അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സ്‌നേഹത്തിന്റെ അത്യുച്ചകോടിയിലുള്ള മാനുഷിക പ്രതികരണവും പ്രകടനവുമാണ് ചുംബനം. അതുകൊണ്ടുതന്നെ കര്‍ത്താവിനെ ചുംബനംകൊണ്ട് ഒറ്റിക്കൊടുത്ത യൂദായെ മാനവ മനസ്സാക്ഷി വെറുക്കുന്നു. കഷ്ടാനുഭവ ആഴ്ചയിലെ ക്രൈസ്തവ ശുശ്രൂഷകളില്‍ യൂദായുടെ ഹീനമായ പ്രവൃത്തിയെക്കുറിച്ച് ആരാധനകളില്‍ പലവട്ടം പ്രതിപാദിക്കുന്നുണ്ട്. സ്‌നേഹവാനായ കര്‍ത്താവിനു സ്‌നേഹത്തിന്റെ പ്രതീകമായ ചുംബനം യൂദാ നല്‍കുന്നത്, മുന്നമേ അവന്‍ മഹാപുരോഹിതന്മാരുടെ അടുത്തു ചെന്ന് ''നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചു തരാം'' എന്നു പറഞ്ഞു വിലപേശി മുപ്പത് വെള്ളിക്കാശ് വാങ്ങിയതിനു ശേഷമായിരുന്നു (മത്തായി 26 : 14-16). അന്നുമുതല്‍ കര്‍ത്താവിനെ ഒറ്റിക്കൊടുക്കുവാന്‍ തക്കംപാര്‍ത്താണ് അവന്‍ കര്‍ത്താവിന്റെകൂടെ നടന്നിരുന്നത്. പെസഹ ഭക്ഷിക്കുമ്പോള്‍ ''നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും'' എന്ന് കര്‍ത്താവ് പറയുമ്പോള്‍ ''ഞാനോ റബ്ബീ?'' എന്നു ചോദിച്ച യൂദായോട് ''നീ തന്നെ'' എന്ന് കര്‍ത്താവ് പറഞ്ഞിട്ടും തന്റെ പ്രവൃത്തിയില്‍നിന്നു പിന്മാറുവാന്‍ യൂദായ്ക്കു കഴിഞ്ഞില്ല. അവനില്‍ സാത്താന്‍ പ്രവേശിച്ചു. ''നീ ചെയ്യുന്നതു വേഗത്തില്‍ ചെയ്യുക'' എന്ന് കര്‍ത്താവ് അവനോടു കല്പിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ശപിക്കപ്പെട്ട ആ പ്രവൃത്തിയില്‍നിന്നു പിന്മാറാതെ തന്റെ ഗുരുവും, അവസാന നിമിഷംവരെ തന്നെ സ്‌നേഹിച്ചവനുമായ യേശുവിനെ ചുംബനംകൊണ്ട് അവന്‍ ഒറ്റിക്കൊടുത്തു. അവന്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് കര്‍ത്താവിന് അറിയാമായിരുന്നിട്ടും ശിഷ്യന്മാരില്‍നിന്നും അവനെ ഒറ്റപ്പെടുത്താതെ അവന്റെ തിരിച്ചുവരവിനായി ഇഹലോകത്തിലെ തന്റെ അവസാന രാത്രിവരെയും കര്‍ത്താവ് കാത്തിരുന്നു.
സഹോദരാ! സഹോദരീ! യൂദായുടെമേല്‍ ശാപവര്‍ഷങ്ങള്‍ ചൊരിയുന്ന നീ, സ്‌നേഹവാനായ കര്‍ത്താവിന്റെ നാമത്തില്‍ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പടപൊരുതുമ്പോള്‍, കര്‍ത്താവിനെ ആലിംഗനംകൊണ്ട് ലോകത്തിന്റെ മുമ്പില്‍ യൂദായെപ്പോലെ ഒറ്റിക്കൊടുക്കുകയാണെന്ന് ഓര്‍മ്മിക്കുമോ? മുപ്പതു വെള്ളിക്കാശിനു വേണ്ടി വിലപേശി കര്‍ത്താവിനെ ഒറ്റിക്കൊടുത്ത യൂദായെപ്പോലെ നിന്റെ ഇടവകയില്‍, നിന്നെ ആക്കിയിരിക്കുന്ന ശുശ്രൂഷകളില്‍, നിന്റെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി കര്‍ത്താവിന്റെ നാമത്തില്‍ വിലപേശുമ്പോള്‍, നീയും യൂദാ ആയി മാറുകയാണെന്ന് ഓര്‍മ്മിക്കുമോ?
നിന്‍ ഹൃത്തിന്‍ വാതിലില്‍ മുട്ടിവിളിച്ചിടും
യേശുവിന്‍ ശബ്ദം കേട്ടിടുമോ
വാതില്‍ തുറന്നു നീ യേശുവെ കൈക്കൊള്‍ക
യേശു നിന്നെ പുലര്‍ത്തും. യേശുവിന്‍....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com