അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാനായി ഇറങ്ങിത്തിരിക്കുന്ന അനേക സഹോദരങ്ങള്‍ തങ്ങളുടെ മുമ്പില്‍ ചുവപ്പു പരവതാനി വിരിച്ച വിശാലമായ രാജവീഥികളാണ് പ്രതീക്ഷിക്കുന്നത്. സര്‍വ്വശക്തനായ ദൈവത്തിന്റെ പ്രതിനിധികളായിരിക്കുന്നതുകൊണ്ട് കഷ്ടങ്ങളും ബുദ്ധിമുട്ടുകളുമില്ലാത്ത സുഗമമായ പാതയാണ് അവര്‍ സ്വപ്‌നം കാണുന്നത്. അങ്ങനെയുള്ള സഹോദരങ്ങള്‍, സാത്താന്‍ ജീവനത്തിന്റെ പ്രതാപങ്ങള്‍ കാണിച്ചാണ് കര്‍ത്താവിനെ കെണിയില്‍ വീഴ്ത്തുവാന്‍ ശ്രമിച്ചതെന്ന് ഓര്‍ക്കാതെ, സാത്താന്റെ കെണിയില്‍ വീണുപോകുന്നു. നാല്പതു ദിനരാത്രങ്ങള്‍ ഉപവസിച്ച കര്‍ത്താവിനെ രണ്ടു പ്രാവശ്യം പരീക്ഷിച്ച് പരാജിതനായ പിശാച് വീണ്ടും കര്‍ത്താവിനെ ഏറ്റവും ഉയര്‍ന്ന ഒരു മലമേല്‍ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളും അവയുടെ മഹത്ത്വവും കാണിച്ചു. എന്നിട്ട് ''ഈ അധികാരമൊക്കെയും അതിന്റെ മഹത്ത്വവും നിനക്കു തരാം; അവയെല്ലാം എന്നെ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന് ഞാന്‍ അതു കൊടുക്കുന്നു'' (ലൂക്കൊസ് 4 : 6) എന്നു പറഞ്ഞ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിതാവായ ദൈവത്തിന്റെ പുത്രനെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നു. ഹീനമായ ക്രൂശുമരണം കൂടാതെ ഈ ലോകത്തെ നേടുവാനുള്ള ഉപാധിയുമായി യേശുവിനെ ആകര്‍ഷിച്ചു തോല്പിക്കുവാനായിരുന്നു സാത്താന്‍ ശ്രമിച്ചത്. വീണു തന്നെ നമസ്‌കരിക്കുക എന്ന് വളരെ ലാഘവത്തോടെയാണ് സാത്താന്‍ പറയുന്നതെന്നകാര്യം പ്രത്യേകം ശ്രദ്ധേയമാണ്. വ്യാജ വാഗ്ദാനങ്ങളുമായി ദൈവപുത്രനായ തന്നെ കബളിപ്പിച്ചു കീഴടക്കാമെന്നു കരുതിയ സാത്താനെ കര്‍ത്താവ് ആട്ടിക്കളയുന്നു. ''സാത്താനേ എന്നെ വിട്ടു പോകൂ'' ''നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്നെഴുതിയിരിക്കുന്നുവല്ലോ'' എന്നു പറഞ്ഞ് സാത്താന്റെ മൂന്നാമത്തെ പരീക്ഷയെയും കര്‍ത്താവ് തകര്‍ത്തു.
ദൈവപൈതലേ! നീ മഹോന്നതനായ ദൈവത്തിന്റെ വേലക്കാരനാണെങ്കില്‍പ്പോലും ജീവനത്തിന്റെ പ്രതാപങ്ങള്‍ കാട്ടി സാത്താന്‍ നിന്നെ കീഴടക്കാന്‍ ശ്രമിക്കുമെന്ന് നീ ഓര്‍ക്കുമോ? നിസ്സാരമെന്നു തോന്നിക്കുന്ന, ചെറിയ കാര്യങ്ങള്‍ നിന്നെക്കൊണ്ടു ചെയ്യിപ്പിച്ച് നിന്നെ തോല്പിക്കുവാന്‍ അവന്‍ ശ്രമിക്കുമെന്ന് നീ മനസ്സിലാക്കുമോ?
സാത്താന്റെ കോട്ടകള്‍
സൈന്യങ്ങള്‍ ശക്തികള്‍
യേശുവിന്റെ നാമത്തില്‍
എന്നേക്കുമായ് തകരട്ടെ യേശുവിന്റെ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com