അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദാമ്പത്യജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ദൈവത്തിന്റെ സ്‌നേഹം പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് ദൈവസ്‌നേഹത്തെക്കുറിച്ച് ലോകത്തെ ബോദ്ധ്യപ്പെടുത്തുവാന്‍ കഴിയുകയില്ല. ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ പരിപാവനതയും ദൈവിക ലക്ഷ്യവും മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ കഴിയാത്തതുകൊണ്ട് അനേക സഹോദരങ്ങളുടെ ആത്മീയജീവിതങ്ങള്‍ മുരടിച്ചുപോകുന്നു. അരാജകത്വവും അസാന്മാര്‍ഗ്ഗികതയും നിറഞ്ഞുനിന്നിരുന്ന കൊരിന്തിലെ വിശ്വാസികള്‍ കുടുംബജീവിതത്തില്‍ എങ്ങനെ പെരുമാറണമെന്ന് അപ്പൊസ്തലന്‍ വ്യക്തമാക്കുന്നത് അന്നത്തെക്കാള്‍ ഇന്ന് പ്രസക്തമായിരിക്കുന്നു. പുരുഷന്‍ ഏകനായിരിക്കുന്നത് നല്ലതല്ലെന്ന് ബോദ്ധ്യപ്പെട്ട് അവനു അനുയോജ്യമായ തുണയെ അവനില്‍നിന്നുതന്നെ സൃഷ്ടിച്ച ദൈവം, ഭാര്യയും ഭര്‍ത്താവും പരസ്പര സഹായികളായി ഒരുമിച്ച്, ഒരുമനസ്സോടെ, ഒരേ ഹൃദയത്തില്‍, ഒരു ദേഹമായുള്ള ജീവിതമാണ് വിഭാവനം ചെയ്തിരിക്കുന്നത്. പരസ്പര സമ്മതത്തോടെ പ്രാര്‍ത്ഥനയ്ക്കായി ഒരു നിശ്ചിത സമയത്തേക്കല്ലാതെ ഭാര്യാഭര്‍ത്താക്കന്മാര്‍ വേര്‍പെട്ടിരിക്കരുതെന്ന് പൗലൊസ് ഉദ്‌ബോധിപ്പിക്കുമ്പോള്‍ ദൈവമക്കളെന്ന് അഭിമാനിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ കുടുംബജീവിതം എത്രമാത്രം മാതൃകാപരമായിരിക്കണമെന്ന് അതു വ്യക്തമാക്കുന്നു. അനേക വിശുദ്ധന്മാരെപ്പോലും ജഡമോഹത്തില്‍ കുടുക്കി തകര്‍ത്തുകളഞ്ഞ സാത്താന്‍, ഭാര്യാഭര്‍ത്താക്കന്മാരുടെ ആത്മനിയന്ത്രണത്തിനു തുരങ്കംവച്ച് കുടുംബജീവിതത്തെ തകര്‍ത്തുകളയുവാനിടവരാതെ, ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം സമ്മതത്തോടെ വേര്‍പിരിഞ്ഞിരിക്കുന്നത് പ്രാര്‍ത്ഥനാസമയത്തു മാത്രമായിരിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു.
ദൈവപൈതലേ! നിന്റെ കുടുംബജീവിതം എങ്ങനെയാണ്? നിന്റെ കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ മാതാപിതാക്കള്‍ തമ്മിലുള്ള അഗാധമായ ദൈവസ്‌നേഹം മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ടോ? നിന്റെ ഇണയായ തുണയുമായി ഒരുമനസ്സോടെ, ഒരു ഹൃദയത്തോടെ, ഒരേ ആത്മാവിലാണോ നിന്റെ ദാമ്പത്യജീവിതം? ഇതുവരെയും അങ്ങനെയല്ലെങ്കില്‍ ദൈവസ്‌നേഹത്തില്‍ പരസ്പരം അലിഞ്ഞുചേരുന്ന കുടുംബജീവിതത്തിനായി പ്രാര്‍ത്ഥിക്കൂ!
സമാധാനത്തിന്‍ പ്രഭുവാം യേശു
സന്താപമകറ്റുമെന്നേശു
സന്തോഷമേകും സന്തുഷ്ട കുടുംബം
നല്‍കിടുവോനെന്നേശു സന്തുഷ്ട...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com


