YouVersion Logo
Search Icon

SAM 23:2-4

SAM 23:2-4 MALCLBSI

പച്ചപ്പുൽപ്പുറത്ത് അവിടുന്ന് എന്നെ കിടത്തുന്നു, പ്രശാന്തമായ അരുവികളിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. അവിടുന്ന് എനിക്കു നവോന്മേഷം നല്‌കുന്നു; അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം അവിടുന്ന് എന്നെ നേർവഴികളിൽ നയിക്കുന്നു. കൂരിരുൾനിറഞ്ഞ താഴ്‌വരയിലൂടെ നടക്കേണ്ടിവന്നാലും; ഞാൻ ഭയപ്പെടുകയില്ല; അവിടുന്ന് എന്റെ കൂടെയുണ്ടല്ലോ; അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്‌കുന്നു.