അപ്പോശ്‌ത്തലര് തെയ്‌വ വേലെ 26

26
പവുലോശ് അക്കിരിപ്പാ രാശാവുകാക്ക് വതിലെ ചൊന്നെ
1അക്കിരിപ്പാ രാശാവ് ഇകനെ പവുലോശുകാക്ക് ചൊല്ലിയെ, “നിനക്ക് ചൊൽകേക്ക് എന്തൊണ്ണാലും ഇരുക്കിനതൊണ്ണാ ചൊൽ.” അത്തുക്ക് പവുലോശ് കയ്യെ മീത്തുക്ക് പൊയ്‌ക്കാലെ ഇകനെ ചൊല്ലിയെ, 2-3“അക്കിരിപ്പാ രാശാവേ, എകൂതര് എന്നേത്തിലിട്ടെ എല്ലാ കുത്തത്തുക്കും വതിലെ ചൊൽവെ നിൻകാക്ക് കുടത്തതുനാലെ ഏൻ ഓകമൊള്ളാ ഒൺ നിനയ്‌ക്കിനെ. എന്തൊണ്ണാ എകൂതരുകാട്ടിലെ ചട്ടമാം അവറെ ഏയ്‌ല കെട്ടിനതാം നിനക്ക് നന്തി തിക്കിനൊള്ളതാനെ. അതുനാലെ ഏൻ ചൊന്നതെ കെവുനമാ കോക്കോണും.
4കുഞ്ചീൽ പുടിച്ച് ഏൻ എങ്കെ കൂറായും എരുശലേമിലും എകനെ പിശച്ചെ ഒൺ എകൂതരുക്കെല്ലാം തിക്കിനൊള്ളതാൻ. 5എകൂതരുകാട്ടിലെ ചിട്ടയെല്ലാം ചിക്കണ്ണമാ കൊൺ നടക്കിനെ പരീശര് കൂട്ടത്തിലെ ഒരാതാൻ ഏൻ ഒൺ ചേരാക്കെല്ലാം മിന്നേയിരുന്തേ തിക്കിനൊള്ളതാൻ. അവറാത്തുക്ക് മനശിരുന്താ അതെ ശാച്ചിയമെ ചൊല്ലട്ടെ. 6മിന്നോരു കാലത്തിൽ വലിയോരുകാട്ടുക്ക് തെയ്‌വം വാക്കെ കൊടുത്തെ നൽവരമെ ഏൻ ആശിച്ചിരുക്കിനനാലതാൻ ഏൻ ഉണ്ണേക്ക് വിശാരണേക്ക് നിക്കിനത്. 7അം നൽവരം കിടയ്‌പ്പച്ചൂട്ടി താൻ എങ്കെ കൂട്ടത്തിലെ പന്നണ്ട് ചാതിയേരും റാവൊണ്ണോ പകലൊണ്ണോ നാതെ കവുനമാ തെയ്‌വമെ കുമിടെ വായ്‌ങ്കി വരുമത്. അപ്പേരുപ്പട്ടെ അം ആശനാലതാൻ രാശാവേ, എകൂതര് എന്ന കുത്തമിടിനത്. 8ചത്തേയവേരാളെ തെയ്‌വം ഉശിരെ കൊടുത്ത് എത്തും ഒണ്ണതെ എന്തുനാലെ നിങ്കെ നമ്പാത്തെ?
9നശരായൻ ഏശുവിലെ നാമത്തുക്ക് വുറോതമാ എന്തയെല്ലാം ചെയ്യിളതോ അതയെല്ലാം ചെയ്യോണുമൊൺ ഒരു കാലം ഏൻ നിനച്ചിരുന്തെ. 10അതതാൻ എരുശലേമിൽ ഏൻ ചെയ്യതും; വലിയെ പൂയാരിയേരുകാൽ നുൺ അതികാരെ കായിതമെ വായ്‌ങ്കി തെയ്‌വ മക്കളിൽ കനേമാളെ ഏൻ ഇരുട്ടറേൽ പുടിച്ചുമിട്ടെ; അവറളെ കൊണ്ണനേരം ഏനും ചമ്മതമെ കൊടുത്താ താൻ. 11എകൂതാ പള്ളീലെല്ലാം പോയ് അവറാത്തുക്ക് തണ്ടനേ കൊടുത്തും അവറളക്കൊണ്ട് തെയ്‌വ കുത്തമെ ചൊൽകേക്ക് കട്ടായം പുടിക്കുകേം ചെയ്യെ; അവറാത്തുകാക്കിരുന്തെ കിരുക്കുനാലെ അന്നിയെ പട്ടണമെല്ലാം പോയ് നമ്പിക്കക്കാറാക്ക് തണ്ടനയാം കൊടുത്തെ.
പവുലോശ് ഏശുവെ നമ്പിയെ കാരിയമെ ചൊന്നെ
