അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തെ മറന്നു ദുഷ്ടത പ്രവര്‍ത്തിച്ചിട്ടും പ്രയാസങ്ങളോ പ്രതിസന്ധികളോ ഇല്ലാതെ ലൗകിക സൗഭാഗ്യങ്ങളില്‍ മുമ്പോട്ടു പോകുന്ന അനേക സഹോദരങ്ങള്‍ കരുതുന്നത് തങ്ങളെ ആരും കാണുന്നില്ലെന്നാണ്. ദൈവത്തെയും മനുഷ്യരെയും തങ്ങളുടെ ജ്ഞാനത്താല്‍ കബളിപ്പിച്ചുവെന്ന് ഇക്കൂട്ടര്‍ കരുതുന്നു. ദൈവം നല്‍കിയ അനുഗ്രഹങ്ങളാല്‍ ബാബിലോണ്‍ പൗരാണിക ലോകത്തെ സുശക്ത സാമ്രാജ്യമായി മാറിയപ്പോള്‍, ദൈവമാണ് തങ്ങള്‍ക്ക് അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയതെന്നു മറന്ന് ക്ഷുദ്രപ്രയോഗങ്ങളും ആഭിചാരപ്രവര്‍ത്തനങ്ങളുമാണ് തങ്ങളുടെ സര്‍വ്വവിധമായ അനുഗ്രഹങ്ങള്‍ക്കും കാരണമെന്ന് അവര്‍ ധരിച്ചു. അവ മറ്റാരും കാണുന്നില്ലെന്ന ധാരണയില്‍ മുമ്പോട്ടു പോകുന്ന ബാബിലോണിനോട് ''നിന്റെ ക്ഷുദ്രപ്രയോഗങ്ങള്‍ എത്ര പെരുകിയിരുന്നാലും നിന്റെ ആഭിചാരങ്ങള്‍ എത്ര അധികമായിരുന്നാലും അവ നിനക്കു നിറപടിയായി സംഭവിക്കാതിരിക്കുകയില്ല'' (യെശയ്യാവ് 47 : 9) എന്ന് ദൈവം അരുളിച്ചെയ്യുന്നു. ക്ഷുദ്രപ്രയോഗവും മന്ത്രവാദവും ആഭിചാരവും ഇല്ലെന്നു പറയുന്ന അനേക ക്രൈസ്തവ സഹോദരങ്ങള്‍ക്കും, ദൈവത്തെ മറന്ന് അവയില്‍ ആശ്രയിക്കുന്നവര്‍ക്കും ബാബിലോണിനെക്കുറിച്ചുള്ള ദൈവത്തിന്റെ അരുളപ്പാട് മറുപടി നല്‍കുന്നു. മന്ത്രവാദംകൊണ്ടും ആഭിചാരംകൊണ്ടും തങ്ങളുടെ എല്ലാ കാര്യങ്ങളും നേടിയെടുക്കാനാവും എന്നു കരുതിയ ബാബിലോണിനോട് ''അതുകൊണ്ട് എങ്ങനെ രക്ഷപ്പെടുവാന്‍ കഴിയുമെന്നറിയാത്ത നാശം നിന്റെമേല്‍ വരും;...'' (യെശയ്യാവ് 47 : 11) എന്നരുളിച്ചെയ്യുന്ന ദൈവം അവരുടെ ഭാവികാര്യങ്ങള്‍ അറിയിക്കുന്ന ജ്യോതിഷക്കാര്‍ക്കും നക്ഷത്രങ്ങള്‍ നോക്കുന്നവര്‍ക്കും അവരെ രക്ഷിക്കുവാന്‍ കഴിയാതെ അവര്‍ താളടിയായി തീയ്ക്ക് ഇരയാകും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.
സഹോദരാ! സഹോദരീ! നിന്റെ ഭാവിയെക്കുറിച്ച് അറിയുവാന്‍ വാരഫലവും വാര്‍ഷിക നക്ഷത്രഫല പ്രവചനങ്ങളും ആവേശത്തോടെ വായിക്കാറുണ്ടോ? ജ്യോത്സ്യന്മാരെ ആശ്രയിച്ച് കാര്യങ്ങള്‍ ക്രമീകരിക്കുന്ന അവസ്ഥ നിന്റെ ജീവിതത്തിലുണ്ടോ? ആരും എന്നെ കാണുന്നില്ലെന്നു കരുതി നീ ചെയ്യുന്ന ഓരോ കാര്യവും ദൈവം കാണുന്നുവെന്ന് ഓര്‍മ്മിക്കുമോ? ഒരു ജ്യോത്സ്യനും മന്ത്രവാദിക്കും നിന്റെ ഭാവിയെ ശുഭമാക്കുവാന്‍ കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? നക്ഷത്രങ്ങളെ ആശ്രയിക്കുന്ന നീ ദൈവത്തിന്റ കോപത്തെ സമ്പാദിച്ച് നിന്റെ ഭാവിയെ നശിപ്പിക്കുകയാണെന്ന് ഓര്‍മ്മിക്കുമോ?
ആശങ്ക നിന്നെ ചുറ്റുമ്പോള്‍
നിരാശയില്‍ നീറുമ്പോള്‍
പ്രത്യാശയാല്‍ നിറയ്ക്കും
യേശു പ്രത്യാശയാല്‍ നിറയ്ക്കും യേശുവിന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com