YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 128

128
ആരോഹണഗീതം.
1യഹോവയെ ഭയപ്പെട്ട്, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;
2നിന്റെ കൈകളുടെ അധ്വാനഫലം നീ തിന്നും;
നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.
3നിന്റെ ഭാര്യ നിന്റെ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും
നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുററും ഒലിവുതൈകൾപോലെയും ഇരിക്കും.
4യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
5യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും;
നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും.
6നിന്റെ മക്കളുടെ മക്കളെയും നീ കാണും.
യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 128