അപ്പോശ്‌ത്തലര് തെയ്‌വ വേലെ 9:1–19; 22:6–16
12അത്തുക്കുചൂട്ടിതാൻ വലിയെ പൂയാരിയേരുകാൽ നുൺ കായിതമാം അതികാരമാം വായ്‌ങ്കി തെമശ്‌ക്കോശുക്ക് പോയതും. 13രാശാവേ, പോയവശീൽ നട്ടുച്ചേക്ക് പെയ്‌തുക്കും ചരിയാനെ വെളിച്ചം വാനത്തിലിരുന്ത് എനക്കും എനക്ക് പുറകോടേ വന്തവേരാക്കും ചുത്തുക്കും പളപളെ ഒൺ മിന്നി മിനിയ്‌ങ്കെ. 14അപ്പണേ എങ്കെ എല്ലാരും അടീക്ക് ബൂന്തെ. അന്നേരം ‘ശവുലേ, ശവുലേ, നീ എന്ന തൊല്ലയെ ചെയ്യിനത് എന്ത്? നീ എന്നെ പെരിനനാലെ അത് നിനക്കേ നാശമെ ചെയ്യിനെ’ ഒൺ എബുറായെ പാശേൽ എൻകാൽ കുരവുടിനെ ചത്തമെ കേട്ടെ. 15‘നീ ആരുനേ കരുത്താവേ?’ ഒൺ ഏൻ കേട്ടെ. അത്തുക്ക്, ‘നീ പെരിനെ ഏശുവുതാൻ ഏൻ’ ഒൺ കരുത്താവ് വതിലെ ചൊല്ലിയെ. 16ഒണ്ണാ നീ എന്തി നിൽ; നിന്നെ ഏൻ ഏവലാളിയാ എടുപ്പതാൻ ഉണ്ണേക്ക് നിനക്ക് വെളിവായത്. ഉണ്ണേക്ക് നീ എന്നെ കണ്ടതാം ഏൻ ഇനി നിനക്ക് കാട്ടി തരുകേക്കാനെ എല്ലാ കാരിയമാം നീ മാനടവൻകാൽ ചൊൽവിളെ. 17ഏൻ നിന്നെ കടത്തി വുടുവെ പോനെ എകൂതര് മാനടവൻകാൽ നുണ്ണും എകൂതരല്ലാത്തവേരാ കയ്യിൽ ഇരുന്തും നിനക്ക് വുടുതലയെ തരും. 18നീ അവറെ കണ്ണെ തുറന്ത് ഇരുട്ടിലിരുന്ത് വെളിച്ചത്തുക്കും പിശാശ് ചക്കിതീൽ ഇരുന്ത് തെയ്‌വത്തുകാക്കും കുടക്കോണും. അകനെ അവറെ നമ്പുനനാലെ അവറെ പാപമെ മന്നിച്ച് തെയ്‌വം വുളിച്ചെടുത്തെ മാനടവൻ ഇടേൽ അവറെ അവകാശം അവറാത്തുക്ക് കിടയ്‌ക്കും.”
ഏശുവുക്ക് എകനെ ഏവലെടുത്തതൊൺ പവുലോശ് ചൊന്നെ
19പവുലോശ് പിന്നേം രാശാവുകാൽ, “അക്കിരിപ്പാ രാശാവേ, ഇകനെ മേലോകത്തിൽ ഇരുന്ത് കിടച്ചെ തറുശനമെ മീരി ഏൻ നടന്തതില്ലെ. 20പാപമെ വുട്ടാപ്പിലെ തെയ്‌വത്തുകാക്ക് തിരുമ്പുകേക്കും പാപമെ വുട്ടാച്ചെ ഒണ്ണത്തുക്ക് അടകാളമാ അത്തുക്കൊത്തവോലെ ചെയ്യോണുമൊണ്ണും മുതയാ തെമശ്‌ക്കോശിലവേരാകാക്കും പിന്നെ എരുശലേമിലവേരാകാക്കും എകൂതിയാവിലെ എല്ലാ പണ്ണേലും പിശയ്‌ക്കിനെ എകൂതരുകാലും എകൂതരല്ലാത്തവേരാകാലും ഏൻ പോയ് ചൊല്ലിയെ. 21അതുനാലതാൻ ഇം എകൂതര് തെയ്‌വ ആലയത്തിൽ വച്ച് എന്നെ കൊൽവെ പുടിച്ച് കെട്ടിയത്. 22ഒണ്ണാ ഉണ്ണേക്ക് വരെ തെയ്‌വം എനക്ക് ഉതവിയെ ചെയ് ഇരുക്കിനനാലതാൻ വലിയോരുകാട് ഇടേലും ചുറിയവേരാ ഇടേലും ശാച്ചിയാ നിപ്പേക്കായത്. 23എകൂതരുക്കും എകൂതരല്ലാത്തവേരാക്കും രച്ച കിടയ്‌പ്പച്ചൂട്ടി കിരിശ്ത്തു തണ്ടനെ ഏൽക്കോണുമൊണ്ണും അവൻ ചത്തവേരാ ഇടേൽ ഇരുന്ത് എന്തിവന്തവേരാളിൽ മുതേലാ ആകുമൊണ്ണും മോശേം പലകപ്പാട്ടുക്കാറാളും ചൊല്ലിയിരുക്കിനെ; അതെ താൻ ഏനും ചൊല്ലിയിരുക്കിനത്.”
