ആകുലചിന്തയെ അതിജീവിക്കല്‍Sample

നാളെയെ വരെ കാണുക
'കാഴ്ചയാലല്ല, വിശ്വാസത്താലത്രേ ഞങ്ങള്‍ നടക്കുന്നത്' - 2 കൊരിന്ത്യര്‍ 5:7
മേ.ഘങ്ങളില്ലാത്ത നീലാകാശത്തെ നോക്കാന്‍ എനിക്കിഷ്ടമാണ്. നമു.ക്കാസ്വദിക്കാനായി നമ്മുടെ മഹാനായ സ്രഷ്ടാവ് നിര്‍മ്മിച്ചു നല്‍കിയ അവന്‍റെ മഹല്‍സൃഷ്ടിയുടെ മനോഹരമായ ഭാഗമാണ് ആകാശം. ഈ കാഴ്ചയെ വൈമാനികര്‍ എത്രയധികം ഇഷ്ടപ്പെടുന്നു എന്നു സങ്കല്‍പ്പിക്കുക. പറക്കലിന് അനുയോജ്യമായ ആകാശത്തെ വിവരിക്കാന്‍ നിരവധി വൈമാനിക പദങ്ങള്‍ അവര്‍ ഉപയോഗിക്കാറുണ്ട്. അതില്‍ എനിക്കിഷ്ടപ്പെട്ട ഒന്ന്, "നിങ്ങള്‍ക്ക് നാളെയെ വരെ കാണാന്‍ കഴിയും" എന്നതാണ്.
"നാളെയെ കാണുന്നത്" നമ്മുടെ കാഴ്ചയ്ക്കപ്പുറത്താണ്. ഇന്നു ജീവിതം നമ്മെ എവിടെക്കാണു കൊണ്ടുപോകുന്നത് എന്നു കാണാന്‍ അല്ലെങ്കില്‍ ഗ്രഹിക്കാന്‍ പോലും നാം പ്രയാസപ്പെടാറുണ്ട്. ബൈബിള്‍ നമ്മോടു പറയുന്നു, "നാളത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളത്? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ" (യാക്കോ. 4:14).
എങ്കിലും നമ്മുടെ പരിമിതമായ കാഴ്ച നമ്മെ നിരാശപ്പെടുത്തേണ്ടതില്ല. നേരെ മറിച്ചാണ്. നമ്മുടെ നാളെകളെയെല്ലാം സമ്പൂര്‍ണ്ണമായ നിലയില്‍ കാണുന്ന - മുമ്പിലുള്ള വെല്ലുവിളികളെ നേരിടുമ്പോള്‍ നമുക്ക് വേണ്ടതെന്തെല്ലാമെന്നറിയുന്ന - ദൈവത്തിലാണു നാമാശ്രയിക്കുന്നത്. അപ്പൊസ്തലനായപൗലൊസിന് ഇതറിയാമായിരുന്നു. അക്കാരണത്താലാണ് പ്രതീക്ഷാ നിര്‍ഭരമായ വാക്കുകള്‍ കൊണ്ട് അവന്‍ നമ്മെ ധൈര്യപ്പെടുത്തുന്നത്: "കാഴ്ചയാലല്ല, വിശ്വാസത്താലത്രേ ഞങ്ങള്‍ നടക്കുന്നത്" (2 കൊരി. 5:7).
നമ്മുടെ ദിനത്തില്‍ കാണാത്ത നാളെകളെക്കുറിച്ചും നാം ദൈവത്തിലാശ്രയിക്കുമ്പോള്‍, നമുക്ക് നേരെ വരുന്ന ഒന്നിനെക്കുറിച്ചും നാം ആകുലപ്പെടേണ്ട കാര്യമില്ല. നാം അവനോടൊപ്പം നടക്കുന്നു, മുമ്പിലുള്ളതെന്തെന്ന് അവനറിയുന്നു. അതു കൈകാര്യം ചെയ്യാന്‍ തക്ക ശക്തനും ജ്ഞാനിയും ആണ് അവന്‍.
ആരംഭം മുതല്‍ അവസാനംവരെ ദൈവം കാണുന്നു.
Scripture
About this Plan

ആകുലചിന്ത നമ്മെ അലട്ടുന്നുവെങ്കില്‍, ആ ആകുലചിന്തയെ കര്‍ത്താവിങ്കലേക്കു കൊണ്ടുവരുവാന്‍ നമുക്കു കഴിയും. നമ്മുടെ വിഷയങ്ങള്‍ക്കു ശ്രദ്ധ തരുന്നതില്‍ അവനൊരിക്കലും മടുത്തുപോകുകയോ തളര്‍ന്നുപോകയോ ഇല്ല. അവന്‍ സകല ജ്ഞാനത്തിനും ശക്തിക്കും ഉടമയാകുന്നു എന്നു മാത്രമല്ല നമുക്കു വേണ്ടി അവ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവനും ആകുന്നു. നക്ഷത്രങ്ങളെ നിയന്ത്രിക്കുന്ന പരിശുദ്ധ ദൈവത്തിന്റെ സ്‌നേഹമസൃണ കരം നമ്മെ വലയം ചെയ്തിരിക്കുന്നു.
More
Related Plans

God, I’m Tired: Honest Rest for Exhausted Parents

5 Days of Prayer and Thanksgiving in the Psalms

Homesick for Heaven

Turn Back With Joy: 3 Days of Repentance

When All Seems Lost

Love Your Life (Even When You Don’t Like It All the Time): Unlocking Joy in Life's Messy, Mundane, and Magnificent Moments

The Armor-Wearing Parent: 7 Days to Fight Back Spiritually

Stormproof

You Will Be My Witnesses
