YouVersion Logo
Search Icon

അപ്പോശ്‌ത്തലര് തെയ്‌വ വേലെ 13

13
ശവുലാം ബർന്നബാശാം തെയ്‌വ വേലേക്ക് വുളിച്ചെടുത്ത് കടത്തിവുടുക്കിനെ
1അന്തിയോക്കിയാവിലെ ശവേൽ ഏശുവെ കുമിടെ വായ്‌ങ്കിരുന്തെ മാനടവൻ ഇടേൽ ബർന്നബാശ്, കറുത്തവൻ ഒൺ ചൊന്നെ ശീമോൻ, കുറേനായിലെ ലുക്കിയോശ്, ഊരു മൂപ്പൻ കെരോതാവും മത്തും വളന്ത മനായേൽ, ശവുൽ ഒണ്ണീ പലകപ്പാട്ടുക്കാറാളും പടിയ്‌ക്കെ വയ്‌ക്കുമവേരാളും ഇരുന്തെ. 2അവറെ കരുത്താവെ കുമിടെ വായ്‌ങ്കി നോയ്‌മ്പെ ഇരുന്തവോളെ, “ഏൻ ബർന്നബാശാം ശവുലാം വുളിച്ചിരുക്കിനെ എൻ വേലേക്ക് പുറിച്ച് എടിൻ” ഒൺ തെയ്‌വ ആത്തുമാവ് ചൊല്ലിയെ.
3അകനെ അവറെ നോയ്‌മ്പെ ഇരുന്ത് വായാതി ശവുലാം ബർന്നബാശാം തലേക്ക് കയ്യെ വച്ച് കൂശാടി കടത്തിവുട്ടെ.
അപ്പോശ്‌ത്തലരുകാട് കുപ്പുറോശില് തെയ്‌വ വശനമെ വുളിച്ച് ചൊന്നെ
4തെയ്‌വ ആത്തുമാവ് ശവുലാം ബർന്നബാശാം കടത്തി വുട്ടത്തുക്ക്, അവറെ ശെലുക്കിയാവുക്ക് പോയെ; അവുടെ നുൺ കപ്പലിൽ ഓറി കുപ്പുറോശ് ഒണ്ണെ തുരുത്തുക്ക് പോയെ. 5ശലമീശുക്ക് പോയാലെ എകൂതാ പള്ളീക്ക് പോയ് തെയ്‌വ വശനമെ വുളിച്ച് ചൊല്ലിയെ. ഓകന്നാൻ ഒണ്ണെ മരുക്കോശ് അവറാത്തുക്ക് ഏവലാളിയായ് കൂട്ടത്തിൽ ഒണ്ടായെ.
6അവറെ തുരുത്ത് വശിയായ് പാപ്പോശ് വരേക്ക് പോയവോളെ ബർ ഏശു ഒണ്ണെ എകൂതനും ചെയ്‌വിനക്കാറനുമാനെ ഒരു കളവാണി പലകപ്പാട്ടുക്കാറനെ കണ്ടെ. 7അവൻ കുപ്പുറോശ് തുരുത്തിലെ നാട്ടുമന്നനും പുത്തി ഒള്ളാളുമാനെ ശെറുച്ചിയശ് പവുലോശ് ഇണങ്കൻ താൻ; തെയ്‌വ വശനമെ കോപ്പേക്ക് മൂപ്പൻ ബർന്നബാശാം ശവുലാം ഉടയാകാക്ക് വുളിച്ചെടുത്തെ. 8ഒണ്ണാ മൂപ്പൻ നമ്പിക്കേൽ വാരാതിരുപ്പേക്ക് എലീമാശ് ഒണ്ണെ ചെയ്‌വിനക്കാറൻ ബർന്നബാശും ശവുലും വരിനത്തുക്ക് തടേ ഇട്ടെ [ബർ ഏശു ഒണ്ണെ പേരുക്ക് കിരീക്കിൽ എലിമാശ് ഒൺതാൻ വുളിക്കിനത്]. 9അന്നേരം പവുലോശ് ഒൺ പേരൊള്ളെ ശവുൽ തെയ്‌വ ആത്തുമാവിൽ നുറഞ്ചാപ്പിലെ ചെയ്‌വിനക്കാറനെ കുറിപ്പാ നോയ്‌ക്കെ. 10“പിശാശ് മകനേ, നല്ലെ നല്ലെ കാരിയത്തുക്കെല്ലാം എതിരാളിയേ, നീ എല്ലാ തരത്തിലുമൊള്ളെ പിശാശ് ചുട്ടിത്തനത്തിലും കോളാരിലും നുറഞ്ചിരുക്കിനാളും എപ്പണും കരുത്താവിലെ നീതിയെ മാത്തുകേക്ക് പാടുവെടിനാളും താൻ. 11ഇപ്പെ നിനക്ക് കരുത്താവ് തണ്ടനയെ തരും; തൊപ്പനേരത്തുക്കൊള്ളെ കൺ തോണാതെ ആയോകും” ഒണ്ണെ.
