അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സര്‍വ്വശക്തനായ ദൈവത്തെ കൊള്ളയടിക്കുന്നത് ദൈവത്തോടൊപ്പം വസിക്കുന്ന ദൂതന്മാരോ ദൈവത്തിന്റെ ബദ്ധശത്രുവായ സാത്താനോ അല്ല, പ്രത്യുത തന്റെ ജനം തന്നെയാണെന്ന് ദൈവം തന്റെ പ്രവചാകനിലൂടെ അരുളിച്ചെയ്യുന്നു. എങ്ങനെയാണ് തങ്ങള്‍ ദൈവത്തെ കൊള്ളയടിക്കുന്നതെന്നു അവര്‍ ചോദിക്കുമ്പോള്‍ ''ദശാംശത്തിലും വഴിപാടിലുമാണ് '' അവര്‍ തന്നെ കൊള്ളയടിക്കുന്നതെന്ന് ദൈവം ചൂണ്ടിക്കാണിക്കുന്നു. ഇന്ന് ദൈവത്തില്‍ ആശ്രയിക്കുകയും വിശ്വസിക്കുകയും പരിശുദ്ധാത്മനിറവില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അനേക സഹോദരങ്ങള്‍ ദശാംശം കൊടുക്കുവാന്‍ ഓര്‍ക്കാതിരിക്കുകയോ ബോധപൂര്‍വ്വം മറക്കുകയോ ചെയ്യുന്നവരാണ്. ദൈവത്തിനായി തങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നതുകൊണ്ട് ദശാംശം കൊടുക്കേണ്ടാ, എന്നു ചിന്തിക്കുന്നവരും, ദശാംശം കൊടുക്കണമെന്ന് കര്‍ത്താവ് നിര്‍ബ്ബന്ധമായി പറഞ്ഞിട്ടില്ലെന്നു വാദിക്കുന്നവരും, പുതിയനിയമത്തില്‍ ദശാംശത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ലെന്നും ദശാംശത്തെക്കാള്‍ ന്യായം, കരുണ, വിശ്വസ്തത എന്നിവയ്ക്കാണ് കര്‍ത്താവ് പ്രാധാന്യം കൊടുത്തിരുന്നതെന്ന് പറഞ്ഞ് തടിതപ്പുന്നവരുമെല്ലാം ദൈവത്തെ കൊള്ളയടിക്കുന്നവരാണ്. തന്നെ കവര്‍ച്ച ചെയ്യുന്ന അഥവാ ദശാംശം നല്‍കാത്ത ജനത മുഴുവന്‍ ശപിക്കപ്പെട്ടവരാകുന്നു എന്ന് ദൈവം അരുളിച്ചെയ്യുന്നു. ഈ പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച സര്‍വ്വശക്തനായ ദൈവത്തിന് ബലാല്‍ക്കാരമായി ദശാംശമോ അതിലധികമോ വാങ്ങുവാന്‍ കഴിയുമെങ്കിലും മനുഷ്യന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. തന്റെ ശ്രീഭണ്ഡാരത്തിലേക്ക് ദശാംശം മുഴുവന്‍ കൊണ്ടുവരുന്നവന് ആകാശത്തിന്റെ കിളിവാതിലുകള്‍ തുറന്ന് സ്ഥലം പോരാതെ വരുവോളം അനുഗ്രഹം പകരുമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു.
സഹോദരാ! സഹോദരീ! നീ ഈ വരികള്‍ വായിക്കുന്ന നിമിഷംവരെയും ദൈവത്തെ കൊള്ളയടിച്ചുകൊണ്ടാണോ ജീവിച്ചത്? നിന്റെ ദശാംശം മുഴുവന്‍ കൊടുക്കുന്നില്ലെങ്കില്‍ നീ ദൈവത്തെ കൊള്ളയടിക്കുന്നവനാണെന്ന് ഓര്‍ക്കുമോ? അതു നിനക്കു വരുത്തിവയ്ക്കുന്നത് ശാപമാണെന്ന് നീ മനസ്സിലാക്കുമോ? ദശാംശം കൊടുക്കുമ്പോള്‍ ആകാശത്തിന്റെ കിളിവാതില്‍ തുറന്ന് ദൈവം അനുഗ്രഹിക്കുമോ എന്ന് ദൈവത്തെ പരീക്ഷിക്കുവാനുള്ള വെല്ലുവിളി ഈ അവസരത്തില്‍ നീ സ്വീകരിക്കുമോ?
അദ്ധ്വാനിക്കും ജനമേ നിങ്ങള്‍
വരുവിന്‍ അരികിലെന്നരുളിയ നാഥന്‍
യേശുവേ നാം ഘോഷിക്കാം... ഘോഷിക്കാം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com