ളെ തെയ്‌വം നങ്കാക്ക് തന്തവോലെ എകൂതര് അല്ലാത്തവേരാക്കും തെയ്‌വ ആത്തുമാവെ കൊടുത്തിരുക്കിനെ. അത് അവറളാം തെയ്‌വം വുളിച്ചിരുക്കിനെ ഒണ്ണത്തുക്ക് ശാച്ചിയം താൻ. 9നങ്കളാം അവറളാം തെയ്‌വം പുറിച്ച് വച്ചിരുക്കിനതില്ലെ; നമ്പിക്കെ വച്ച് വന്തനാലെ അവറെ പാപമെ മന്നിച്ച് വുട്ടിരുക്കിനെ. 10പിന്നെ എന്തുക്ക്‌നേ തെയ്‌വമെ ചോതനെ ചെയ്‌വച്ചൂട്ടി നങ്കാക്കും നങ്കെ വലിയോരുകാട്ടുക്കും ചിമ്പുകേക്ക് കൂടാതെ ഇരുന്തെ അം വലിയെ കറുമമെ നമ്പിക്കയാനവേരാ തലേൽ വയ്‌ക്കിനത്? 11കരുത്താവാനെ ഏശുവിലെ ഇരക്കത്തിൽ രച്ചിക്കപ്പടും ഒൺ നാം നമ്പുനവോലെ അവറളും നമ്പുനെ.”
12അതോഞ്ച് തങ്കളേത്തിൽ ഇരുന്ത് എകൂതരുകാട് അല്ലാത്തവേരാ ഇടേൽ തെയ്‌വം ചെയ്യെ അടകാളമാം അരിശുകമാം പവുലോശും ബർന്നബാശും ചൊല്ലിയതെ കേട്ടവോളെ മാനടവൻകാട് ബുറീനെ കേട്ട് ഇരുന്തെ. 13അവറെ ചൊല്ലിയോഞ്ച് ആക്കോവ് ഇകനെ ചൊല്ലിയെ, “ഉടപ്പുറവികളേ, ഏൻ ചൊന്നതെ നിങ്കെ കോളിൻ, 14മുതെ മുതെ എകൂതര്കാട് അല്ലാത്തവേരാ ഇടേലിരുന്ത് ഒരു കൂട്ടമെ ഉടയാക്കുചൂട്ടി വുളിച്ചെടുത്തതുനാലെ അവറളെ തെയ്‌വം എപ്പേരുപ്പട്ടത്തിൽ വച്ചിരുക്കിനെ ഒൺ ശീമോൻ പത്തിരോശ് റൂപ്പായ്‌ക്കോഞ്ചേയതാനേ? 15പലകപ്പാട്ടുക്കാറാ എല്ലാരും ചൊല്ലിയതെല്ലാം ഇത്തിൽ ഒത്തും വരിനെ. തെയ്‌വ വശനത്തിൽ ചൊല്ലിയിരുക്കിനവോലെ,
16‘അതോഞ്ച് ഏൻ തിരുമ്പി വരും; നാശമായ് പോയെ താവീതിലെ കൂടാരമെ പിന്നേം ചെയ് അത്തുക്ക് ഉറപ്പെ കൊടുക്കും.
17മനിശരുകാട്ടിൽ മീതി വന്തവേരാളും എൻ നാമമെ വുളിച്ചിരുക്കിനെ എകൂതരല്ലാത്തെ എല്ലാരും എന്നെ തേടും’. 18ഒൺ മിന്നൊരു കാലത്തിലേ ചൊല്ലിയെ കരുത്താവ് അരുൾ ചെയ്യിനെ.”
19അതുനാലെ തെയ്‌വത്തുകാക്ക് വരിനെ എകൂതരല്ലാത്തവേരാളെ തൊല്ലെ ചെയ്‌വാനില്ലെ ഒണ്ണത് താൻ വകുതൽ. 20അത്തുക്ക് പകറം മേലോട്ടുക്ക് മുകന്ത് വച്ചെ തീനെ തിൻബാനില്ലെ ഒണ്ണും എടാൺ എടുപെൺ കിടന്തു നടപ്പാനില്ലെ ഒണ്ണും ഇലത്തമോ ഇലത്തം ഒശുകി പോകാത്തനാലെ വീര്‌ക്കുമുട്ടി ചത്തെ ഒരു ചീവാതീലേമോ കറിയെ തിൻബാനില്ലെ ഒണ്ണും അവറാത്തുക്ക് കായിതമെ എളുതിയാ മട്ടും മതി. 21എന്തൊണ്ണാ മിന്നൊരു കാലമിരുന്തേ എല്ലാ ശബത്ത് നാളിലും എകൂതാ പള്ളികാട്ടിൽ മോശേലെ ചട്ടമെ വാശിക്കുമതും എല്ലാ പട്ടണത്തിലും ഇതെ വുളിച്ച് ചൊൽമതും താൻ.