പെട്ടൊൺ കൺ കാണാതെ ഇരുട്ട് കുത്തിവോലെ അവൻ കണ്ണുക്ക് ആയെ. കയ്യെ പുടിച്ച് നടത്തുവെ ആളെ തേടി തപ്പി തടവുറി കിടന്ത് നടന്തെ. 12ഇകനെ എലീമാശുക്ക് ആയതെ കണ്ടാലെ നാട്ടുമന്നൻ കരുത്താവെചൊല്ലിയൊള്ളെ ഉവതേശത്തിൽ അരണ്ട് അവനെ നമ്പിയെ.
പിശിത്തിയാവിലെ അന്തിയോക്കിയാവിൽ
13പവുലോശും കൂട്ടത്തിലവേരാളും കപ്പലിൽ കുപ്പുറോശിലെ പട്ടണമാനെ പാപ്പോശിൽ നുൺ പമ്പുല്ലിയാവിലെ പെരുക്കിയാ ഒണ്ണാനുക്ക് പോയെ. [പെരുക്കിയാ ഒണ്ണത് പമ്പുല്ലിയാവിലെ വലിയെ പട്ടണം താൻ]. അങ്ക് വച്ച് ഓകന്നാൻ അവറളെ വുട്ടു എരുശലേമുക്ക് തിരുമ്പി പോയെ. 14അവറെ പെരുക്കിയാ ഒണ്ണാനിൽ നുൺ പിശിത്തിയാവിലെ അന്തിയോക്കിയാവുക്ക് പോയെ [പിശിത്തിയാവിലെ ഒരു പട്ടണം താൻ അന്തിയോക്കിയാവ്]. ശബത്ത് നാ അങ്കിളെ എകൂതാ പള്ളീക്ക് പോയെ. 15എകൂതരുക്ക് തെയ്‌വം കൊടുത്തെ ചട്ടമും പലകപ്പാട്ടുകാറാ എളുതി വച്ചതാം വാശിച്ച് ഓഞ്ചവോളെ പളളീലെ അതികാരി അവറകാക്ക് ആളവുട്ട് ഇകനെ കേട്ടെ, “ഇണങ്കരേ, ഇമ്പുറുക്കിനെ മാനടവനുക്ക് ഉവതേശം കൊടുപ്പേക്ക് എന്തൊണ്ണാലും ഇരുന്താ അതെ വന്ത് ചൊല്ലിൻ” ഒണ്ണെ. 16പവുലോശ് എന്തി കയ് പാശേ കാട്ടി വണക്കമെ ചൊല്ലി, “ഇശ്‌രവേലിൽ തെയ്‌വമെ കുമിടെ വാങ്കിനെ എകൂതരും എകൂതരല്ലാത്തെ ചാമിക്കാറാളുമെ ഏൻ ചൊന്നതെ കോളിൻ. 17ഇശ്‌രവേൽ മാനടവൻകാട്ടിലെ തെയ്‌വം നങ്കെ വലിയോരുകാടെ പുറിച്ചെടുത്തെ; അവറെ മിശ്‌രേമിൽ പരതേശികളായ് പിശച്ചിരുന്തകാലം ഒരു വലിയെ ചാതിയായ്‌ക്കതെ; പിന്നെ തെയ്‌വം ഉടയാളിലെ വൻ ചക്കിതീൽ അവറളെ മിശ്‌രേമിലിരുന്ത് പുറത്തുക്ക് കുടത്തെ. 