YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 129

129
ആരോഹണഗീതം.
1യിസ്രായേൽ പറയേണ്ടതെന്തെന്നാൽ:
അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
2അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.
3ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവുചാലുകളെ അവർ നീളത്തിൽ കീറി.
4യഹോവ നീതിമാനാകുന്നു;
അവൻ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.
5സീയോനെ പകയ്ക്കുന്നവരൊക്കെയും ലജ്ജിച്ചു പിൻതിരിഞ്ഞുപോകട്ടെ.
6വളരുന്നതിനുമുമ്പേ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
7കൊയ്യുന്നവൻ അതുകൊണ്ട് തന്റെ കൈയാകട്ടെ
കറ്റകെട്ടുന്നവൻ തന്റെ മാർവിടം ആകട്ടെ നിറയ്ക്കയില്ല.
8യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;
യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു
എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതുമില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy