YouVersion Logo
Search Icon

യെഹെസ്കേൽ 15

15
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്കു മറ്റു മരത്തെക്കാൾ എന്തു വിശേഷതയുള്ളൂ? 3വല്ല പണിക്കും കൊള്ളിപ്പാൻ അതിൽനിന്ന് മരം എടുക്കാമോ? വല്ല സാധനവും തൂക്കിയിടേണ്ടതിന് അതുകൊണ്ട് ഒരാണി ഉണ്ടാക്കാമോ? അതിനെ തീക്ക് ഇരയായി കൊടുക്കുന്നു; 4തീ അതിന്റെ രണ്ട് അറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അതു വല്ല പണിക്കും കൊള്ളുമോ? 5അതു മുഴുവനായിരുന്നപ്പോൾ തന്നെ ഒരു പണിക്കും കൊള്ളാതിരുന്നു; തീ അതിനെ ദഹിപ്പിക്കയും അതു ദഹിച്ചുപോകയും ചെയ്തശേഷം വല്ല പണിക്കും കൊള്ളുമോ? 6അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കാട്ടിലെ വൃക്ഷങ്ങളിൽ ഞാൻ തീക്കിരയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാൻ യെരൂശലേംനിവാസികളെയും ആക്കും. 7ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്ക് ഇരയായിത്തീരും; ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 8അവർ ദ്രോഹംചെയ്കകൊണ്ടു ഞാൻ ദേശത്തെ ശൂന്യമാക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in