അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കൂരിരുട്ടിന്റെ കറുത്ത രാത്രികള്‍ നീണ്ടുപോകുമ്പോള്‍, വെളിച്ചവുമായി ആരെയും കാണാതെ വരുമ്പോള്‍, ദൈവം നല്‍കിയ വാഗ്ദത്തങ്ങളെക്കുറിച്ച് പല സഹോദരങ്ങളും സംശയിച്ചുപോകാറുണ്ട്. യെരൂശലേമിലെ കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ ''നീ എന്നെക്കുറിച്ച് യെരൂശലേമില്‍ സാക്ഷീകരിച്ചതുപോലെ റോമിലും സാക്ഷീകരിക്കേണ്ടതാകുന്നു'' (അപ്പൊ. പ്രവൃ. 23 : 11) എന്ന് കര്‍ത്താവ് പൗലൊസിനോട് കല്പിച്ചു. തടവുകാരനായ തനിക്ക് റോമിലെത്തുവാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതിരുന്നതിനാല്‍ പൗലൊസ് തന്റെ വിചാരണവേളയില്‍ കൈസരെ അഭയം ചൊല്ലി. റോമന്‍ നിയമമനുസരിച്ച് കൈസരെ അഭയം ചൊല്ലുന്ന തടവുകാരനെ കൈസരുടെ ന്യായാസനത്തിനു മുമ്പില്‍ എത്തിക്കേണ്ട ചുമതല അധികാരികള്‍ക്കുണ്ടായിരുന്നതിനാല്‍ പൗലൊസിനെ ഒരു ചരക്കു കപ്പലില്‍ മറ്റു കുറ്റവാളികള്‍ക്കൊപ്പം ഒരു ശതാധിപന്റെ ചുമതലയില്‍ റോമിലേക്ക് അയച്ചു. ക്രേത്തദ്വീപിന്റെ മറപറ്റി യാത്ര തുടര്‍ന്നപ്പോള്‍ അവര്‍ സഞ്ചരിപ്പിരുന്ന കപ്പല്‍ ഈശാനമൂലന്‍ എന്ന കൊടുങ്കാറ്റില്‍ പെട്ടു. സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ കാണാതെ കൂരിരുട്ടില്‍ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ഭയാശങ്കകളുമായി ദിനരാത്രങ്ങള്‍ തള്ളിനീക്കിയ പൗലൊസ് തന്റെ ഇരുനൂറ്റി എഴുപത്തിയഞ്ച് സഹയാത്രികരെ ഉപവാസത്തിലൂടെ ദൈവസന്നിധിയിലേക്കു നയിച്ചു. ഭയാനകമായ ആ സാഹചര്യത്തിലും തന്നോട് റോമിലേക്കു പോകുവാന്‍ ആവശ്യപ്പെട്ട കര്‍ത്താവില്‍ പൗലൊസ് അടിയുറച്ചു വിശ്വസിച്ചു. ഈശാനമൂലന്‍ ചുറ്റിയടിക്കുന്ന ആ നടുക്കടലില്‍ കൂരിരുളില്‍ ലക്ഷ്യമില്ലാതെ ആടിയുലയുന്ന കപ്പലിന്റെ ഇടുങ്ങിയ അറയിലേക്ക്, തന്നെ അനുസരിച്ച് റോമിലേക്ക് യാത്രതിരിച്ച പൗലൊസിന്റെ അടുത്തേക്ക്, കര്‍ത്താവ് തന്റെ ദൂതനെ അയച്ചു. പൗലൊസിനോടൊപ്പമുണ്ടായിരുന്ന ഇരുനൂറ്റി എഴുപത്തിയഞ്ച് പേരെ മാത്രമല്ല മെലിത്താദ്വീപിനെയും യേശുവിനുവേണ്ടി നേടുവാന്‍ കര്‍ത്താവിന് ഈശാനമൂലന്‍ അയയ്‌ക്കേണ്ടത് ആവശ്യമായിരുന്നു.
ദൈവത്തിന്റെ പൈതലേ! കര്‍ത്താവിന്റെ വാക്കുകേട്ട് അവന്റെ ദൗത്യവുമായി ഇറങ്ങിത്തിരിച്ച നീ ഇന്ന് ഈശാനമൂലന്റെ നടുവില്‍ അകപ്പെട്ടിരിക്കുകയാണോ? എങ്കില്‍ ധൈര്യമായിരിക്കൂ! കൊടുങ്കാറ്റിന്റെയും കൂരിരുട്ടിന്റെയും നടുവില്‍, നിന്റെ ഇടുങ്ങിയ അവസ്ഥയിലേക്ക് അവന്‍ കടന്നുവരും.
തിരകളെന്‍ പടകിനെ ആഞ്ഞടിച്ചീടുമ്പോള്‍
കൂരിരുട്ടില്‍, കൊടുങ്കാറ്റില്‍, കഷ്ടങ്ങളേറിടുമ്പോള്‍
നാലാം യാമത്തില്‍ കടന്നുവരും
യേശു കടലിന്മീതേ നടന്നുവരും
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com