BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രSample

മേരിയുടെ പ്രസവം അടുത്ത സമയത്ത്, സീസറുടെ ഉത്തരവ് അനുസരിച്ച് നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിൽ പേര് ചേർക്കാൻ വേണ്ടി അവൾക്കും അവളെ വിവാഹം ചെയ്യാനിരുന്ന ജോസഫിനും ബെത്‍ലഹേമിലേക്ക് പോകേണ്ടി വന്നു. ബെത്‍ലഹേമിൽ എത്തിയപ്പോഴേക്കും മേരിക്ക് പ്രസവസമയം ആയി. അവർക്ക് സത്രത്തിൽ ഇടം കിട്ടിയില്ല, ഒടുവിൽ കന്നുകാലികളെ കെട്ടുന്ന ഇടത്തിൽ അവർ ഒരിടം കണ്ടെത്തി. മേരി ഇസ്രായേലിന്‍റെ നാഥനെ ആ കാലിത്തൊഴുത്തിൽ പ്രസവിച്ചു പുൽത്തൊട്ടിയിൽ കിടത്തി.
അവിടെ നിന്നും അധികം ദൂരെയല്ലാതെ കുറെ ആട്ടിടയന്മാർ അവരുടെ ആടുകളോടൊത്ത് വിശ്രമിക്കുകയായിരുന്നു, പെട്ടെന്നൊരു മാലാഖ അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇത് തീർച്ചയായും അവരെ പൂർണ്ണമായും ആശ്ചര്യഭരിതരാക്കി. അവർക്ക് ഒരു രക്ഷകൻ പിറന്നിരിക്കുന്നുവെന്നും അത് ആഘോഷിക്കുവാനും മാലാഖ അവരോട് പറഞ്ഞു. കുഞ്ഞിനെ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടക്കുന്നത് അവര്‍ക്ക് കാണാന്‍ കഴിയുമെന്ന് അവരോടു പറഞ്ഞു. ഭൂമിയില്‍ സമാധാനം കൊണ്ടുവന്ന ദൈവത്തെ സ്തുതിക്കുന്ന ഗാനം ആലപിക്കുന്ന മാലാഖമാരുടെ ഒരു വലിയ ഗായകസംഘം ആഘോഷം ആരംഭിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ ആട്ടിടയന്മാർ ശിശുവിനെ അന്വേഷിക്കാന്‍ തുടങ്ങി. മാലാഖ പറഞ്ഞത് പോലെ അവർ കാലിത്തൊഴുത്തിൽ രക്ഷകനായ യേശുവിനെ കണ്ടു. അവരുടെ ഹൃദയം നിറഞ്ഞു. അവർ ഈ വിവരം എല്ലാവരോടും പറഞ്ഞു. കേട്ടവർ കേട്ടവർ ആശ്ചര്യഭരിതരായി.
രക്ഷകന്‍റെ വരവ് ഇങ്ങനെയാവും എന്ന് ആരും കരുതിയില്ല - കന്യകയായ ഒരു പെൺകുട്ടി കാലിത്തൊഴുത്തിൽ പ്രസവിക്കുകയും അത് അജ്ഞാതരായ ആട്ടിടയന്മാര്‍ ആഘോഷിക്കുകയും ചെയ്യുന്നു. ലൂക്കായുടെ കഥയിൽ എല്ലാം പിന്നോട്ട് പോകുന്നു, അതാണ് കാര്യം. ഹീനമായ ഇടങ്ങളിൽ, വിധവകളിൽ, ദൈവത്തെ കാത്തിരിക്കുന്നവരിൽ , സാധുക്കളിൽ, ഒക്കെ ദൈവരാജ്യം ആഗതമാകുന്നത് എങ്ങനെയെന്ന് ലൂക്കാ വിവരിക്കുന്നു -എന്തെന്നാൽ യേശു വന്നിരിക്കുന്നത് നിത്യജീവൻ നൽകാനും ലോകനീതിയെ കീഴ്മേൽ മറിക്കാനുമാകുന്നു.
വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:
• മാലാഖയുടെ ഞെട്ടിക്കുന്ന സന്ദേശത്തോട് ആട്ടിടയന്മാർ പ്രതികരിച്ചത് എങ്ങനെയായിരുന്നു? അവരുടെ അവസ്ഥയിൽ നിന്ന് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു? ദൈവത്തിന്‍റെ സമാധാനം പുൽത്തൊട്ടിയിൽ മയങ്ങുന്ന ഒരു ദിവ്യ ശിശുവായി ഭൂമിയിലേക്ക് വരുന്നു എന്ന പ്രഖ്യാപനത്തോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?
•യേശുവിന്‍റെ ദേവാലയത്തിലേക്കുള്ള വരവിനോട് ശിമെയോനും അന്നയും പ്രതികരിച്ചത് എങ്ങനെയായിരുന്നു? അവർ അവനെ ഇസ്രായേലിന്‍റെ രാജാവെന്നു തിരിച്ചറിഞ്ഞത് എങ്ങനെ?
•ഒരു രാജാവിന്‍റെ ആഗമനത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നത് എങ്ങനെയാണ്? ദൈവരാജ്യത്തിന്റെ സ്വഭാവത്തെക്കുറിച്ച് യേശുവിന്റെ വരവിന്റെ സാഹചര്യങ്ങൾ എന്താണ് വെളിപ്പെടുത്തുന്നത്?
•നിങ്ങളുടെ വായനയും ചിന്തയും ഒരു പ്രാർത്ഥനയാവട്ടെ. യേശുവിൽ എത്തിയതിന് ദൈവത്തിന് നന്ദി. അദ്ദേഹത്തിന്റെ സന്ദേശത്തോട് നിങ്ങൾ എങ്ങനെ യോജിക്കുന്നു എന്നും എവിടെ ആണ് നിങ്ങളുടെ വിശ്വാസം ദുർബലം ആകുന്നതെന്നും, ഇന്ന് നിങ്ങൾക്ക് എന്താണ് ആവശ്യം എന്നും അദ്ദേഹത്തോട് ചോദിക്കൂ.
Scripture
About this Plan

ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.
More
Related Plans

God’s Little Oceanographer: A 5-Day Reading Plan for Kids

Daniel: Remembering Who's King in the Chaos

Peace in Chaos for Families: 3 Days to Resilient Faith

Hero Worship

Music: Romans 8 in Song

Watch With Me Series 6

Managing Your Anger

I Don't Even Like Women

40 Rockets Tips - Workplace Evangelism (1-5)
