അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവശബ്ദം കേട്ട് ജീവിക്കുവാനായി സ്വയം പ്രതിഷ്ഠിക്കുന്ന ദൈവത്തിന്റെ വേലക്കാര്‍പോലും, തങ്ങളുടെ ഹിതത്തിനു വിപരീതമാണ് ദൈവഹിതമെങ്കില്‍ അതിനെ ഓരോ ന്യായീകരണം പറഞ്ഞ് നിരസിച്ചുകളയുന്നു. വിശുദ്ധ കന്യകമറിയാമിന്റെ ജീവിതം ഇങ്ങനെയുള്ളവര്‍ക്ക് മാതൃകയാകണം. കന്യകമറിയാമിന്റെ നാമത്തില്‍ നോമ്പു നോക്കുന്നവരും, പെരുന്നാള്‍ ആഘോഷിക്കുന്നവരും, കന്യകമറിയാമിന്റെ ചിത്രങ്ങള്‍ സൂക്ഷിക്കുന്നവരുമെല്ലാം ദൈവത്തിന്റെ സന്ദേശം സ്വീകരിച്ച് അതിന്റെ ഭയാനകമായ ഭവിഷ്യത്തുകള്‍ വകവയ്ക്കാതെ ദൈവഹിതത്തിനായി സ്വയം സമര്‍പ്പിച്ച കന്യകമറിയാമിന്റെ മഹത്തായ മാതൃക പിന്തുടരേണ്ടിയിരിക്കുന്നു. വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു കന്യകയോട് അവള്‍ വിവാഹിതയാകുന്നതിനുമുമ്പ് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിക്കുമെന്ന് ദൈവത്തിന്റെ ദൂതന്‍ അറിയിക്കുമ്പോള്‍, അതുവരെയും ദൂതനുമായി സംസാരിച്ചിട്ടില്ലാത്ത അവള്‍ക്ക്, താന്‍ കണ്ടതും കേട്ടതും ഉറക്കത്തില്‍ ഉണ്ടായ ഏതോ തോന്നലോ സ്വപ്‌നമോ ആണെന്നുള്ള ന്യായീകരണം പറഞ്ഞ് അതിനെ തള്ളിക്കളയാമായിരുന്നു. എന്തെന്നാല്‍ കന്യകയായ ഒരുവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിക്കുമെന്നുള്ള കാര്യം ആരു പറഞ്ഞിരുന്നാലും ആരും വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യുകയില്ല. ദൈവത്തിന്റെ സന്ദേശം അനുസരിക്കുകയാണെങ്കില്‍ വിവാഹമെന്ന സ്വപ്‌നം തകര്‍ക്കപ്പെടുമെന്നു മാത്രമല്ല ന്യായപ്രമാണപ്രകാരം തന്നെ കല്ലെറിഞ്ഞു കൊല്ലുന്ന അവസ്ഥയായിരുന്നു മുമ്പിലുണ്ടായിരുന്നത്. ഭാവിയില്‍ നേരിടേണ്ടിവരുന്ന ഭയാനകമായ ഭവിഷ്യത്തുകള്‍ വകവയ്ക്കാതെ ''ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ'' എന്നു പറഞ്ഞ് ദൂതന്റെ സന്ദേശം അവള്‍ സമ്പൂര്‍ണ്ണമായി കൈക്കൊണ്ട് തന്റെ ഭാവി കര്‍ത്താവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചു.
സഹോദരാ! സഹോദരീ! ദൈവപൈതലെന്ന് അഭിമാനിക്കുന്ന നിനക്ക് ദൈവഹിതം എത്രമാത്രം അനുസരിക്കുവാന്‍ കഴിയുന്നുണ്ട്? നിന്റെ ലോകമോഹങ്ങള്‍ക്ക് അനുയോജ്യമാകാത്ത ദൈവാലോചനകള്‍ ഓരോ ന്യായീകരണങ്ങള്‍ പറഞ്ഞ് നീ നിരസിച്ചുകളയാറുണ്ടോ? ഭാവിയെക്കുറിച്ചുള്ള സുന്ദരസ്വപ്‌നങ്ങളാണ് ദൈവത്തിന്റെ അരുളപ്പാടിനെ തള്ളിക്കളയുവാന്‍ നിന്നെ നിര്‍ബ്ബന്ധിക്കുന്നതെങ്കില്‍ ബാലാക്കിന്റെ ധനവും മാനവും തേടിപ്പോയ ബിലെയാമിന്റെ അനുഭവം നിന്റെ കണ്ണു തുറപ്പിക്കട്ടെ!
സഹനത്തിന്‍ സാഗരമേ
സൗമ്യതയിന്‍ പ്രവാഹമേ
യേശുവേ നിന്നാത്മാവാല്‍
നിറയ്ക്കണമേഴയേ ആത്മാവാല്‍.....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com