എകൂതരല്ലാത്തെ നമ്പിക്കയാനവേരാക്കൊള്ളെ കായിതം
22തങ്കെ കൂട്ടത്തിൽ ഇരുന്ത് ചിലവേരാളെ വുളിച്ചെടുത്ത് പവുലോശുക്കും ബർന്നബാശുക്കും കൂട്ടത്തിൽ അന്തിയോക്കിയാവുക്ക് കടത്തിവുടുക്കോണും ഒൺ അപ്പോശ്‌ത്തലരുകാടും മൂപ്പരുകാടും ശവേൽ വരുമവേരാളും മത്തും ഒത്തുമയാ നിനച്ചുകൂട്ടിയെ; അകനെ നമ്പിക്കയാനവേരാളിൽ ഓയ്‌ക്കമാനവനും ബറുശവാശ് ഒണ്ണെ ഊതാശാം ശീലാശാം വുളിച്ചെടുത്തെ. 23അവറെ കയ്യില് എളുതി കടത്തിവുട്ടത് എന്തൊണ്ണാ, “നിങ്കെ ഇണങ്കരും അപ്പോശ്‌ത്തലരളും മൂപ്പൻമാരുമാനെ എങ്കെ അന്തിയോക്കിയാവ്, ശിറിയാ, കിലിക്കിയാവ് ഒണ്ണാനിലിരുക്കിനെ എകൂതരുകാട് അല്ലാത്തെ നമ്പിക്കയാനവേരാക്ക് വണക്കമെ ചൊല്ലി എളുതിനത്, 24എങ്കെ കൂട്ടത്തിലെ ചിലവേരാ നിങ്കകാൽ വന്ത് ഉടവറെ വാക്കാരെ നിങ്കെ ഇതയമെ നോകവച്ച് ചൊല്ലി തിരുപ്പിയെ ഒൺ എങ്കാക്ക് കേൾവിപ്പട്ടിരുക്കിനെ. എങ്കെ ചൊല്ലിവുട്ടുനാത്തെ അവറെ അകനെ ചെയ്യത്. 25-26അതുനാലെ എങ്കളേ കൂടി ചേന്ത് ചിലവേരാളെ വുളിച്ചെടുത്ത് കരുത്താവാനെ ഏശു കിരിശ്‌ത്തുവുക്കുചൂട്ടി പലെ തടവെ ഉടവറെ ഉശിരെ വിനേൽപ്പെടുത്തി വേലേ ചെയ്യെ നം ഇണങ്കരാന പവുലോശിലേം ബർന്നബാശിലേം കൂട്ടത്തിൽ കടത്തി വുടുപ്പേക്ക് എങ്കെ ഒത്തുമയാ തീരുമാനമെ എടുത്തിരുക്കിനെ. 27അകനെ ഊതാശാം ശീലാശാം നിങ്കകാക്ക് കടത്തിവുടുക്കിനെ. എങ്കെ എളുതി കൊടുത്ത് വുട്ടിരുക്കിനെ ഇം കാരിയമെ എല്ലാം അവറെ ഉടവറെ വായാരെ നിങ്കകാക്ക് ചൊൽവിളെ. 28-29മേലോട്ടുക്ക് മുകന്ത് വച്ച തീൻ, ഇലത്തം,#15:28–29 ഇലത്തം ചിലെ രാച്ചത്തിൽ ഇലത്തമെ തിന്നെ പളക്കം ഒള്ളെ ഇലത്തം ഒശുകി പോകാത്തനാലെ വീര്‌ക്കുമുട്ടി ചത്തെ ചീവാതികെ ഇതയെല്ലാം നിങ്കെ എടുപ്പാനില്ലെ; എടാൺ എടുപെൺ കിടന്തു നടപ്പാനില്ലെ ഒൺമട്ടും താൻ എങ്കെ ചൊന്നത്. ഇം ചട്ടമവുടെ ഇത്തിലും അതികമാ തരുവാനില്ലെ ഒൺ തെയ്‌വ ആത്തുമാവും എങ്കളും തീര്‌പ്പെടുത്തിരുക്കിനെ; ഇതയെല്ലാം ചെയ്യാതിരുന്തേ നിങ്കാക്ക് നല്ലത്; നിങ്കാക്ക് നല്ലത് വരട്ടെ.”