18മണൽ പെത്താരത്തിൽ ഇരുന്തെ നാപ്പത് വരിയം അവറെ ചെയ് ചപ്പടിച്ചതെ കണ്ട്കേട്ട് വരുത്തപ്പട്ടതില്ലെ. 19അവൻ കനാൻ തേശത്തിലെ ഏള് ചാതികളെ നാശമെ ചെയ് അവറെ തേശമെ ഉടയാ ആൾകേക്ക് അവകാശമായ് പയ്‌ങ്കി കൊടുത്തെ. 20ഇകനെ ആവേക്ക് നാണൂത്തി അമ്പത് വരിയംതാൻ എടുത്തത്.
അതോഞ്ച് അവറാത്തുക്ക് പലകപ്പാട്ടുക്കാറൻ ശമുവേൽ കാലം വരെ ചിലവേരാളെ നായം വിതിക്കിനവേരാളായ് കൊടുത്തെ. 21പിന്നെ അവറെ ഒരു രാശാവെ കേട്ടവോളെ ബെന്നിയാമീൻ ചാതീലെ കീശ് ഒണ്ണാ മകൻ ശവുലെ നാപ്പത് വരിയത്തുക്ക് രാശാവായ്‌ക്കി തെയ്‌വം അവറാത്തുക്ക് കൊടുത്തെ. 22പിന്നെ അവനെ മാത്തിയോഞ്ച് തെയ്‌വം താവീതുക്ക് പട്ടമെ കൊടുത്ത് അവറാത്തുക്ക് രാശാവായ്‌ക്കെ; ഇകനതാൻ തെയ്‌വം താവീതെചൊല്ലി ചൊല്ലിയത്, ‘ഇശ്ശായ് മകൻ താവീത് എൻ മനശുക്ക് പുടിച്ചെ ആളായ് ഏൻ കണ്ടിരുക്കിനെ; ഏൻ പിരിയപ്പടിനത് എന്തെല്ലാമോ അതകാടയെല്ലാം അവൻ ചെയ്യും’. 23തെയ്‌വം വാക്കെ കൊടുത്തതുവോലെ താവീത് വർളാട്ടിൽ നുൺ ഏശുവെ ഇശ്‌രവേലുക്ക് രച്ചകനായ് കൊടുത്തെ. 24ഏശു വന്ത് ഉടയാ വേലയെ ചെയ്യിളത്തുക്ക് മിന്നേ ഉടവനുടവൻ പാപമെ വുട്ട് രാടിപിരാടുകേക്ക് ഓകന്നാൻ വന്ത് ഇശ്‌രവേലിലെ മാനടവൻകാക്ക് വുളിച്ച് ചൊല്ലിയെ. 25ഓകന്നാൻ വന്തകാരിയം ഓയ്‌വിളെ കാലമായതും അവൻ മാനടവൻകാക്ക്, ‘ഏൻ ആരൊൺനേ നിങ്കെ നിനയ്‌ക്കിനത്? ഒൺ കേട്ടെ. നിങ്കെ കാത്ത് ഇരുക്കിനായില്ലെ ഏൻ; അവൻ എനക്ക് പുറകോടേ വരിനെ; അവൻ കാലിൽ കിടക്കിനെ ചെരുപ്പെ പിരിപ്പകൂടി ഓയ്‌ക്കിയം നാത്താ താൻ ഏൻ’ ഒൺ ചൊല്ലിയെ.
