അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തിനു കൊടുക്കുന്നതിനെക്കാള്‍ ദൈവത്തിനുനിന്നു വാങ്ങുവാനാണ് മനുഷ്യന്‍ ആഗ്രഹിക്കുന്നത്. നികുതികള്‍ അടയ്ക്കുന്നില്ലെങ്കില്‍ സര്‍ക്കാരില്‍നിന്നുണ്ടാകുന്ന നിയമ നടപടികളെ ഭയന്ന് നികുതികള്‍ കൃത്യമായി കൊടുക്കുവാന്‍ മനുഷ്യന്‍ നിര്‍ബ്ബന്ധിതനാകുന്നു. ദൈവത്തിനു കൊടുക്കുവാന്‍ കടപ്പെട്ടിരിക്കുന്നത് കൊടുക്കുന്നില്ലെങ്കില്‍ യാതൊരു നിയമനടപടിയും ഉണ്ടാകാത്തതിനാല്‍ ദൈവത്തിനു കൊടുക്കേണ്ട കാര്യം അനേക സഹോദരങ്ങള്‍ മറന്നുപോകുന്നു. കര്‍ത്താവിനെ കുടുക്കുവാന്‍ പരീശന്മാര്‍ കര്‍ത്താവിനോട്, കൈസര്‍ക്കു കരം കൊടുക്കുന്നത് നിയമാനുസൃതമോ എന്നു ചോദിച്ചു. തങ്ങളെ കീഴടക്കിയ റോമന്‍ചക്രവര്‍ത്തിയായ കൈസര്‍ക്ക് കരം കൊടുക്കണമെന്നു പറഞ്ഞാല്‍ അത് യെഹൂദന്മാര്‍ക്ക് കര്‍ത്താവിനോടു വെറുപ്പുളവാക്കുമെന്ന് പരീശന്മാര്‍ക്ക് അറിയാമായിരുന്നു. യെഹൂദന്മാരെ പ്രീണിപ്പിക്കുവാന്‍വേണ്ടി കൈസര്‍ക്കു കരം കൊടുക്കേണ്ട എന്നു മറുപടി നല്‍കിയാല്‍ കര്‍ത്താവിന്റെമേല്‍ രാജ്യദ്രോഹകുറ്റം ചുമത്തുവാന്‍ കഴിയും. തന്റെ ചോദ്യകര്‍ത്താക്കളോട് ഒരു നാണയം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ട കര്‍ത്താവ്, അതിലെ സ്വരൂപം ആരുടേതെന്ന് അവരോടു ചോദിച്ചു. ''കൈസരുടേത് '' എന്ന് അവര്‍ മറുപടി നല്‍കിയപ്പോള്‍ ''കൈസര്‍ക്കുള്ളത് കൈസര്‍ക്കു കൊടുക്കുക'' എന്നു പറഞ്ഞ കര്‍ത്താവ് തന്റെ മറുപടി അവസാനിപ്പിക്കാതെ, ദൈവത്തിനുള്ളത് ദൈവത്തിനു കൊടുക്കുവാനും അവരെ ഉദ്‌ബോധിപ്പിക്കുന്നു. ദൈവത്തിനു കൊടുക്കുന്നതിനെക്കുറിച്ച് അവര്‍ ചോദിക്കാതിരുന്നിട്ടും കൈസരുടെ നിയമം അനുസരിച്ച് കൈസര്‍ക്ക് നികുതി കൊടുക്കുന്നതുപോലെ അത്യുന്നതനായ ദൈവം കല്പിച്ചിരിക്കുന്നതുപോലെ ദൈവത്തിനും കൊടുക്കണം എന്ന് കര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നു. തനിക്കു ദശാംശം നല്‍കാതിരിക്കുന്നവര്‍ തന്നെ കൊള്ളയടിക്കുന്നു എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്.
സഹോദരങ്ങളേ! നിയമം അനുശാസിക്കുന്നതുകൊണ്ടും മാന്യത നിലനിര്‍ത്തേണ്ടതുകൊണ്ടും നികുതികള്‍ കൊടുക്കുവാന്‍ നിര്‍ബ്ബന്ധിതരാകുന്ന നിങ്ങള്‍ക്ക് ദൈവത്തിനുവേണ്ടി എന്തു കൊടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് ? ദൈവത്തിനു വേണ്ടി കൊടുക്കാത്തതുകൊണ്ട് ആരും നിനക്കെതിരേ നിയമനടപടി എടുക്കുകയില്ലെങ്കിലും ഒരു വിധവ അര്‍പ്പിച്ച ചില്ലിക്കാശ് ശ്രദ്ധിച്ച കര്‍ത്താവ് നിന്നെയും കാണുന്നുണ്ടെന്നുള്ളത് നീ ഓര്‍ക്കുമോ?
യഹോവയ്ക്കു മഹത്ത്വം ബലവും കൊടുപ്പിന്‍
അവന്‍ പ്രാകാരങ്ങളില്‍ കാഴ്ചയുമായി ചെല്ലുവിന്‍ പാടുവിന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com