അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തിനുവേണ്ടി അനേകര്‍ കൊടുക്കുന്നത് നിര്‍ബ്ബന്ധംകൊണ്ടും നിബന്ധനകള്‍കൊണ്ടുമൊക്കെയാണ്. തങ്ങളുടെ സ്വന്തം സമ്പാദ്യങ്ങളാണ് ദൈവത്തിനുവേണ്ടി കൊടുക്കുന്നതെന്നു മറ്റു ചിലര്‍ കരുതുന്നു. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ യാതൊരു പിറുപിറുപ്പോ, ന്യായവാദങ്ങളോ ഇല്ലാതെ പൂര്‍ണ്ണ സന്തോഷത്തോടെ ദൈവത്തിനുവേണ്ടി കൊടുക്കുവാന്‍ കഴിയുകയുള്ളു. അങ്ങനെ കൊടുക്കുന്നവരൊക്കെയും തങ്ങള്‍ക്കു ലഭിച്ചതെല്ലാം ദൈവത്തിന്റെ ദാനമാണെന്നു വിശ്വസിക്കുന്നവരാണ്. യഹോവയ്ക്ക് ആലയം പണിയുവാന്‍ ദാവീദ് ആഗ്രഹിച്ചുവെങ്കിലും ദൈവം അവനെ അതിന് അനുവദിച്ചില്ല. അവന്റെ മകനായ ശലോമോന്‍ തന്റെ ആലയം പണികഴിപ്പിച്ചാല്‍ മതിയെന്ന് ദൈവം അരുളിച്ചെയ്തു. തന്റെ മകനായ ശലോമോനെയാണ് അതിനു ചുമതലപ്പെടുത്തിയിരിക്കുന്നതെങ്കിലും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ പണിക്കു വേണ്ടതെല്ലാം ദാവീദ് ശേഖരിച്ചുവച്ചു. ദാവീദ് ദൈവത്തിനുവേണ്ടി തന്റെ സമ്പത്തിന്റെ പത്തിലൊന്നു മാത്രം നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ തന്റെ ദൈവത്തിനു അതിമനോഹരമായ ദൈവാലയം പണിയുന്നതിനായി അതു മതിയാകുമായിരുന്നില്ല. അതുകൊണ്ട് ''എന്റെ ദൈവത്തിന്റെ ആലയത്തോട് എനിക്കുള്ള ഭക്തി നിമിത്തം'' പ്രാപ്തിക്കൊത്തവണ്ണം കൊടുത്തു. മാത്രമല്ല തന്റെ സമ്പാദ്യം മുഴുവനായി അതായത് സ്വന്തം ഭണ്ഡാരത്തിലെ പൊന്നും വെള്ളിയും ദാവീദ് ദൈവത്തിന്റെ ആലയത്തിനായി കൊടുത്തു (1 ദിനവൃത്താന്തം 29 : 3). അതോടൊപ്പം ജനവും തന്റെ ആഹ്വാനം അനുസരിച്ചു ദൈവത്തിന്റെ ആലയത്തിനുവേണ്ടി ശ്രീഭണ്ഡാരത്തിലേക്ക് ധാരാളമായി ദാനം ചെയ്തപ്പോള്‍ ജനത്തിന്റെ മുമ്പാകെ ദാവീദ് യഹോവയെ സ്തുതിച്ചുകൊണ്ട് നിഴല്‍പോലെ മാത്രം ആയുസ്സുള്ള തങ്ങള്‍ ഭൂമിയില്‍ ദൈവത്തിനുവേണ്ടി ദാനം ചെയ്തതൊക്കെയും ദൈവത്തില്‍നിന്നു വാങ്ങി ദൈവത്തിനു തിരിച്ചേല്പിക്കുക മാത്രമാണെന്ന് പ്രാര്‍ത്ഥിക്കുന്നു.
സഹോദരാ! സഹോദരീ! ദൈവത്തിനുവേണ്ടി എന്തെങ്കിലും കൊടുക്കുമ്പോള്‍ ദൈവകരങ്ങളില്‍നിന്നു നീ വാങ്ങിയത് തിരികെകൊടുക്കുക മാത്രമേ ചെയ്യുന്നുള്ളുവെന്ന് മനസ്സിലാക്കുമോ? നിഴല്‍പോലെയുള്ള നിന്റെ ജീവിതത്തില്‍ നിനക്ക് ദൈവത്തിനുവേണ്ടി എന്തു കൊടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നു ചിന്തിക്കുമോ? ദൈവത്തിനുവേണ്ടി കൊടുക്കാതെയുള്ള നിന്റെ സമ്പാദ്യങ്ങളൊന്നും നിലനില്‍ക്കുകയില്ലെന്നും ദൈവം അവയെ തകര്‍ത്തുകളയുമെന്നും നീ ഓര്‍ക്കുമോ?
ഈ ലോകയാത്രയില്‍ കൂട്ടാളിയായ് വഴി നടത്തും
യഹോവയെ സ്തുതിച്ചിടും ഹാലേലൂയ്യാ പാടിടും
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
പരിശുദ്ധന്‍ യഹോവാ പരിശുദ്ധന്‍ സ്തുതിക്കുന്നതി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com