26എൻ ഉടപ്പുറവികളേ, അബുറാകാമ് വർളാട്ടിലെ മക്കളേ, അവറെ കൂട്ടത്തിൽ ചേന്തെ എകൂതരല്ലാത്തെ ചാമിക്കാറാളുമേ, നങ്കാക്കുതാൻ ഇം രച്ചേലെ നല്ലെ ചേതിയെ കടത്തി വുട്ടിരുക്കിനത്. 27എരുശലേമിൽ പിശച്ചിരുന്തെ മാനടവനുക്കോ അവറെ വലിയോരുകാട്ടുക്കോ ഏശുവെ തിക്കിനാപ്പോയെ; എല്ലാ ശബത്ത് നാളിലും വാശിച്ചു കേട്ടപ്പണും പലകപ്പാട്ടുക്കാറാ എളുതിയെ വാക്ക് അവറാത്തുക്ക് വുളയ്‌ങ്കതുമില്ലെ; അതുനാലെ അവറെ ഏശുവെ തണ്ടനേക്ക് വിതിച്ചെ; ഇകനെ ഏശുവെ ചാവുക്ക് കൊടുത്തതോടെ പലകപ്പാട്ടുക്കാറാ വാക്കെ അവറെ നടമായ്‌ക്കെ. 28ഏശുവെ കൊൽകേക്കുചൂട്ടി ഒരു കുത്തമാം കാണാപ്പോയപ്പണും അവനെ കൊല്ലോണും ഒണ്ണേ അവറെ പീലാത്തോശുകാക്ക് ചൊല്ലിയെ. 29അവനെ ചൊല്ലി തെയ്‌വ വശനത്തിൽ എളുതി ഇരുക്കിനതുവോലെ എല്ലാം അവറെ ചെയ്യോഞ്ച് അവറെ അവനെ ശിലുവേൽ ഇരുന്ത് ഉറയ്‌ക്കി കൊണ്ടേയ് പാറേൽ വെട്ടിയെടുത്തെ മടേൽ പൂത്തെ. 30ഒണ്ണാ തെയ്‌വം അവനെ ചത്ത് മണ്ണോട് മണ്ണായവേരാ കൂട്ടത്തിൽ ഇരുന്ത് എത്തി പിശയ്‌ക്കെ വച്ചെ. 31കെലീലേൽ ഇരുന്ത് എരുശലേമുക്ക് അവൻ കൂട്ടത്തിൽ വന്തെ ചിലയാളുകേക്ക് അവൻ ചത്ത് ഉശിരോറിയോഞ്ച് പലെ തടവെ വെളിവായെ; അവറതാൻ ഇപ്പെ നങ്കാക്ക് മില്ലോട് ശാച്ചികളായ് നിക്കിനത്. 32-33ഏശുകിരിശ്ത്തു ചത്ത് ഉശിരോറി എന്തിയതോടെ തെയ്‌വം നങ്കെ വലിയോരുക്ക് കൊടുത്തെ വാക്കെ അവറെ പുള്ളെ കുട്ടികയാനെ നങ്കാക്കുചൂട്ടി നടത്തീമിരുക്കിനെ ഒണ്ണെ നല്ലെ ചേതിയെ നിങ്കകാക്ക് ചൊൽവെ എങ്കെ ഇങ്ക് ഇരുക്കിനെ. ഇരണ്ടാം ശങ്കീർത്തനത്തിൽ എളുതി വച്ചിരുക്കിനതുവോലെ, ‘നീ എൻ മകൻ; ഏൻ ഉണ്ണേക്ക് നിന്നെ പുറക്കെ വച്ചിരുക്കിനെ.’
