YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 65

65
സംഗീതപ്രമാണിക്ക് ഒരു സങ്കീർത്തനം; ദാവീദിന്റെ ഒരു ഗീതം.
1ദൈവമേ, സീയോനിൽ സ്തുതി നിനക്കു യോഗ്യം;
നിനക്കു തന്നെ നേർച്ച കഴിക്കുന്നു.
2പ്രാർഥന കേൾക്കുന്നവനായുള്ളോവേ,
സകല ജഡവും നിന്റെ അടുക്കലേക്കു വരുന്നു.
3എന്റെ അകൃത്യങ്ങൾ എന്റെ നേരേ അതിബലമായിരിക്കുന്നു;
നീയോ ഞങ്ങളുടെ അതിക്രമങ്ങൾക്കു പരിഹാരം വരുത്തും.
4നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിനു
നീ തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;
ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ
നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.
5ഭൂമിയുടെ എല്ലാ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും
ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ,
നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു.
6അവൻ ബലം അരയ്ക്കു കെട്ടിക്കൊണ്ട്
തന്റെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിക്കുന്നു.
7അവൻ സമുദ്രങ്ങളുടെ മുഴക്കവും
തിരമാലകളുടെ കോപവും
ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.
8ഭൂസീമാവാസികളും നിന്റെ ലക്ഷ്യങ്ങൾ നിമിത്തം ഭയപ്പെടുന്നു;
ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.
9നീ ഭൂമിയെ സന്ദർശിച്ചു നനയ്ക്കുന്നു;
നീ അതിനെ അത്യന്തം പുഷ്‍ടിയുള്ളതാക്കുന്നു;
ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു;
ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടുക്കുന്നു.
10നീ അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു;
നീ അതിന്റെ കട്ട ഉടച്ചുനിരത്തുന്നു;
മഴയാൽ നീ അതിനെ കുതിർക്കുന്നു;
അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
11നീ സംവത്സരത്തെ നിന്റെ നന്മകൊണ്ട് അലങ്കരിക്കുന്നു;
നിന്റെ പാതകൾ പുഷ്‍ടിപൊഴിക്കുന്നു.
12മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്‍ടി പൊഴിക്കുന്നു;
കുന്നുകൾ ഉല്ലാസം ധരിക്കുന്നു.
13മേച്ചൽപ്പുറങ്ങൾ ആട്ടിൻകൂട്ടങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു;
താഴ്‌വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു;
അവ ആർക്കുകയും പാടുകയും ചെയ്യുന്നു.

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 65