അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ശുശ്രൂഷകളില്‍ അനേക സഹോദരങ്ങള്‍ തങ്ങളുടെ കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കാറുണ്ട്. സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ തന്റെ കൈകള്‍ മലര്‍ത്തി യാചിക്കുന്നു. ''നിങ്ങള്‍ കൈ മലര്‍ത്തുമ്പോള്‍ ഞാന്‍ എന്റെ കണ്ണുകള്‍ നിങ്ങളില്‍നിന്നു മറച്ചുകളയും; നിങ്ങള്‍ എത്രയധികം പ്രാര്‍ത്ഥനകള്‍ നടത്തിയാലും ഞാന്‍ കേള്‍ക്കുകയില്ല; നിങ്ങളുടെ കൈകള്‍ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു'' (യെശയ്യാവ് 1 : 15) എന്ന് തന്റെ ജനത്തോട് അരുളിച്ചെയ്യുന്ന ദൈവം കൈകള്‍ മലര്‍ത്തി തന്നോടു യാചിക്കുന്നവരുടെ കൈകളുടെ വിശുദ്ധി നിരീക്ഷിക്കുന്നു എന്നു വ്യക്തമാക്കുന്നു. അതുകൊണ്ടാണ് അനുഗ്രഹങ്ങള്‍ തേടി ദൈവത്തിന്റെ തിരുസന്നിധിയില്‍ നാം കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ കരങ്ങളെ അശുദ്ധമാക്കുവാന്‍ കഴിയുന്ന ചില പാപങ്ങള്‍ അപ്പൊസ്തലന്‍ ചൂണ്ടിക്കാണിക്കുന്നത്. കോപത്തോടുകൂടിയാകരുത് നാം ദൈവസന്നിധിയില്‍ ചെല്ലുന്നത്. എന്തെന്നാല്‍ കോപം സൃഷ്ടിക്കുന്ന കലഹം മനസ്സിന്റെ ശാന്തതയും സമാധാനവും നഷ്ടപ്പെടുത്തിക്കളയുന്നു. മാത്രമല്ല കലഹത്തോടെ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ സ്‌നേഹമില്ലാതെ വെറുപ്പും വൈരാഗ്യവും നിറഞ്ഞുനില്‍ക്കുന്നു. ഹൃദയാഗാധങ്ങളില്‍ കുടികൊള്ളുന്ന അഹന്തയില്‍നിന്നാണ് എന്തിനെയും എതിര്‍ക്കുവാനും ചോദ്യം ചെയ്യുവാനുമുള്ള കലഹത്തിന്റെ പ്രവണതയുളവാകുന്നത്. എതിര്‍പ്പു നിറഞ്ഞ മനസ്സോടെയാവരുത് നാം പ്രാര്‍ത്ഥിക്കുന്നത്. സംശയം നിറഞ്ഞ മനസ്സോടെയാണ് നമ്മുടെ കരങ്ങള്‍ ഉയരുന്നതെങ്കില്‍ ആ പ്രാര്‍ത്ഥനയില്‍ ദൈവത്തിനു പ്രസാദമില്ല. അതുകൊണ്ടാണ് കോപവും കലഹവും എതിര്‍പ്പും സംശയവും വിട്ടകന്ന് പരിശുദ്ധമായ കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ പൗലൊസ് ഉദ്‌ബോധിപ്പിക്കുന്നത്.
സഹോദരാ! സഹോദരീ! ദൈവത്തിന്റെ തിരുസന്നിധിയില്‍ നീ അനുഗ്രഹങ്ങള്‍ക്കായി കേഴുമ്പോള്‍, നിന്നില്‍ കോപവും കലഹവും എതിര്‍പ്പും സംശയവും അലിഞ്ഞുചേര്‍ന്നിട്ടുണ്ടോ എന്ന് നീ പരിശോധിക്കുമോ? പരിശുദ്ധമായ നിന്റെ കരങ്ങള്‍ ഉയരുമ്പോള്‍ മാത്രമേ ദൈവകരങ്ങള്‍ക്ക് അതിലേക്ക് അനുഗ്രഹങ്ങള്‍ പകരുവാന്‍ കഴിയുകയുള്ളു എന്ന് നീ ഓര്‍ക്കുമോ?
പ്രാര്‍ത്ഥനയാല്‍ പരിശുദ്ധാത്മ ശക്തി പകര്‍ന്നോനേ
നിന്‍ ജനത്തെ വന്‍കൃപയാല്‍ നടത്തുവോന്‍ നീ
നാഥാ നടത്തുവോന്‍ നീ പ്രാര്‍ത്ഥനയാല്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com