34ഇനി ചത്ത് മണ്ണോട് മണ്ണാകാതിരുപ്പേക്ക് അവനെ ചത്ത് മാഞ്ചേയവേരാ കൂട്ടത്തിൽ ഇരുന്ത് ഉശിരേത്തി എത്തിയിരുക്ക്നതചൊല്ലി ചൊല്ലിയിരുക്കിനത് ഇകനതാൻ, ‘താവീതുക്ക് ഏൻ കൊടുക്കാമൊൺ വക്കാരാ ചൊല്ലിയെ ചുത്തമാനെ നൽവരമെ ഏൻ നിനക്ക് നിച്ചമാ തരുവിളെ’.
35ഇനിയോരു ശങ്കീർത്തനത്തിലുമേ, ‘നിൻ ചുത്തമാനവനെ മണ്ണോട് മണ്ണാകേക്ക് വുട്ടുകൊടാത്ത്’ ഒൺ എളുതീമിരുക്കിനെ.
36തെയ്‌വം താവീതെചൊല്ലി നിനച്ചെ കാരിയമെല്ലാം അവൻ കാലത്തിൽ ചെയ്യെ. അതോഞ്ച് അവൻ ചത്ത് കെട്ടും പോയെ; അവനെ വലിയോരുകാടവോലെ പൂത്തെ; അത് വന്ത് മണ്ണോട് മണ്ണുമായെ. 37ഒണ്ണാ തെയ്‌വം ചാവിലിരുന്ത് ഉശിരെ കൊടുത്ത് എത്തിയാക്ക് ഇകനെ ആയതില്ല. 38അതുനാലെ ഉടപ്പുറവികളെ പാപത്തുക്കൊള്ളെ മന്നിപ്പെചൊല്ലി ഏശുവുനാലെ നിങ്കകാക്ക് ചൊല്ലിയിരുക്കിനെ ഒണ്ണൊള്ളതെ നിങ്കെ അറിഞ്ചോകോണും ഒൺ ഏൻ ആശിക്കിനെ. 39മോശേലെ നായപുറമാണത്താലെ നീതീകരണമെ തരുകേക്ക് മുടിയാത്ത്; എല്ലാ കാരിയത്തിലും അവനിലൊള്ളെ നമ്പിക്കയാലെ നിങ്കാക്ക് നീതീകരണം കിടയ്‌ക്കിനെ. 40അതുനാലെ
‘മതെ മാനം കെട്ടവേരാളേ, നോക്കിൻ അരണ്ട് നാശമായ് പോൻ. നിങ്കെ കാലത്തിൽ ഏൻ ഒരു ചെയ്‌തികയെ ചെയ്യിനെ; നിങ്കകാൽ റൂപ്പു റൂപ്പായ്‌ക്കി തന്താകൂടി നമ്പാത്തെ കാരിയം താൻ അത്’
41ഒൺ പലകപ്പാട്ടുക്കാറാ പൊത്തകത്തിൽ വെളിപ്പടുത്തി ചൊല്ലിയിരുക്കിനെ കാരിയങ്കാട് നിങ്കാക്ക് വാരാതിരുപ്പേക്ക് നോയ്‌ക്കോകോണും.”
42അവറെ എകൂതര് പള്ളീൽ ഇരുന്ത് പോയവോളെ വരിനെ ശബത്ത് നാളും വന്ത് തെയ്‌വ വശനമെ പേരേത്തി കുരവുടോണും ഒൺ അവറെ വുളിച്ചുവുട്ടെ. 43തെയ്‌വമെ കുമിടെ വായ്‌ങ്കി എകൂതാ പള്ളീലിരുന്ത് എല്ലാരും പോയവോളെ എകൂതരിൽ ചിലരളും എകൂതാ ചാതീൽ വന്തുചേന്ത എകൂതരല്ലാത്തവേരാളും ബർന്നബാശുക്കും പവുലോശുക്കും പുറകോടേ പോയെ; അപ്പോശ്‌ത്തലരുകാട് അവറാത്തുക്ക് തെയ്‌വ വശനമെ ചൊല്ലി കൊടുത്താലെ ഇം തെയ്‌വമെ മറന്ത് പിശയാതേൻ ഒൺ ചൊല്ലി തയിരിയമെ കൊടുത്തെ.
