അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവഭയം നഷ്ടപ്പെട്ട മനുഷ്യന്‍ ദുഷ്ടതകള്‍ പ്രവര്‍ത്തിക്കുവാന്‍ മടികാണിക്കാതെ മുമ്പോട്ടു പോകുന്ന ഒരു കാലയളവിലാണ് നാം ജീവിക്കുന്നത്. ഇപ്രകാരം ദൈവത്തെ മറന്ന് ദുഷ്ടതയുടെ ആഴങ്ങളില്‍ പാപപങ്കിലമായ ജീവിതം നയിക്കുന്നവര്‍ സുഖസൗകര്യങ്ങളുടെ ഔന്നത്യങ്ങളില്‍ വിരാജിക്കുന്ന കാഴ്ച സര്‍വ്വസാധാരണമാണ്. ദൈവത്തില്‍ സര്‍വ്വവും സമര്‍പ്പിച്ച് ഇറങ്ങിത്തിരിക്കുന്നവരില്‍ ഇതു വ്യസനം ഉളവാക്കുക സ്വാഭാവികമാണ്. അതുകൊണ്ടാണ് ''ഒരു വിശ്വാസിയുടെ വിജയസങ്കീര്‍ത്തനം'' എന്നു പ്രകീര്‍ത്തിക്കപ്പെടുന്ന മുപ്പത്തിയേഴാം സങ്കീര്‍ത്തനത്തില്‍ ദാവീദ്, ''ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ ഉല്‍ക്കണ്ഠപ്പെടരുത്; നീതികേടു ചെയ്യുന്നവരോട് അസൂയപ്പെടുകയുമരുത് '' (സങ്കീര്‍ത്തനങ്ങള്‍ 37 : 1) എന്ന് ഉദ്‌ബോധിപ്പിക്കുന്നത്. ദുഷ്ടന്മാര്‍ പച്ചച്ചെടിപോലെ വാടിപ്പോകുമെന്നും അവരുടെ വളര്‍ച്ചയും പ്രതാപവും നീണ്ടുനില്‍ക്കുകയില്ലെന്നും ദാവീദ് തന്റെ ജീവിതാനുഭവങ്ങളില്‍ക്കൂടി വ്യക്തമാക്കുന്നു. ''ഞാന്‍ ബാലനായിരുന്നു വൃദ്ധനായിത്തീര്‍ന്നു'' എന്നു പറയുന്ന ദാവീദ് തന്റെ ജീവിതയാത്രയില്‍ അനുഭവിച്ചറിഞ്ഞ നീതിമാന്റെയും ദുഷ്ടന്റെയും അവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്നു. ''നീതിമാന്‍ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാന്‍ കണ്ടിട്ടില്ല'' എന്നു പറയുന്ന ദാവീദ്, ദുഷ്ടന്‍ പ്രബലനായിരിക്കുന്നതും സ്വദേശികമായ പച്ചവൃക്ഷംപോലെ തഴയ്ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്; പിന്നീട് അതിലെ പോയപ്പോള്‍ അവനെ കണ്ടില്ലെന്നും, അന്വേഷിച്ചിട്ടും ആര്‍ക്കും യാതൊരു വിവരവും നല്‍കുവാന്‍ കഴിയാത്തവിധം ദൈവം അവനെ നശിപ്പിച്ചുകളഞ്ഞുവെന്നും സാക്ഷിക്കുന്നു. അതോടൊപ്പം, ദുഷ്ടന്മാര്‍ മാത്രമല്ല അവരുടെ സന്തതിപോലും ഛേദിക്കപ്പെടുമെന്ന് ആവര്‍ത്തിച്ച് ദാവീദ് പ്രഖ്യാപിക്കുന്നു. ദുഷ്ടന് പുല്‍പ്പുറത്തിന്റെ ഭംഗിമാത്രമേയുള്ളുവെന്നും ''അല്പകാലം കഴിഞ്ഞാല്‍ ദുഷ്ടന്‍ ഇല്ല'' (സങ്കീര്‍ത്തനങ്ങള്‍ 37 : 10) എന്നും ദാവീദ് ചൂണ്ടിക്കാണിക്കുന്നു.
ദൈവത്തിന്റെ പൈതലേ! ദുഷ്ടന്മാരുടെ പ്രബലതയും ദുഷ്ടതയും നിമിത്തം വേദനിക്കുന്ന ഹൃദയത്തോടെയാണോ നീ ഈ വരികള്‍ വായിക്കുന്നത് ? ദുഷ്ടന്‍ എത്ര പ്രബലനായിരുന്നാലും അവനെ മാത്രമല്ല അവന്റെ സന്തതിയെപ്പോലും ദൈവം ഛേദിച്ചുകളയുമെന്ന് നീ മനസ്സിലാക്കുമോ? നീതിമാന്‍ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി അപ്പം ഇരക്കുന്നതും കണ്ടിട്ടില്ലെന്നുള്ള ദാവീദിന്റെ സാക്ഷ്യം നീ ഓര്‍ക്കുമോ?
തന്‍ ജനത്തിന്‍ പീഢനം കാണുന്നെന്റെ ദൈവം
നിഗളിയിന്‍ നെറുകയെ തകര്‍ക്കുന്നതിവേഗം
വൈരിയിന്‍ ബലത്തെ നിലംപരിചാക്കിയ
ദൈവത്തിന്റെ ജയക്കൊടി ഉയര്‍ത്തുന്നു ഞാന്‍ കൊടി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com