24ഇകനെ പവുലോശ് തന്നമേ എതിർ വാതമെ നടത്തിയവോളെ പെശിത്തോശ് വലിയെ വായിൽ, “പവുലോശേ, നിനക്കുനേ വട്ട്; നീ അനേകം പടിച്ചനാലെ അത് നിന്നെ കിരുക്കനായ്‌ക്കാച്ചെ.”
25അത്തുക്ക് പവുലോശ്, “വലിയോരാനെ പെശിത്തോശേ, എനക്ക് കിരുക്കില്ലെ; ഏൻ ചൊല്ലിയതെല്ലാം ചത്തിയം താൻ; എന്തെ ചൊന്നതൊൺ എനക്ക് കെവുനമൊള്ളെ. 26അക്കിരിപ്പാ രാശാവേ, ഇതെല്ലാം നിനക്ക് തിക്കിനൊള്ളതുനാലെ പേടിനാതെ നിൻകാൽ ചൊല്ലാമില്ലേ; എന്തൊണ്ണാ ഇത് ആരുക്കും തിക്കിനാതെ നടന്തെ കാരിയമില്ലെ; എല്ലാരു കണ്ണുക്കും മില്ലോടുതാൻ ഇത് നടന്തത്; അതുനാലെ നീയും ഇതയെല്ലാം കണ്ടിരുക്കിനെ ഒൺ ഏൻ നിച്ചമാ നമ്പുനെ. 27അക്കിരിപ്പാ രാശാവേ, പലകപ്പാട്ടുക്കാറാളേത്തിൽ നീ നമ്പിനതീ? നീ നമ്പുനെ ഒൺ എനക്ക് തിക്കിനൊള്ളെ” ഒൺ ചൊല്ലിയെ.
28അക്കിരിപ്പാ രാശാവ് പവുലോശുകാക്ക്, “കൊഞ്ചനേരം കൊണ്ട് എന്നെ കിരിശ്‌ത്തിയാനിയാക്കാമൊൺ നീ നിനയ്‌ക്കിനതീ?”
29അത്തുക്ക് പവുലോശ്, “അത് ‘കൊഞ്ചനേരമോ ബൊകുനേരമോ’ ഒണ്ണതില്ലെ. നീയും ഏൻ ചൊന്നതെ കോക്കിനെ എല്ലാരും ഇപ്പെ എന്നെ കെട്ടി ഇട്ടിരുക്കിനെ ഇം ചങ്കിലിയവുടെ എല്ലാത്തിലും ഏൻവോലെ ആകോണുമൊൺ താൻ ഏൻ തെയ്‌വത്തുകാൽ വായാതിനത്.”
30അന്നേരം അക്കിരിപ്പാ രാശാവും നാട്ടുമന്നൻ പെശിത്തോശും ബെറുനീക്കാവും അവറെ കൂട്ടത്തിൽ ഒണ്ടായവേരാ എല്ലാരും എന്തി, 31അങ്ക് നുൺ പോയവോളെ അവറെ അക്കും ഇക്കും ഇകനെ കുരവുട്ട് കിടന്ത് പോയെ, “ഇം മനിശനെ കൊൽകേക്കോ തുറുങ്കിൽ ഇടുകേക്കോയാനെ ഒരു കുത്തമാം അവൻ ചെയ്‌തിരുക്കിനതില്ലെ.” 32അക്കിരിപ്പാ പെശിത്തോശുകാക്ക്, റോമൻ രാശാവുകാൽ പോകോണും ഒൺ കേണ് കോളാതവോയപ്പെ നങ്കെ ഇവ്വാളെ കടത്തി വുടുപ്പനായെ.

เน้นข้อความ

แบ่งปัน

คัดลอก

None

ต้องการเน้นข้อความที่บันทึกไว้ตลอดทั้งอุปกรณ์ของคุณหรือไม่? ลงทะเบียน หรือลงชื่อเข้าใช้

วิดีโอสำหรับ അപ്പോശ്‌ത്തലര് തെയ്‌വ വേലെ 26