44പിന്നെ വന്ത വാരത്തിലെ ശബത്തിൽ കരുത്താവിലെ വശനമെ കോപ്പേക്ക് പട്ടണത്തിലെ മാനടവൻകാട് ബൂറാ എകൂതര് പള്ളീകാൽ കൂടി വന്തെ. 45മാനടവൻ വന്തടേനതെ കണ്ടാലെ എകൂതരാനെ ആളുകെ പുറണിപുടിച്ച് പവുലോശ് ചൊല്ലിയത്തുക്ക് എതിരാ ഏയ്‌ലകെട്ടി പവുലോശെ വെക്കം കെടുത്തിയെ. 46അന്നേരം പവുലോശും ബർന്നബാശും ചുണയാ എകൂതരുകാക്ക്, മിന്നേ നിങ്കകാൽ താൻ തെയ്‌വ വശനമെ ചൊല്ലവേണ്ടിയിരുന്തത്; ഒണ്ണാ നിങ്കെ അതെ ഏത്തെടാതെ എണ്ണെണ്ണേക്കുമിരുക്കിനെ പിശപ്പിൽ നുൺ നിങ്കെ നിങ്കളമേ ഓകം നാത്തവേരാ ആയ്‌ക്കാച്ചെ; അതുനാലെ ഇനി എങ്കെ എകൂതരല്ലാത്തെ മാനടവൻ ഇടേൽ തെയ്‌വ വശനമെ ചൊൽവെ മണ്ണെ.
47“എൻ രച്ചെ ഇം പൂമിനാട്ടിലെ അത്തം വരേക്ക് കിടയ്‌ക്കിളത്തുക്ക് നിന്നെ എകൂതരല്ലാത്തവേരാക്ക് വെളിച്ചമായ് വച്ചിരുക്കിനെ” ഒൺ കരുത്താവ് എങ്കാക്ക് കൽപ്പനെ തന്തിരുക്കിനെ ഒണ്ണെ.
48ഇതെ കേട്ടെ എകൂതരല്ലാത്തെ മാനടവൻ മുച്ചൂടും പിരിയമാ കരുത്താവിലെ വശനമെ പാടി കുമിടെ വായ്‌ങ്കെ; അകനെ എണ്ണെണ്ണേക്കുമൊളെള പിശപ്പുക്ക് വുളിച്ചായ്‌ക്കവേരാ നമ്പിയെ.
49അകനെ കരുത്താവിലെ വശനം അം തേശമെല്ലാം പരന്തെ. 50ഒണ്ണാ എകൂതര് പട്ടണത്തിലെ വലിയോരുകാടാനെ ആണാകാടാം തെയ്‌വമെ കുമിടെ വാങ്കുമവേരാളും എകൂതരല്ലാത്തവേരാളും പണക്കാറാളുമാനെ പെണ്ണാളാം പവുലോശുക്കും ബർന്നബാശുക്കും എതിരാ ഉളപ്പിവുട്ട് അവറാത്തുക്ക് തണ്ടനയെ കൊടുത്ത് അവ്വിടത്തിലിരുന്ത് പുറത്തിലായ്‌ക്കെ. 51ഒണ്ണാ അവറാത്തുക്ക് മില്ലോടേ പവുലോശിലാം ഉടവറെ കാലിലെ കുശുമ്പെ തുവുത്തിട്ടാലെ ഇക്കോനിയാവുക്ക് പോയെ. 52അന്തിയോക്കിയാവിലെ നമ്പിക്കയാ വന്തവേരാ പിരിയമടഞ്ചും തെയ്‌വ ആത്തുമാവില് നുറഞ്ചും ഇരുന്തെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in