അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 327 ദിവസം

ദൈവത്തില്‍ വിശ്വസിക്കുവാനും വിശ്വസ്തത കാട്ടുവാനും ലഭിക്കുന്ന അവസരങ്ങള്‍ തക്കത്തില്‍ ഉപയോഗിച്ച് അനുഗൃഹീതരായ അനേകരെ തിരുവചനത്തില്‍ കാണുവാന്‍ കഴിയും. കനാനിലേക്ക് യിസ്രായേല്‍മക്കളെ നയിച്ചുകൊണ്ട് മുന്നേറിയ യോശുവ, യെരീഹോപട്ടണം പരിശോധിക്കുവാനായി രണ്ടു പേരെ അയച്ചു. യെരീഹോമതില്‍ കടക്കാതെ കനാനിലേക്കുള്ള യാത്ര അസാദ്ധ്യമായിരുന്നു. ചാരന്മാര്‍ പുറപ്പെട്ട് രാഹാബ് എന്ന വേശ്യയുടെ ഭവനത്തില്‍ പാര്‍ത്തു. യിസ്രായേല്‍മക്കളില്‍ ചിലര്‍ ദേശം ഒറ്റുനോക്കുവാനായി വന്നിരിക്കുന്നു എന്നറിഞ്ഞ യെരീഹോരാജാവ് മതിലിന്മേല്‍ പാര്‍ക്കുന്ന രാഹാബിന്റെ അടുക്കല്‍ ആളയച്ച് അവളുടെ അടുക്കല്‍ എത്തിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കുവാന്‍ ആവശ്യപ്പെട്ടു. രാഹാബ് ചാരന്മാരെ അവളുടെ വീടിന്റെ മുകളില്‍ കൊണ്ടുപോയി ചണത്തണ്ടുകളുടെ ഇടയില്‍ ഒളിപ്പിച്ചശേഷം രാജഭൃത്യന്മാരോട്: ''ഇരുട്ടായപ്പോള്‍ പട്ടണവാതില്‍ അടയ്ക്കുന്ന സമയത്ത് അവര്‍ പുറപ്പെട്ടുപോയി'' എന്നറിയിച്ചു. അവളുടെ ജീവനെപ്പോലും പണയംവച്ചുകൊണ്ട് ചാരന്മാരെ ഒളിപ്പിക്കുവാനുള്ള കാരണം ''നിങ്ങളുടെ ദൈവമായ യഹോവതന്നെ മീതേ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു'' (യോശുവ  2 : 11) എന്നുള്ള അവളുടെ ഉത്തമ വിശ്വാസമായിരുന്നു. അവള്‍ വേശ്യ ആയിരുന്നെങ്കിലും യിസ്രായേല്‍മക്കള്‍ക്കുവേണ്ടി ദൈവം ചെങ്കടല്‍ പിളര്‍ന്നതും, സീഹോന്‍, ഓഗ് എന്നീ അമോര്യരാജാക്കന്മാരോടു ചെയ്തതും അവള്‍ മനസ്സിലാക്കിയിരുന്നു. യിസ്രായേല്‍മക്കള്‍ ആരാധിക്കുന്ന ദൈവമാണ് ജീവനുള്ള ദൈവമെന്ന് പാപത്തില്‍ ജീവിച്ചിരുന്ന വിജാതീയ സ്ത്രീയായ അവള്‍ വിശ്വസിച്ചു. ആ ദൈവത്തിനുവേണ്ടി വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുവാന്‍ ലഭിച്ച അവസരം അവള്‍ തക്കത്തില്‍ ഉപയോഗിച്ച്, ആ ദൈവത്തെ തന്റെ ദൈവമാക്കി, ദൈവത്തിന്റെ ഓമനപുത്രന്റെ വംശാവലിയില്‍ അവള്‍ സ്ഥാനം നേടി. 

                   സഹോദരാ! സഹോദരീ! ദൈവത്തിലുള്ള നിന്റെ വിശ്വാസവും വിശ്വസ്തതയും പ്രകടമാക്കുവാനുള്ള സന്ദര്‍ഭങ്ങള്‍ തക്കത്തില്‍ ഉപയോഗിക്കുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? രാഹാബ് താന്‍ വിശ്വസിച്ച യഹോവയ്ക്കുവേണ്ടി ഭവിഷ്യത്തുകള്‍ വകവയ്ക്കാതെ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചതുപോലെ നിനക്കു പ്രവര്‍ത്തിക്കുവാന്‍ കഴിയുമോ? 

വിശ്വാസത്തിന്‍ ശോധനകള്‍ ജയിക്കുവോര്‍ക്കു നല്‍കിടും

ജീവകിരീടം ഞാന്‍ പ്രാപിപ്പാനായ് ഓടുന്നു                           നന്മ മാത്രം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com