അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

നാളുകള്‍ക്കുശേഷം നാം സ്‌നേഹിതരെയും പരിചിതരെയും കണ്ടുമുട്ടുമ്പോള്‍ സാമാന്യ മര്യാദയനുസരിച്ച് ''സുഖംതന്നെയോ'' എന്നു ചോദിക്കാറുണ്ട്. ''സുഖമില്ല'' എന്നുള്ള മറുപടി ലഭിച്ചാല്‍ത്തന്നെയും സുഖം നല്‍കുവാനായി എന്തെങ്കിലും ചെയ്യുവാന്‍ നമുക്കു കഴിയാറില്ല. ഏലീശാപ്രവാചകനെതേടി ശൂനേമില്‍നിന്നു ബദ്ധപ്പെട്ടു യാത്ര ചെയ്ത്, കടന്നുവന്ന സ്ത്രീയോട്, പ്രവാചകന്റെ നിര്‍ദ്ദേശാനുസരണം ഭൃത്യന്‍ ''സുഖംതന്നെയോ?'' എന്നു ചോദിച്ചപ്പോള്‍ സുഖം തന്നെയെന്നാണ് അവള്‍ മറുപടി നല്‍കിയത്. പക്ഷേ, പ്രവാചകന്റെ അടുത്തെത്തിയപ്പോള്‍ അവള്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു. ''ഞാന്‍ യജമാനനോട് ഒരു മകനെ ചോദിച്ചുവോ? എന്നുള്ള അവളുടെ ചോദ്യത്തിലൂടെ എലീശാ അവളുടെ അവസ്ഥ മനസ്സിലാക്കി. വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ ആ വഴി കടന്നുപോകുമ്പോള്‍ തന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും തനിക്കുവേണ്ടി ഒരു മാളികമുറി പണിയുകയും ചെയ്ത ശൂനേംകാരി ചോദിച്ചിട്ടല്ലായിരുന്നു ''അടുത്ത വര്‍ഷം ഈ സമയമാകുമ്പോഴേക്കും നീ ഒരു മകനെ അണച്ചുകൊള്ളും'' എന്ന് എലീശാ പറഞ്ഞത്. എലീശായുടെ പ്രാര്‍ത്ഥന കേട്ട ദൈവം അവള്‍ക്ക് ഒരു കുഞ്ഞിനെ നല്‍കി. ആ മകന്‍ മരിച്ചപ്പോള്‍, അവന്‍ ജനിക്കുന്നതിനുമുമ്പ് താന്‍ പ്രവാചകനുവേണ്ടി പണിത മുറിയില്‍, പ്രവാചകന്‍ കിടന്നിരുന്ന കട്ടിലില്‍ അവന്റെ മൃതശരീരം കിടത്തിയിട്ട് അവള്‍ പ്രവാചകന്റെ അടുത്തേക്കു ചെന്ന് അവന്റെ കാല്‍ക്കല്‍ വീണു. തന്റെ ശിഷ്യനെ അയയ്ക്കാമെന്ന് എലീശാ പറഞ്ഞുവെങ്കിലും അവള്‍ സമ്മതിക്കാതിരുന്നപ്പോള്‍ എലീശാതന്നെ അവളോടൊപ്പം പോയി. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ പ്രാര്‍ത്ഥനയാല്‍ ദൈവം നല്‍കിയ ശൂനേംകാരത്തിയുടെ മകന്റെ ജീവന്‍ തിരിച്ചു നല്‍കണമേ എന്ന് യഹോവയോടു പ്രാര്‍ത്ഥിച്ചപ്പോള്‍ ബാലന്‍ കണ്ണു തുറന്നു.
ദൈവത്തിന്റെ പൈതലേ! സുഖമാണോ എന്നു ചോദിച്ചാല്‍ സുഖംതന്നെയെന്നു പറയുന്ന നിനക്ക് വാസ്തവത്തില്‍ സുഖമുണ്ടോ? ശൂനേംകാരത്തിയെപ്പോലെ താങ്ങാനാവാത്ത ഭാരവുമായാണോ നീ ഈ വാക്കുകള്‍ ശ്രദ്ധിക്കുന്നത്? എങ്കില്‍ തന്റെ പ്രവാചകന്മാരുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമരുളുന്ന ദൈവം ഇന്നും ജീവിക്കുന്നു എന്ന് നീ ഓര്‍ക്കുമോ? നീ ദൈവത്തിന്റെ പ്രതിപുരുഷന്മാരെ സ്വീകരിക്കുമ്പോള്‍ വരുംകാലങ്ങളിലേക്കുള്ള അവരുടെ കാവലും കൃപയുമാണ് നീ സമ്പാദിക്കുന്നതെന്ന് മനസ്സിലാക്കുമോ?
വിങ്ങിടും മനസ്സുകള്‍ക്കാശ്വാസമേകുമേശുവേ
സമാധാനം തേടുമേഴയെ കൈവെടിയരുതേ ആണിയേറ്റാ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com

