അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ഇന്ന് അനേക സുവിശേഷ മഹായോഗങ്ങളിലും കണ്‍വെന്‍ഷന്‍ പന്തലുകളിലും ശ്രോതാക്കള്‍ പരിശുദ്ധാത്മാവില്‍ നിറയുവാനുള്ള ആഹ്വാനങ്ങള്‍ മുഴങ്ങാറുണ്ട്. അപ്പോള്‍ പരിശുദ്ധാത്മാവ് പ്രാപിക്കുവാന്‍ അനേകര്‍ ആഗ്രഹിക്കാറുമുണ്ട്. പരിശുദ്ധാത്മാവ് പ്രാപിക്കുവാനുള്ള ഉപാധികളെന്തെന്ന് ഉത്സവത്തിന്റെ മഹാദിനമായ അവസാന ദിവസത്തില്‍ പെരുന്നാള്‍ ആഘോഷിക്കുവാനായി വന്നെത്തിയ വമ്പിച്ച ജനതതിയോട് കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഒന്നാമതായി പരിശുദ്ധാത്മാവിനായി അഥവാ ജീവജലത്തിനായി ദാഹമുണ്ടാകണം. ദാഹം സ്വയമായി ഉണ്ടാകേണ്ട ഒന്നാണ്. ദാഹമുണ്ടാകുമ്പോള്‍ മാത്രമാണ് ഒരുവന്‍ ദാഹശമനത്തിനായി വെള്ളം തേടുന്നത്. ദാഹമില്ലാത്തവന് വെള്ളം എത്തിച്ചുകൊടുത്താല്‍പ്പോലും അതു കുടിക്കുവാനുള്ള സന്മനസ്സ് ഉണ്ടാവുകയില്ല. അതുകൊണ്ടാണ് കര്‍ത്താവ് ദാഹിക്കുന്നവരെ മാത്രം ക്ഷണിക്കുന്നത്. വെള്ളം ഒരിക്കലും ദാഹമുള്ളവനെ തേടി ചെല്ലുകയില്ല. അതിനാല്‍ ദാഹമുള്ളവന്‍ വെള്ളത്തിന്റെ ഉറവിടത്തിലേക്കു ചെല്ലുന്നതുപോലെ, ജീവജലത്തിനായി ദാഹിക്കുന്നവന്‍ ജീവന്റെ ഉറവയായ കര്‍ത്താവിന്റെ അടുക്കല്‍ വരണം. എന്തെന്നാല്‍ മറ്റാര്‍ക്കും ജീവജലം നല്‍കുവാന്‍ കഴിയുകയില്ല. ലോകത്തിന്റെ പ്രഭുക്കന്മാര്‍ക്കോ ആത്മീയസ്ഥാനീയര്‍ക്കോ ഒരിക്കലും ജീവജലം നല്‍കുവാന്‍ സാദ്ധ്യമല്ല. ധനമോ സ്വാധീനമോ ഉപയോഗിച്ചു ജീവജലം കൈക്കലാക്കി തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്ക് മറ്റു ആത്മീയ പദവികളും ബഹുമതികളും ദാനം ചെയ്യുന്നതുപോലെ ദാനം ചെയ്യുവാനും സാദ്ധ്യമല്ല. എന്തെന്നാല്‍ ജീവജലം അഥവാ പരിശുദ്ധാത്മാവ് സകല സത്യത്തിലും വഴിനടത്തുന്ന സത്യത്തിന്റെ ആത്മാവാണ്. കര്‍ത്താവിന്റെ അടുക്കലേക്ക് വിശ്വാസത്തോടും വിശുദ്ധിയോടും വിശ്വസ്തതയോടും കടന്നുവരുന്നവര്‍ക്കു മാത്രമാണ് ജീവജലം സൗജന്യമായി നല്‍കപ്പെടുന്നത്.
സഹോദരാ! സഹോദരീ! ആരാധനകളിലും ശുശ്രൂഷകളിലുമൊക്കെ മുടക്കം കൂടാതെ പങ്കെടുക്കുന്ന നിനക്ക് ഈ ജീവജലം കുടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ അതിനായുള്ള അന്തര്‍ദാഹം ഈ നിമിഷംമുതല്‍ നിന്നിലുണ്ടാകണം. ജീവജലത്തിനുവേണ്ടി ദാഹിച്ചുകൊണ്ട് ജീവന്റെ ഉറവിടമായ കര്‍ത്താവിന്റെ സന്നിധിലേക്കു കടന്നുവരുവാന്‍ ഈ അവസരത്തില്‍ നിനക്കു കഴിയുമോ? അപ്പോള്‍ കര്‍ത്താവ് നിനക്ക് ജീവജലം സൗജന്യമായി നല്‍കുമെന്നു നീ മനസ്സിലാക്കുമോ?
ദാഹിപ്പോര്‍ വന്നെന്നരികില്‍
ജീവജലം കുടിക്കയെന്നോതിയ
യേശുവേ നാം ഘോഷിക്കാം ഘോഷിക്കാം....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com