30അകനെ അവറളെ കടത്തിവുട്ടെ; അവറെ അന്തിയോക്കിയാവിൽ പോയ് പള്ളീലെ ആളുകളെ വുളിച്ചുകൂട്ടി എളുത്തെ അവറെ കയ്യിൽ കൊടുത്തെ. 31അകനെ ഉശാരേത്തിനെ ചേതിയെ വാശിച്ചു കേട്ടതും അവറാത്തുക്ക് ചരിയാനത്തിൽ പിരിയമേത്തിയെ. 32പലകപ്പാട്ടുകാറാകൂടിയാനെ ഊതാശും ശീലാശും അങ്കിളെ നമ്പിക്കയാനവേരാകാൽ കനേം വാക്കെ ചൊല്ലി ഉറപ്പെ കൊടുത്തെ. 33ചിലെ വാരംകൂടി അവുടെ ഇരുന്താലെ പിന്നെ തങ്കളെ കടത്തി വുട്ടവേരാകാക്ക് അവറെ തിരുമ്പി പോയെ. അന്തിയോക്കിയാവിൽ നമ്പിക്കയോടെ ഇരുന്തവേരാ മനശാരെ അവറളെ കടത്തിവുട്ടെ. 34ശീലാശ് അവുടയേ ഇരുപ്പേക്ക് നിനച്ചെ. 35#15:35 ഇം വശനം മിന്നേലെ കായിത്തിൽ നാത്തെ. ഇത് കിരീക്കിലിര്‌ന്ത് എളുതിയവോളെ ചേത്തെ താൻഒണ്ണാ പവുലോശും ബർന്നബാശും ചിലെ മാശം കൂടി അന്തിയോക്കിയാവിൽ താൻ ഇരുന്തെ. അവറെ ചിലവേരാളും മത്തും കരുത്താവ് വശനമെ കുരവുട്ട് കരുത്താവ് വശനമെ വുളിച്ച് ചൊല്ലീം നടന്തെ.
പവുലോശും ബർന്നബാശും വുട്ടുപുറീനെ
36ചിലെ മാശമോഞ്ച് പവുലോശ് ബർന്നബാശുകാൽ നങ്കെ കരുത്താവിലെ വശനമെ വുളിച്ച് ചൊല്ലിയെ പട്ടണമെല്ലാം പോയ് അങ്ക് ഏശുവെ നമ്പി ഇരുക്കിനവേരാ നന്തി ഇരുക്കിനതോ എന്തോ ഒൺ നോയ്‌ക്ക് വരാം ഒണ്ണെ. 37മരുക്കോശ് ഒൺ പേര് ഇരുക്കിനെ ഓകന്നാനാം തങ്കെ കൂട്ടത്തിൽ കൊണ്ടോകേക്ക് ബർന്നബാശ് നിനച്ചെ. 38ഒണ്ണാ കടശിവരേക്ക് തങ്കെ കൂട്ടത്തിൽ നടന്ത് തെയ്‌വ വേലയെ ചെയ്യാതെ പമ്പുല്ലിയാവിൽ വച്ച് വുട്ട് പുറിഞ്ച് പോയനാലെ ഓകന്നാനെ കൂട്ടി പോകേക്ക് പവുലോശ് മടിച്ചേയെ. 39അകനെ അവറെ ഇരണ്ടാളും ചരിയാനത്തിൽ തറുക്കം ഒണ്ടായ് പുറിഞ്ചെ. ബർന്നബാശ് മരുക്കോശെ കൂട്ടിയെടുത്ത് കുപ്പുറോശുക്ക് കപ്പലിൽ ഓറി പോയെ. 40പവുലോശ് ശീലാശെ വുളിച്ചെടുത്തെ. നമ്പിക്കയാനവേരാ അവറളെ കരുത്താവിലെ ഇരക്കത്തിൽ കൂശാടി കടത്തിവുട്ടെ. 41അവറെ ശിറിയാ, കിലിക്കിയാ ഒണ്ണാനെല്ലാം പോയ് പള്ളീൽ വരുമവേരാളെ ഉശാരെ കൊടുത്തു നുറുത്തിയെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in